എസ്. വി. ഹൈസ്കൂൾ പുല്ലാട്

21:41, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Laljikumar (സംവാദം | സംഭാവനകൾ) (toal students)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ. പുല്ലാട് ഹൈസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

എസ്. വി. ഹൈസ്കൂൾ പുല്ലാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0469 2660311
ഇമെയിൽhmsvhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37036 (സമേതം)
യുഡൈസ് കോഡ്32120600520
വിക്കിഡാറ്റQ87592144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് രമേഷ്
പി.ടി.എ. പ്രസിഡണ്ട്പി ജി അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി ലതിൻ
അവസാനം തിരുത്തിയത്
25-01-2022Laljikumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



SPC

നേട്ടങ്ങൾ

സ്കൂൾ ഹൈടെക് പദ്ധതി

ഹൈടെക് ഉദ്ഘാടനം

സംസ്ഥാന സർക്കാരിന്റെ 4 മിഷനുകളാണ്-ഹരിതകേരളം,ആർദ്രം,ലൈഫ് ,വിദ്യാഭ്യാസം.ഇതിൽവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ ഹൈടെക് പദ്ധതി. 1 മുതൽ 12 വരെയുള്ള ക്ലാസുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതാണ് സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കുന്ന ഈ പദ്ധതിയുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല ഔപചാരിക പ്രഖ്യാപനം 2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒാൺലൈനായി നടത്തി. അതുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂൾ തല പ്രഖ്യാപനം സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ജി അശോകന്റെ അധ്യക്ഷതയിൽ കോയിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മോൻസി കിഴക്കേടത്ത് നിർവഹിച്ചു .തദവസരത്തിൽ കോയിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷിബു കുന്നപ്പുഴ ,അനിൽ കുമാർ പി ജി എന്നിവർആശംസകൾ അറിയിച്ചു. പ്രസ്തുത ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു നടന്നത്.ഹെഡ്മാസ്റ്റർ ശ്രീ എസ് രമേഷ് സ്വാഗതവും,അദ്ധ്യാപകൻ ശ്രീ കെ ലാൽജി കുമാർ നന്ദിയും പറ‍ഞ്ഞു.

2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി

ചരിത്രം

1921 മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് കൂടുതൽ വായിക്കുക‍‍‍‍ ‍‍‍‍‍

മികവുകൾ

യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്. കൂടുതൽ വായിക്കുക‍‍‍‍ ‍‍‍‍‍

ഭൗതികം:- ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.

യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. 400 സ്ക്വയർ ഫീറ്റിൽ 7000ൽ അധികം പുസ്തക ശേഖരമുള്ള ആധുനിക ലൈബ്രറി സൗകര്യം ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ആ പരിപാടികൾ ആസ്വദിക്കുന്നതിന് ആവശ്യമായ ഓഡിയോ വിഷ്വൽ ക്ലാസ് റൂം പ്രവർത്തിച്ചുവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ആധുനിക വൽക്കരിക്കപ്പെട്ട ടോയ്ലറ്റ് കോംപ്ലക്സുകൾ. സുരക്ഷിതത്വവും ശുചിത്വവും ഇതിന്റെ മേന്മയാണ്. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും ഡൈനിങ് ഹാളും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ടേബിളും ബെഞ്ചും. ഈടുറ്റതും ഉയരം ഉള്ളതുമായ കോമ്പൗണ്ടിന് ചുറ്റിയുള്ള ചുറ്റുമതിൽ കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റുകളോടു കൂടിയുള്ള കവാടം. വർഷം മുഴുവനും ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസായ കിണർ. കുട്ടികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ എല്ലായിടത്തും പൈപ്പ് കണക്ഷനുകൾ. വർഷങ്ങളായി പഞ്ചായത്ത് ഇലക്ഷന് ഈ സ്കൂൾ, ഇലക്ഷൻ മെറ്റീരിയലുകളുടെ വിതരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവും സംഭരണ കേന്ദ്രവുമായി പ്രവർത്തിച്ചുവരുന്നു.

പരിശീലന മികവ്:- വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്.

കായികം:- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കല:- കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.

സേവനം:- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ ഒരു വർഷം അപകടത്തിൽപ്പെട്ട കുട്ടിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സ ഫണ്ടായി അധ്യാപകരും പോലീസ് ഡിപ്പാർട്ട്മെന്റെും ചേർന്ന് നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ വർഷംതോറും സന്ദർശനം നടത്തി വസ്ത്രം ഭക്ഷണം സാമ്പത്തിക സഹായം ഇവ നൽകി വരുന്നു. ഐഎഎസ്, ഡോക്ടേർസ്,അ‍‍‍ഡ്വക്കേറ്റ്സ്,എൻജിനിയർമാർ,അദ്ധ്യാപകർ,മുൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ, കായിക പ്രതിഭകൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , അനവധി ജനപ്രതിനിധികൾ, ഉന്നത ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അനവധി പ്രതിഭകൾക്ക് ഈ വിദ്യാലയം ജന്മമേകിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ ജന്മാവകാശമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വിദ്യ പകർന്നു നൽകുവാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും ആ വ്യതിചലിക്കാതെ നൂറു യൗവ്വനത്തിലും അക്ഷീണം പ്രവർത്തിച്ചുകൊണ്ട് അജയ്യ പതാക പാറി പറപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.

പഠന വിനോദ യാത്ര:- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------

ഫോട്ടോ ഗ്യാലറി

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി.
  • റെ‍ഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • ഹരിതസേന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി

എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ്

സ്ക്കൂൾ സൊസൈറ്റി

C S നമ്പർ 2725 സൊസൈറ്റി, എസ് വി എച്ച്എസ് പുല്ലാട്

സ് വീ എച്ച് എസ് സൊസൈറ്റി സി എസ് നമ്പർ 2725 ന്റെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. പഠനത്തിന് ആവശ്യമായ പുസ്തകവിതരണം, സ്റ്റേഷനറി, എന്നിവയിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾ,അധ്യാപകർ, ഓഫീസ് സ്റ്റാഫ് എന്നിവർ ഇതിൽ അംഗങ്ങളാണ്. സഹകരണസംഘങ്ങൾ അനുവർത്തിച്ചുവരുന്ന നിയമസംഹിതയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ. സൊസൈറ്റിക്ക് കമ്മറ്റി അംഗങ്ങൾ തെരഞ്ഞെടുക്കുന്ന സെക്രട്ടറിക്കാണ് ഭരണചുമതല. പ്രസിഡണ്ട്,സ്കൂൾ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് ആണ്.എല്ലാ സാമ്പത്തിക വർഷ അവസാനത്തിലും സൊസൈറ്റി യോഗം കൂടി വരവുചെലവുകൾ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സെക്രട്ടറി അവതരിപ്പിക്കുകയും യോഗ അവസാനം ചായ സൽക്കാരത്തോടെപിരിയുകയും ചെയ്യുന്നു. ഇപ്പോഴത്തെ സെക്രട്ടറി അദ്ധ്യാപകൻ അഖിൽ എസ് ആണ്.

മാനേജ്മെന്റ്

സ്ക്കൂൾ മാനേജർമാർ

ക്രമ നമ്പർ പേര് റിമാർക്സ്
1 വൈദ്യൻ എൻ നാരായണ പണിക്കർ 1883-1966
2 ഡോക്ടർ ചന്ദ്രിക പണിക്കർ
3 ശ്രീമതി ശാന്ത പിള്ള
4 ശ്രീമതി ലളിത ഗോപിനാഥ്

ശതാബ്ദി ആഘോഷം

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം

ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പുല്ലാട്, ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം- പുല്ലാടിന്റേയും സമീപ പ്രദേശങ്ങളുടെയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പരിവർത്തനത്തിന് ശംഖൊലി മുഴക്കിക്കൊണ്ട് 1921 മെയ് 23 ന് സ്ഥാപിതമായ ശ്രീ വിവേകാനന്ദ ഹൈസ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുകയാണ്. 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം പാഠ്യ- പാഠ്യേതര മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഈ നാടിന് തിലകക്കുറിയായി പരിശോഭിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ അതിനായി യശ:ശരീരനായ വൈദ്യൻ. എൻ നാരായണ പണിക്കർ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ആ ലക്ഷ്യം ഇതിലൂടെ അനസ്യൂതം ആയി പ്രയാണം തുടരുന്നു.2021ൽ നൂറുവർഷം പൂർത്തിയാക്കുന്ന ഈ വിദ്യാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് 2020 ഫെബ്രുവരി 22-ന് തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളുടെ ഉദ്ഘാടനം 2020ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ആറന്മുള എംഎൽഎ ശ്രീമതി വീണ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്തനംതിട്ട എംപി. ശ്രീ ആന്റോ ആൻറണി നിർവഹിച്ച. സ്കൂൾ വാർഷിക ആഘോഷങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. ശ്രീമദ് സ്വാമി ചിദ്ഭവാനന്ദ സരസ്വതി( ജ്ഞാനാനന്ദ ആശ്രമം, അയിരൂർ) അനുഗ്രഹ പ്രഭാഷണം നടത്തി. Rev.ബർ സ്ലിബി റമ്പാൻ( സെൻറ് തോമസ് ഇൻറർനാഷണൽ പിൽഗ്രിം സെൻറർ, തിരുവിതാംകോട്) വിദ്യാലയ സ്മരണ പങ്കുവച്ചു. പൂർവ അധ്യാപകൻ ശ്രീ. എം ജി മുരളീധരൻ നായർ, വൈദ്യൻ. എൻ. നാരായണപ്പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. ആർ കൃഷ്ണകുമാർ( കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) സമ്മാനദാനം നിർവഹിച്ചു. ശ്രീമതി ലളിതാ ഗോപിനാഥ്( സ്കൂൾ മാനേജർ), ശ്രീ. മോൻസി കിഴക്കേടത്ത്( കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), ശ്രീ അജയകുമാർ വല്യൂഴത്തിൽ( ബ്ലോക്ക് പഞ്ചായത്ത് അംഗം, കോയിപ്രം), കോയിപ്രം പഞ്ചായത്ത് അംഗങ്ങളായ ശ്രീ. പി ജി അനിൽകുമാർ, ശ്രീ. ഷിബു കുന്നപ്പുഴ, പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി പി വി ശാന്തമ്മ, തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ജയകുമാർ കെ, പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അനില. ബി ആർ, ഹെഡ്മാസ്റ്റർ ശ്രീ. എസ് രമേഷ്, പിടിഎ പ്രസിഡണ്ട് ശ്രീ കെ ജി അശോകൻ, മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ശോഭ എം ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതി

ഭാരത സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടാതെ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രൈമറി തലത്തിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. വിശക്കുന്ന വയറുമായിരിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ട ശ്രദ്ധചെലുത്താൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. വിദ്യാർഥികൾക്ക് പ്രവർത്തി ദിനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രൈമറിതലത്തിലെ പദ്ധതിയുടെ വിജയത്തെ തുടർന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുക യുണ്ടായി. 1984 കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി നമ്മുടെ സ്കൂളിൽ1988-89 അധ്യയനവർഷത്തിൽ ആണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കഞ്ഞിയും പയറും ആയിരുന്നു ഭക്ഷണക്രമം.ഇന്ന് വ്യത്യസ്തത പുലർത്തുന്ന കറികളും ചോറും ആയി മാറിയിരിക്കുന്നു. ഇതിനോടൊപ്പം പോഷക കുറവിനെ സമ്പൂർണമായി പരിഹരിക്കുന്നതിന് ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. താല്പര്യമുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർക്കുകയും ഇതിനായി പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, മാതൃസംഗമം പ്രസിഡണ്ട്,എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ടീച്ചേഴ്സ്, കുട്ടികളുടെ ഒരു പ്രതിനിധി, പാചകത്തൊഴിലാളി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ കമ്മിറ്റി അംഗങ്ങൾ എല്ലാമാസവും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.എല്ലാ വർഷവും ഇരുനൂറോളം കുട്ടികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നത് വ്യക്തിശുചിത്വം പാലിക്കുന്ന തെരഞ്ഞെടുത്ത പാചക തൊഴിലാളി ആണ്. ആദ്യകാലഘട്ടങ്ങളിൽ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷി യമ്മ എന്നിവരായിരുന്നു പാചക തൊഴിലാളികൾ. തുടർന്ന് 1998 ൽ സർക്കാർ ആശുപത്രിയിലെ അംഗീകൃത വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി രമണി പി ആ നിയമിതയായി. പാചക തൊഴിലാളിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി വർഷത്തിൽ രണ്ടുതവണ വൈദ്യ പരിശോധന നടത്താറുണ്ട്. പാചകരംഗത്ത് തന്റെ മികവ് തെളിയിച്ച രമണി തന്നെയാണ് ഇപ്പോഴും ഈ ജോലിയിൽ തുടരുന്നത്. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ശുചിത്വം, രേഖകൾ എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ടുതവണ സ്കൂൾ സന്ദർശിക്കാറുണ്ട്. സ്കൂൾ കിണറ്റിലെ സാമ്പിൾ ജലം ഗവൺമെൻറ് അംഗീകൃത ലാബുകളിൽ നിന്ന് പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റും സൂക്ഷിക്കാറുണ്ട്. ഇതുകൂടാതെ ഭക്ഷണ,സാമ്പിളും,ജലവും പരിശോധിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് പ്രതിനിധി വർഷത്തിലൊരിക്കൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും അതിനോടു ചേർന്നു കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് വേണ്ട സൗകര്യങ്ങളോടുകൂടിയ പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. കുട്ടികളോടുള്ള സ്നേഹവും,വാത്സല്യവും,കരുതലും മൂലം അധ്യാപകർ തന്നെ ഉത്തരവാദിത്വത്തോടെ ഭക്ഷണം നൽകുന്നു.ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വിപുലമായ സംഭരണ മുറിയും തയ്യാറാക്കിയിട്ടുണ്ട്.

അനുഭവക്കുറിപ്പുകൾ/കഥ/കവിത

ഓർമയിലൂടെ ഒരു യാത്ര

അനുഭവക്കുറിപ്പ്

ച്ഛൻ പെങ്ങളുടെ കൈ പിടിച്ച് ആദ്യമായി ശ്രീ വിവേകാനന്ദ വിദ്യാലയത്തിലെ പടി ചവിട്ടിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ല. ഏഴാംക്ലാസ് വിദ്യാർഥിനി ആയി സർവോദയ യുപി സ്കൂളിൽ പഠിക്കുമ്പോൾ യു എസ് എസ് പരീക്ഷ എഴുതാൻ മുമ്പ് അവിടെ വന്നിട്ടുണ്ട്. ഇന്ന് എസ്എസ്എൽസി പരീക്ഷക്ക് ആരോടൊപ്പം ഇരുന്ന് യു എസ് എസ് പരീക്ഷ എഴുതുമ്പോൾ എന്തൊരു ഗമയായിരുന്നു! സ്കോളർഷിപ്പ് കിട്ടുമെന്ന് കരുതിയിരുന്നില്ല. കിട്ടിയപ്പോൾ വലിയ സന്തോഷമായി. എട്ടാം തരത്തിൽ ചേരാൻ സ്കൂളിലെത്തിയപ്പോൾ അന്നും ഈ വലിയ സ്കൂളിൻറെ ഭാഗമാകാൻ പോകുന്നുവെന്ന സത്യം അല്പം ഭയത്തോടെയും അതിലേറെ അഭിമാനത്തോടെയും ഹൃദയത്തിലേറ്റി .കാരണം അന്ന്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ അത്രയ്ക്ക് പ്രസിദ്ധമാണ്. കൂടാതെ അച്ഛൻ പെങ്ങൾ അവിടെ യു പി സ്കൂൾ അദ്ധ്യാപികയായിരുന്നു. പക്ഷേ, ആ പരിഗണന അല്പംപോലും എനിക്ക് കിട്ടരുത് എന്ന് തന്നെയാണ് പേരമ്മ ആഗ്രഹിച്ചത്.

ഇംഗ്ലീഷ് ആൽഫബെറ്റ് A യിൽ തുടങ്ങി H ൽ അവസാനിക്കുന്ന അത്ര ഡിവിഷനുകൾ. ഓരോ ഡിവിഷനിലും 35 ൽ കുറയാതെ കുട്ടികൾ. എങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സ്കൂൾ. ആർക്കു നേരെയും പ്രയോഗിക്കാൻ താല്പര്യം ഉണ്ടായിട്ടില്ലെങ്കിലും എപ്പോഴും നീണ്ട ഒരു ചൂരൽ വടി കയ്യിൽ പിടിച്ച് വെള്ള മുണ്ടും ഷർട്ടും ധരിച്ച് സ്കൂൾ വരാന്തയിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സസൂക്ഷ്മം, സശ്രദ്ധം വീക്ഷിച്ച് സഞ്ചരിക്കാനുള്ള, ഹെഡ്മാസ്റ്റർ ശ്രീ ജോയി സാറിന്റെ പേരു ചേർത്ത് സാറേ എന്ന് വിളിക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. അത്രയ്ക്ക് ഭയഭക്തി ബഹുമാനമായിരുന്നു. എന്നാൽ എല്ലാ വിധ ആഘോഷങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠനത്തോടൊപ്പം തന്നെ പ്രാധാന്യം നൽകിയിരുന്നു അദ്ദേഹം. ഒപ്പം നിൽക്കുന്ന കർമ്മ നിരതരായ അധ്യാപകർ. തോറ്റു പഠിക്കുന്ന കുട്ടികൾ പോലും അധ്യാപകർക്ക് തലവേദന ആയിരുന്നില്ല.

വൃത്തവും പ്രാസവും ചേർന്ന ലക്ഷണമൊത്ത മലയാളം ക്ലാസുകളും,ഡി എൻ എ യും, ക്രോമസോമും ഉരുത്തിരിയുന്ന ബയോളജി ക്ലാസുകളും,സമവാക്യങ്ങളും,പ്രോഗ്രഷനുകളും നിറഞ്ഞുനിൽക്കുന്നഗണിത ക്ലാസ്സു കളും,യുദ്ധവും സമാധാനവും ഭരണപരിഷ്കാരങ്ങളും ഉള്ള ചരിത്ര ക്ലാസ്സുകളും ആംഗലേയ ഭാഷയുടെ പ്രൗഢി കലർന്ന ചെറുകഥകൾക്ക് കാതോർക്കുന്ന ഇംഗ്ലീഷ് ക്ലാസുകളും എന്നു വേണ്ട, ആകെ രസകരമായ നിമിഷങ്ങൾ ആയിരുന്നു അവിടെ.

കാലം പെയ്തൊഴിഞ്ഞു അടുക്കും ചിട്ടയുമുള്ള പഠനം. യുവജനോത്സവ വേദികൾ മത്സരത്തിന് മാത്രമല്ല, മാനസികോല്ലാസത്തിനും കൂടി ആയിരുന്നു. മൂന്ന് ദിവസം തകർക്കുന്ന ആഘോഷം. എത്രയെത്ര കലാപ്രതിഭകൾ അരങ്ങ് തകർത്ത് പാടുകയും ആടുകയും ചെയ്തിരിക്കുന്നു. കലയും കരകൗശലങ്ങളും സംഗീതവും പഠനത്തോടൊപ്പം കൊണ്ടു പോയിട്ടും അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ മാനസികസംഘർഷങ്ങൾ ഉണ്ടായിട്ടില്ല. ഒരു സ്പെഷ്യൽ ക്ലാസും വേണ്ടി വന്നിട്ടില്ല പാഠം തീർക്കാൻ. ഒരു മോഡറേഷനും കൊടുത്തിട്ടില്ല, വിജയിപ്പിക്കാൻ. സത്യസന്ധവും നീതിയുക്തവുമായ പഠനവും പരീക്ഷയയും. വലിയ പഠിത്തക്കാരി ഒന്നും ആയില്ലെങ്കിലും അത്യാവശ്യം നല്ല മാർക്ക് വാങ്ങി സ്കൂളിൽ മൂന്നാം സ്ഥാനത്തെത്താൻ എനിക്കും സാധിച്ചു.

എല്ലാ കുട്ടികളെയും പോലെ നിറപ്പകിട്ടാർന്ന കൗമാര സ്വപ്നങ്ങളൊന്നും എനിക്കില്ലായിരുന്നു. ഒരു അരക്ഷിതത്വം മനസ്സിനെ അലട്ടിയിരുന്നു. എന്റെ ചില പ്രത്യേക ജീവിതസാഹചര്യങ്ങൾ ആവാം അതിനു കാരണം. എങ്കിലും ശ്രീ വിവേകാനന്ദ സ്കൂളിലെ പഠനകാലം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്നു. ആഴവും അടുപ്പവും ഉള്ള നല്ല സുഹൃത്ത് ബന്ധങ്ങൾ. സ്നേഹവും കരുതലും നൽകുന്ന അധ്യാപകർ. രാധാമണി ടീച്ചർ, സുമതി കുട്ടി ടീച്ചർ, രാധക്കുട്ടി ടീച്ചർ, അന്നമ്മ ടീച്ചർ, വത്സമ്മ ടീച്ചർ ഇന്ദിരാ ഭായി ടീച്ചർ, വനജ ടീച്ചർ, വിജയമ്മ ടീച്ചർ തുടങ്ങി എല്ലാവരെയും നന്മയോടു കൂടി മാത്രമേ ഇന്നും സ്മരിക്കാൻ കഴിയൂ. ഒരു അദ്ധ്യാപികയായി പിൽക്കാലത്ത് അവിടെ എത്തണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാലം തീരുമാനിച്ചത് ആലപ്പുഴയിലെ സർക്കാർ വിദ്യാലയത്തിലെ അധ്യാപികയാവാൻ ആയിരുന്നു.

എനിക്ക് സ്നേഹവും നന്മയും പകർന്നു തന്ന നല്ലവരായ എല്ലാ അധ്യാപകരേയും സൗഹൃദത്തിൻറെ മധുരം പകർന്ന എല്ലാ കൂട്ടുകാരെയും മനസ്സിൽ സ്മരിച്ചു കൊണ്ട്, എന്നെ ഞാനാക്കിയ എന്റെ

വിദ്യാലയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ, നന്ദിയോടെ......

എന്റെ വിദ്യാലയം

കവിത


ശ്രേഷ്ഠമീ വിദ്യാലയാങ്കണ മേറെ പുരാതനം

ഒട്ടു തലയെടുപ്പോതി പ്രൗഢമായ്

ഇന്നും വിലസുന്നു നാടിന്നു നന്മയായി

ശ്രീ വിവേകാനന്ദ വിദ്യാലയം.

ശ്രേഷ്ഠം ഈ വിദ്യാലയാങ്കണമേറെ പുരാതനം

ഒട്ടു തലയെടുപ്പോടതി പ്രൗഢമായ്

പാതയോരത്തു നിന്നെന്നെ വിളിപ്പതു-

ണ്ടിപ്പോഴും കൗമാര തീര ഭൂവിൽ.

കത്തിയെരിഞ്ഞൊരു പകലിന്റെ വിടവിലൂ-

ടെത്തിയ തോരാത്ത മഴയിൽ കുതിർന്നൊരു

കൊച്ചു പാവാടക്കാരി തൻ കണ്ണുകൾ

എട്ടാം തരത്തിലേക്കോടിയെത്തി.

കളിയും ചിരിയും കരച്ചിലും

പിന്നെയങ്ങോട്ടു പിണക്കമിണക്കങ്ങളും നിറം-

ങ്ങഘോഷമാക്കിയ മൂന്നു സംവത്സരം,

ഇന്നും മനസ്സിൽ വിടർത്തുന്നു സൗരഭം.

പച്ചയാം സൗഹൃദം പാലമൃതൂട്ടിയ

പഴയ വിദ്യാലയതിരുമുറ്റത്തെവിടെയോ

പഴകിയ മാറാല കീറിമുറിച്ചു ഞാൻ,

പരതുന്നു എന്നിലെ ഓർമ്മതൻ സൗഭഗം.

കലപില കൂട്ടുന്ന കൂട്ടരെ തേടുന്ന

കാതിലടക്കം പറയും സുഹൃത്തിനെ

ഗണിത സമവാക്യമുരുവിട്ടു ചൊല്ലുന്ന

കോശ ഘടനതൻ ചിത്രം വരയ്ക്കുന്ന

ഇന്ദ്രവജ്രയ്ക്കുള്ള ലക്ഷണം ചൊല്ലുന്ന

ലക്ഷണമൊത്ത പഠിപ്പിക്കലൊക്കെയും

ഇന്നും മനസിന്റെ മുറ്റത്തു കെട്ടിയൊ-

രൂഞ്ഞാലിലാടി കളിക്കുന്നൊ രോർമ്മകൾ

പത്താംതരത്തിലെ കൊല്ലപ്പരീക്ഷതൻ

ചൂടും കിതപ്പും പിരിമുറുക്കങ്ങളും

ഒക്കെ കഴിഞ്ഞു പോയൊടുവിലാ ദിനമെത്തി

വിടവാങ്ങലിൽ നോവിലുരുകീ മനം

കൂട്ടർതൻ കയ്യൊപ്പു വാങ്ങവേ കണ്ണീരി-

ലാർദ്രമായ് മിഴിയും മനസ്സുമൊന്നായ്

വിട വാങ്ങിയകലവേ വീണ്ടും കൊതിച്ചു പോയ്

ഒരുവേള കൂടിയാപ്പടി ചവിട്ടാൻ

വീണ്ടും ഒരു വേളകൂടിയാപ്പടി ചവിട്ടാൻ..


ശ്രീമതി.പി ലളിതാംബിക അന്തർജ്ജനം

പൂർവ്വ വിദ്യാർത്ഥിനി

(1981-84)

Mob.8547042812

______________________________________________________________________________________________________________----------------------

എന്റെ മലയാളം

കവിത

പൂവനങ്ങൾ കുടപിടിക്കും ഭൂമി മലയാളം

പുതു പൂക്കളിട്ടു വസന്തമെത്തും പുണ്യ മലയാളം

കാട്ടുചോലകൾ കസവു നെയ്യും എന്റെ മലയാളം

ഓണപ്പാട്ടിനൊത്തു ചുവടു വെയ്ക്കും അമ്മ മലയാളം( പൂവനങ്ങൾ.....)

മഞ്ഞു വിളയണ മലയിറങ്ങി വന്ന മലയാളം

എൻറെ നെഞ്ചിലുറയണ സ്നേഹമായി വളർന്നു മലയാളം

മധുര വാണികളോതുവാനായ്എന്നുടെ നാവിൽ

മന്ത്രമോദിയിരച്ചു തന്നതുമന്നു മലയാളം( പൂവനങ്ങൾ.....)

വികല ചിന്തകൾ ഫണമുയർത്തി മനസ്സിലാടുമ്പോൾ

മകുടിയൂതി മയക്കി നിർത്തിയതെന്റെ മലയാളം

സകല പാപവുമൊഴിയുവാനായ് അമ്പലത്തറയിൽ

കോമരങ്ങൾ ഉറഞ്ഞു പാടിയതെന്റെ മലയാളം( പൂവനങ്ങൾ.....)

കാലമിട്ട ചുളിവുകളിൽ കൈപ്പടമൂന്നി

പോയകാല സ്മൃതികൾ എഴുതിയതെന്റെ മലയാളം,

പുസ്തകത്താളിൽ മയങ്ങും അക്ഷരകൂട്ടം

മുത്തശ്ശി കഥ യായി മാറ്റിയതെന്റെ മലയാളം( പൂവനങ്ങൾ.....)

കരുതാം പൊരുതാം

കവിത

കരുതിയിരിക്കാം കരുതലൊരുക്കാം

കനിവിന്റെ ദീപം കൊളുത്തി വയ്ക്കാം

അകലെ നിന്നെത്തുന്ന നൊമ്പരങ്ങൾക്ക-

അരികിലായ് ഇത്തിരി ചേർന്നിരിക്കാം( കരുതി......)

എത്ര ദുരന്തങ്ങൾ കണ്ടു നമ്മൾ

ഇത്രമേൽ ഭീകരമല്ലതൊന്നും

എത്രയോ ഋതുക്കൾ കഴിഞ്ഞാലും മായാതെ

മണ്ണിലീദുഃഖം മറഞ്ഞിരിക്കും( കരുതി.....)

അകലം പിടിച്ചു നാം നിൽക്കുമ്പോഴും


നനവുകൾ വറ്റിയ ചുണ്ടുകളിൽ

തെളിനീരിറ്റിറ്റ് വീഴ്ത്തിത്തിടേണം( കരുതി....)

പടരുന്ന രോഗത്തിൽ ചില്ലകളിൽ

ചിറകറ്റ പക്ഷികളായി നമ്മൾ

ഇണയറ്റുപോയ് എത്ര ജീവിതങ്ങൾ

നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി( കരുതി....)

പൊട്ടിച്ചതല്ലേ അഹിംസയിൽ നാം

പാരതന്ത്ര്യത്തിന്റെചങ്ങലകൾ

സഹനത്താൽ നമ്മൾ മുറിച്ചു മാറ്റും

മഹിയിൽ നിന്നി രോഗകണ്ണികളും( കരുതി...)


ആർ.വിജയൻ,മുൻഹെഡ് മാസ്റ്റർ

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

ഓർമ്മകളിലേക്ക് ഒരു മടക്കം

അനുഭവക്കുറിപ്പ്

റ്റവും വർണ്ണാഭമായ കാലം കുട്ടിക്കാലമാണ്. കുട്ടിക്കാലത്തെപ്പറ്റി ആലോചിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുന്നത് ഞാൻ പഠിച്ച വിദ്യാലയമാണ്. അഞ്ചാം ക്ലാസിലേക്ക് അമ്മയുടെ കൈയും പിടിച്ച് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ എത്തിയപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇവിടം എന്റെ ഓർമ്മകളിലെ സ്ഥിര സാന്നിധ്യം ആകുമെന്ന്. ആദ്യദിനം കണ്ട പുഞ്ചിരിക്കുന്ന മുഖങ്ങൾ ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.

അമ്മ അധ്യാപികയായതിന്റെ പരിഗണനയല്ല മറിച്ച് എല്ലാ കുട്ടികൾക്കും ലഭിക്കുന്ന സ്നേഹവാത്സല്യങ്ങളും കരുതലുമാണ് അധ്യാപകർ എനിക്ക് നൽകിയത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നവരാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും. സ്കൂൾ വേദിയിൽ പ്രസംഗിക്കുന്നതും കവിത ചൊല്ലുന്നതും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതും എല്ലാം ഇന്നും ഞാൻ ഓർക്കുന്നു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് എല്ലാവർഷവും നടത്താറുള്ള പ്രസംഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം എനിക്കായിരുന്നു. ഇന്നും എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് സ്വാമി വിവേകാനന്ദൻ.

ഈ വിദ്യാലയ മുറ്റത്ത് ഞാനും കൂട്ടുകാരും കളിക്കാത്ത കളികൾ ഉണ്ടാവില്ല. സാമൂഹിക ജീവിതത്തിൻറെ ഭാഗമാകുന്നതിന്റെ ആദ്യ പരിശീലനം എനിക്ക് ലഭിച്ചത് ഇവിടെനിന്ന് ആണ്. അവസാനവർഷം സ്കൂൾ ലീഡർ ആകാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ വർഷം ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്ന കലോൽസവം ഇന്നും മറക്കാനാവാത്ത അനുഭവമാണ്. എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമം കലോത്സവത്തെ വലിയ വിജയമാക്കി. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി നടത്തിയ പരിശീലന ക്ലാസ് ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാൻ അതിനുശേഷവും എന്നെ സഹായിച്ചിട്ടുണ്ട്. പത്താംക്ലാസ് കഴിഞ്ഞ ശേഷവും തുടർപഠനത്തിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അധ്യാപകർ നൽകാറുണ്ടായിരുന്നു.

ഇന്ന് ഞാൻ എംബിബിഎസിന് പഠിക്കുമ്പോഴും അധ്യാപകരുടെ ക്ഷേമ അന്വേഷണങ്ങളും സഹായസഹകരണങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ സ്കൂളിൽ പഠിച്ച മിക്ക കുട്ടികളും ഒഴിവുസമയങ്ങളിൽ സ്കൂൾ സന്ദർശിക്കുക പതിവായിരുന്നു. എനിക്ക് തോന്നിയ കാര്യം ഈ വിദ്യാലയ അന്തരീക്ഷം അവരെ അത്രമേൽ സ്വാധീനിക്കുകയും അഗാധമായ ആത്മബന്ധം അവരിൽ ഉളവാക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്.

ഈ പ്രദേശത്തെ കുട്ടികളിൽ ഭൂരിഭാഗവും പഠിച്ചിരുന്നത് എസ് വി എച്ച് എസ് -ൽ തന്നെയാണ്. എനിക്ക് മുമ്പുള്ള എന്റെ 3 തലമുറയിലെയും ആളുകൾ ഇവിടെ പഠിക്കുകയും അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകളുടെ ഓർമ്മകളുറങ്ങുന്ന ഈ വിദ്യാലയത്തിൽ തന്നെ പഠിച്ച് ആ പാരമ്പര്യത്തിന് ഭാഗമാകാൻ കഴിഞ്ഞത് ഇന്നും എനിക്ക് ചാരിതാർത്ഥ്യം ഏകുന്ന വസ്തുതയാണ്.


സന്ദീപ് പ്രതാപ്, പൂർവ വിദ്യാർത്ഥി

-----------------------സ്റ്റാഫ്---------------------

പേര് തസ്തിക മൊബൈൽനമ്പർ
*********************ടീച്ചിംങ്ങ് സ്റ്റാഫ്***********************
എസ് രമേഷ് ഹെഡ്മാസ്റ്റർ 9447868554
വി ആർ ഉഷ സീനിയർ അസി: 9497257060
പി എസ് ഗീതാ ദേവി എച്ച് എസ് ടി 9567344525
ലാൽജി കുമാർ കെ എച്ച് എസ് ടി 9496211097
സുധീർ ചന്ദ്രൻ എച്ച് എസ് ടി 9400425600
എൻ ആർ അശോക് കുമാർ എച്ച് എസ് ടി 9447595568
ജി രേണുക എച്ച് എസ് ടി 9745017792
ബിന്ദു കെ നായർ എച്ച് എസ് ടി 9495113660
സിന്ധു സി എച്ച് എസ് ടി 9497615418
ജയശ്രീ എൻ എച്ച് എസ് ടി 9495537494
സുരേഷ് കുമാർ ജി ഫിസി:എഡ്യൂ: 9495115472
ജയലക്ഷ്മി പി എച്ച് എസ് ടി 9447579208
സുപ്രിയ പി സി എച്ച് എസ് ടി 9946668628
ആർ രഞ്ജിനി യു പി എസ് ടി 9446716475
കെ ജി ശ്രീലത യു പി എസ് ടി 9497229092
ജയ ആർ യു പി എസ് ടി 9447114710
ദേവജ ബി യു പി എസ് ടി 9744051919
അനില കുമാരി ടി എൽ യു പി എസ് ടി 9496806631
അഖിൽ എസ് എൽ യു പി എസ് ടി 9447991235
സുമാ ദേവി ജി യു പി എസ് ടി 9495113159
ശ്രീജ എൻ നായർ യു പി എസ് ടി 9544931068
ശാരിക പിറ്റി ഐഇഡിസിആർടി 9562212152
*******************നോൺ ടീച്ചിംങ്ങ് സ്റ്റാഫ്******************
റൂബിഷ് കുമാർ റ്റി ആർ ക്ലർക്ക് 8086520500
കെ പ്രസന്നകുമാർ ഒ എ 994694394
ശ്രീജിത്ത് ജി ഒ എ 9847114107
ബിജു ടി നായർ എഫ് ടി എം 9447042480



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.



എൻ രാമൻ പിളള| 1947 - 31-03-1965
എൻ എസ്സ് സുമതിയമ്മ 01-04-1965 - 31-03-1974
വി റ്റി നാരായണപിള്ള 01-04-1974 - 31-03-1981
പി ഒ ജോയ് 31-04-1981 - 31-03-1984
കെ സുകുമാരിയമ്മ 01-04-1984 - 31-05- 1984
റ്റി പി രാജപ്പൻ നായർ 01-06-1985 - 31-05-1987
പി സി മാമ്മൻ 01-06-1987 - 31-03-1992
എം ഡി ദേവരാജൻ 01-04-1992 - 31-03-1994
റയ്ച്ചലമ്മ സ്കറിയ 01-04-1994 - 31-03-1995
പി സാവിത്രി 01-04-1995 - 31-03-1996
പി കെ വിജയമ്മ 01-04-1996 - 31-03-1997
കെ റ്റി തോമസ്സ് 01-04-1997 -31-05-1997
വത്സമ്മ വർഗ്ഗീസ്സ് 01-06-1997 - 31-03-2000
ബി രാധാമണിയമ്മ 01-04-2000 - 31-03-2004
വി ശോഭ 01-04-2000 - 31-03-2009
റ്റി. എം സുജാത 01-04-2009 -31-05-2017
ആർ വിജയൻ 01-06-2017 -31-03-2019
എസ് രമേഷ് 01-04-2019 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
  • ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
  • അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ല - പത്തനംതിട്ട റൂട്ടിൽ പുല്ലാട് ജംഗ്ഷനിൽനിന്ന് 100 മീറ്റർ വടക്ക് മാറി പുല്ലാട് - വെണ്ണിക്കുളം റോഡ്സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • കോഴഞ്ചേരിയിൽ നിന്ന് 3 കിലോമീറ്റർ ദൂരം.

{{#multimaps:9.356102, 76.676806| zoom=18}}


"https://schoolwiki.in/index.php?title=എസ്._വി._ഹൈസ്കൂൾ_പുല്ലാട്&oldid=1409536" എന്ന താളിൽനിന്ന് ശേഖരിച്ചത്