ഗവൺമെന്റ് എച്ച്. എസ്. കാലടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. കാലടി | |
---|---|
വിലാസം | |
കാലടി തിരുവനന്തപുരം ഗവ: ഹൈസ്കൂൾ കാലടി , കാലടി തിരുവനന്തപുരം , കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0471 2344107 |
ഇമെയിൽ | ghskalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43073 (സമേതം) |
യുഡൈസ് കോഡ് | 32141100505 |
വിക്കിഡാറ്റ | Q64035560 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 55 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 344 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 489 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ നാസർ കെ എം |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജന എസ് |
അവസാനം തിരുത്തിയത് | |
28-01-2022 | 43073 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. കാലടി . 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.
ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ
സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനംവുംആഗസ്റ്റ്9ന് ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.
ക്ലബുകൾ
- സ്ക്കൂൾ സിനിമക്ളബ്ബ്
- സ്ക്കൂൾ മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
പ്രവേശനോത്സവം
പ്രവേശനോത്സവം
2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി രഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ നാസർ സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
ലൈബ്രറി
വളരെയധികം പുസ്തകശേഖരമുള്ള ഒരു ലൈബ്രറിയാണ് ഞങ്ങൾക്കുള്ളത്.ഏകദേശം അയ്യായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്. അധികവായനക്ക്
കൺവീനറായ ശ്രീമതി അനിത കെ എസിൻെറ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.
പുകയില വിരുദ്ധദിനം
മേയ് 31ന് ഈ വർഷത്തെ പുകയില വിരുദ്ധദിനം ആചരിച്ചു. ഉച്ചയ്ക് 2 മണിക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. തുടർന്ന് ഫോർട്ട് പോലീസ് സ്റ്റേഷൻ സി ഐ യുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.
ലോക ജനസംഖ്യാദിനം
ജൂലൈ11 ലോക ജനസംഖ്യാദിനം ആഘോഷിച്ചു. എസ് എസ് ക്ലബിൻെറ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ചാന്ദ്ര ദിനം
ഈ വർഷത്തെ ചാന്ദ്രദിനം വളരെ വിപുലമായിട്ടാണ് ആഘോഷിച്ചത്.റെഡ് മൂൺ ഡേ ആയിരുന്നതിനാൽ കുട്ടികളും അദ്ധ്യാപകരും വളരെ ജൂലൈ 21 നെ വരവേറ്റത്. രാവിലെ പ്രത്യക അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം നടന്നു. തുടർന്ന് സി ജി പ്രദശനവും , ക്വിസ് മത്സരവും പതിപ്പുകളുടെ പ്രദർശനവും നടന്നു.
അധ്യാപക ദിനം
ഈ വർഷത്തെ അധ്യാപക ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. തലേ ദിസം തന്നെ വേണ്ട തയ്യാറെടുപ്പുകൾ മടത്തിിയിറുന്നു. പ്രധാനായി പത്താം ക്ലാസ്സിലെ വിഷ്ണുനിനെയും മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ വേണ്ട കുട്ടികളെ തിരഞ്ഞടുത്തിരുന്നു. രാവിലെ കുട്ടികൾ പ്രത്യക അസംബ്ലി നടത്തുകയും തുടർന്ന് അവരവർക്ക് നൽകിയ ക്ലാസുകളിൽ പഠിപ്പിക്കുകയും ചെയ്തു.
വായനാ ദിനം
2021-2022 അധ്യയന വർഷത്തെ വായനാദിനാചരണം ജൂൺ 19 ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.
ഹൈടെക്ക് ക്ലാസ്
ഹൈടെക്ക് പദ്ധതിയുമായി ഞങ്ങളുടെ സ്കൂൾ ഹൈടെക്ക് നിലവീരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ശ്രീമാൻ ഒ രാജഗോപാൽ M L A യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതോടനുബന്ദിച്ച് പഴയകെട്ടിടങ്ങൾ പൊളിച്ചമാറ്റുകയും പുതിയകെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ 3 ക്ലാസുകൾ ഹൈടെക്കായി.ക്ലാസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത് വളരെയേറെ സഹായകമാണ്.
സ്വാതന്ത്ര്യദിനം
ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്രീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു.
ഗണിത ക്ലബ്ബ്
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂണിൽ നടത്തി. അന്നേ ദിവസം തന്നെ പ്രധാനാധ്യാപകനായ ശ്രീമാൻ എസ് ഷാജി ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഗണിതരൂപങ്ങളും നിർമ്മിക്കുകയും ശാസ്ത്രമേളയോടനുബന്ധിച്ച് അവയുടെ പ്രദർശനം നടത്തുകയും ചെയ്യാറുണ്ട്.
സയൻസ് ക്ലബ്
വളരെ വിപുലമായ ഒരു സയൻസ് ലാബാണ് ഞങ്ങൾക്കുളളത് .പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകളുണ്ട്. സയൻസ് ക്ലാസുകൾ ലാബിൽ വച്ചാണ് നടക്കിന്നത്.പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് ഇവിടത്തെ കുട്ടികൾസയൻസ് പഠിക്കുന്നത്.എല്ലാവിധ ലാബുപകരണണങ്ങളും കെമിക്കലുകളും ഇവിടെയുണ്ട്. മിക്കവാറും എല്ലാ കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2018-2019വർഷത്തെ പ്രവർത്തനങ്ങൾലോകപരിസ്ഥിതിദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് അധ്യാപികമാരായ ശ്രീമതി ഉദയകുമാരി ശ്രീമതി അർച്ചന എന്നിവർ സോഷ്യൽ സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നു.വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ,ചാർട്ട് തയ്യാറാക്കൽ,ഉപന്യാസ രചന എന്നിങ്ങനെ പലവിധപ്രവ്രത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാരംഗം
മലയാളം അധ്യാപികയായ ശ്രീമതി അനിത കെ എസിൻെറ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടക്കുന്നു.എല്ലാ വെളളിയഴ്ചയും കുട്ടികളിടെ കലാ പ്രവ്രത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു.മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിിക്കുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ്തയ്യാറാക്കി പ്രകാശനം നടത്തുന്നു.ലൈബററിയിൽ സൂക്ഷിക്കുന്ന പതിപ്പ് കുട്ടികൾക്ക് വായിക്കാനുളള അവസരം നൽകുന്നു.
പരിസ്ഥിതിദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ്ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡൻറ് റിട്ടയേർഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കു
ലിറ്റിൽ കൈറ്റ്സ്-ഐറ്റി ക്ലബ്
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു .ശ്രീമതി ലേഖ കെ ആറും ശ്രീമതി അനിത കെ എസും ഐ റ്റി മിസട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴചയും ഓരോ മണിക്കൂർ വീതവും ശനിയാഴ്ചകളിൽ രണ്ട് മണിക്കൂർ ക്ലാസ് വീതവും നടന്നു വരുന്നു. ശനിയാഴ്ചകളിൽ വിധക്തരായ അധ്യാപകരെക്കൊണ്ടും ക്ലാസ് എടുക്കാറുണ്ട്.
സ്ക്കൂൾ സിനിമക്ലബ്ബ്
പഠനപ്രവർത്തനങ്ങൾക്കെന്നപോലെ പഠനേതരപ്രവർത്തനങ്ങൾക്കും സ്ക്കൂളിൽ ഏറെ പ്രാധാന്യം നൽകി വരുന്നു.2008-2009 വർഷം സ്ക്കൂളിൽ രണ്ടു സിനിമകളാണ് നിർമ്മിച്ചത്. അധികവായനക്ക് രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിർവഹിച്ചത് കുട്ടികൾതന്നെ ആയിരുന്നു.ആദ്യ സിനിമയായ ദ ലോട്ടസ് ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയിൽ പ്രദർശിപ്പിച്ചു.ഈ മേളയിൽ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ സ്ക്കൂളുമാണിത്. QEPR സ്ക്കൂളുകളെ മാത്രം ഉൾപ്പെടുത്തി നടപ്പാക്കിയ സിനിമാ നിർമ്മാണത്തിന്റെ ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ദൈവത്തിന്റെ സമ്മാനം നിർമ്മിച്ചത്.ഈ സിനിമക്ക് QEPR മേളയിൽ ബെസ്റ്റ് ജൂറി അവാർഡും ബാലുകിരിയത്ത് എർപ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാർഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ ചലച്ചിത്രമേളയിലും ഈ സിനിമ പ്രദർശിപ്പിച്ചു. എറണാകുളം സൈൻ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി നടത്തിയ മേളയിൽനല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാർഡും സ്ക്കൂളിനു ലഭിച്ചു.
നേർക്കാഴ്ച
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.സുദർശനൻ നായർ, ശ്രീമതി പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി. ശ്രീ എസ് ഷാജി, ശ്രീമതി ഓമന പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
- ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
- പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
- കുമാരി മഹാ ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.467781110844301, 76.96317389758173 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43073
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ