സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം | |
---|---|
വിലാസം | |
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്, , പട്ടം. പി.ഒ. , 695004 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0471 2447396 |
ഇമെയിൽ | pattomstmarys@gmail.com |
വെബ്സൈറ്റ് | www.stmaryspattom.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43034 (സമേതം) |
എച്ച് എസ് എസ് കോഡ് | 01066 |
യുഡൈസ് കോഡ് | 32141002003 |
വിക്കിഡാറ്റ | Q64037961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർകാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 295 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 55 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ.ഫാ. ബാബു ടി |
വൈസ് പ്രിൻസിപ്പൽ | ബിജോ ഗീവറുഗ്ഗീസ് |
പ്രധാന അദ്ധ്യാപകൻ | ബിജോ ഗീവറുഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | എൻ. കെ . സുനിൽ കുമാർ. എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | Dr. ജിബി ഗീവറുഗ്ഗീസ് |
അവസാനം തിരുത്തിയത് | |
18-01-2022 | 43034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം.
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ്ഹയർസെക്കൻഡറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.
യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നിവയിലായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ, 211 ഡിവിഷനുകൾ, 295 അധ്യാപകർ, 10 കാര്യാലയ പ്രവർത്തകർ, 60 ഇതരജീവനക്കാർ എന്നിവർ അടങ്ങുന്നതാണ് പട്ടം സെന്റ് മേരീസ് മഹാവിദ്യാലയം. സംഖ്യാബലം, അച്ചടക്കം, പഠനനിലവാരം, സ്വച്ഛ് ക്യാമ്പസ് എന്നിവയിൽ കേരളത്തിലെ ഗവൺമെന്റ് /എയ്ഡഡ് മേഖലയിൽ ഏഷ്യയിലെതന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് പട്ടം സെന്റ് മേരീസ്.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 114 ക്ലാസ് മുറികളും 79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ
ഫിസിക്കൽ എഡ്യൂക്കേഷൻ
ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്തു . സ്കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.
സ്കൂൾ ബാൻഡ് ടീം
സംഗീതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയിരിക്കുന്നു. സ്കൂളിൽ നടക്കാറുള്ള എല്ലാ വലിയ ചടങ്ങുകളിലും സ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം അഭിവാജ്യ ഘടകമാണ്
സ്കൂൾ റേഡിയോ
40.16 എസ്. എം. വോയ്സ്
“മാനം നിറയാൻ മാനം മുട്ടെ പറന്നുയരാൻ "
അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. രക്ഷാധികാരി : ഫാ.നെൽസൺ വലിയവീട്ടിൽ നേതൃത്വം നൽകുന്നു. അദ്ധ്യാപകർ : സാഗ തോംസൺ റ്റി , ജോസ് എൽവിസ് റോയ് . സ്റ്റേഷൻ ഡയറക്ടർ : ആലോക് . പി. പ്രപഞ്ച്, ചീഫ് പ്രോഗ്രാം ഡയറക്ടർ: വിജിത സാം കുരാക്കർ, അസിസ്റ്റന്റ് ഡയറക്ടർ: ഫാത്തിമാ സി.എം
സോഷ്യൽ ക്ലബ്
ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് പോസ്റ്റർ നിർമാണം, വെബ്ബിനാർ എന്നിവ സംഘടിപ്പിക്കുകയും വിജയികൾക് സമ്മാനം നൽകുകയും ചെയ്തു. പ്രാദേശിക ചരിത്രം, ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കി. സ്വതന്ത്രലബ്ദിയുടെ 75ാഠ വാര്ഷികത്തോടനുബന്ധിച്ച് 'അമൃത മഹോത്സവം ' സ്കൂൾ തല വെബിനാർ സംഘടിപ്പിക്കുകയും അമൃതാജ്വാല തെളിയിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വാതന്ദ്രിയ ദിനം. ഗാന്ധി ജയന്തി, ശിശൂ ദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
വിദ്യാരംഗം
പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.
ഗണിത ശാസ്ത്ര ക്ലബ്
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. 'ശാസ്ത്രരംഗം' ജില്ലാതല ഗണിത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തല മത്സരം സംഘടിപ്പിച്ചു വിജയികലെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനാചരണം പ്രാമാണിച്ച് 'ഇൻഫിനിറ്റി' എന്ന പരിപാടി സംഘടിപ്പിക്കുകയും കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ഗണിത ക്വിസ് നടത്തി. കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഗണിതത്തിലെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോസ് ആയി നൽകി.
പരിസ്ഥിതി ക്ലബ്
2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്തു വരുന്നു.
സെന്റ് മേരിസിലെ സേനകൾ
- നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി) 1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.
- സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )
2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. CPO അജേഷ് കുമാർ, ACPO ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം SPC യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. SPC യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു.
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
1986-ൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ഇന്ന് 3 യൂണിറ്റുകളിലായി 96 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ജോസ് എൽവിസ് റോയ് സാർ, ജോൺഷൈജു സാർ, ഷോബി ടീച്ചർ എന്നിവർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. 2022ജനുവരി മാസം 8ാഠ തീയതി രാജ്യപുരസ്കാർ പരീക്ഷയിൽ സ്കൗട്ടിലെയും ഗൈഡ്സിലെയും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
മാനേജ്മെന്റ്
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. വിശുദ്ധ മേരിയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ നിയന്ത്രണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ മോറൻ മോർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയുടെ കീഴിലാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1940 - 44 | ശ്രീ.എ.ശങ്കരപിള്ള
(ഹെഡ്മാസ്റ്റർ) |
1944 - 46 | റവ.ഫാ.എൻ.എ.തോമസ്
(ഹെഡ്മാസ്റ്റർ) |
1946 - 48 | ശ്രീ.സി.ഫിലിപ്പ്
(ഹെഡ്മാസ്റ്റർ) |
1948 - 49 | ശ്രീ.ഇ.സി.ജോൺ
(ഹെഡ്മാസ്റ്റർ) |
1949 - 53 | റവ.ഫാ.സക്കറിയാസ്
(ഹെഡ്മാസ്റ്റർ) |
1953 - 54 | റവ.ഫാ.എ.സി.ജോസഫ്
(ഹെഡ്മാസ്റ്റർ) |
1954 - 59 | ശ്രീ.ചെറിയാൻ തരകൻ
(ഹെഡ്മാസ്റ്റർ) |
1959- 62 | റവ.ഫാ.തോമസ് കാരിയിൽ
(ഹെഡ്മാസ്റ്റർ) |
1962 - 70 | ശ്രീ.ചെറിയാൻ തരകൻ
(ഹെഡ്മാസ്റ്റർ) |
1970 - 77 | ശ്രീ.പരമേശ്വര അയ്യർ
(ഹെഡ്മാസ്റ്റർ) |
1977 - 87 | ശ്രീമതി.ഗ്രേസി വർഗ്ഗീസ്
(ഹെഡ്മിസ്ട്രസ്) |
1987 - 98 | ശ്രീ.എ.എ.തോമസ്
(ഹെഡ്മാസ്റ്റർ) |
1998- 2000 | ശ്രീ.എ.എ.തോമസ്
(പ്രിൻസിപ്പൽ) |
2000 - 02 | ശ്രീ.കെ.എം.അലക്സാണ്ടർ
(പ്രിൻസിപ്പൽ) |
200 - 2011 | റവ.ഫാ.ജോർജ്ജ് മാത്യു കരൂർ
(പ്രിൻസിപ്പൽ) |
2006 | ശ്രീമതി.അലക്സി സാമുവേൽ (ഹെഡ്മിസ്ട്രസ്) |
2006-08 | ശ്രീമതി.എലിസബത്ത് ജോർജ്ജ് (ഹെഡ്മിസ്ട്രസ്) |
2008- 18 | ശ്രീമതി.ആശാ ആനി ജോർജ്ജ് (ഹെഡ്മിസ്ട്രസ്) |
2011- 15 | റവ.ഡോ.എ.വി.വർക്കി ആറ്റുപുറത്ത് (പ്രിൻസിപ്പൽ) |
2015 -21 | റവ.ഫാ.ജോൺ സി.സി.
(പ്രിൻസിപ്പൽ) |
2018 -21 | ശ്രീ.എബി ഏബ്രഹാം
(ഹെഡ്മാസ്റ്റർ) |
2021- | റവ. ഫാ. ബാബു. ടി
(പ്രിൻസിപ്പൽ) |
2021- | ശ്രീ.ബിജോ ഗീവറുഗ്ഗീസ്
(ഹെഡ്മാസ്റ്റർ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്...........മുൻ ചീഫ് സെക്രട്ടറി 2. ശ്രീ. ഷാജഹാൻ ഐ.എ.എസ്.......................പൊതുവിദ്യാഭ്യാസസെക്രട്ടറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5257835,76.9348241 | zoom=18 }}
<iframe src="https://www.google.co.in/maps/place/St.Mary's+Higher+Secondary+School+Thiruvananthapuram/@8.5257782,76.9348241,17z/data=!3m1!4b1!4m5!3m4!1s0x3b05b95f6997502f:0xbfa76c041f6c2381!8m2!3d8.5257782!4d76.9370128" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>