സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഭൂഭാഗമാണ്‌ പട്ടം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 4 കിലോമിറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടം നഗരത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത ഏറിയതും പച്ചപ്പാർന്നതുമായ സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ആസ്ഥാനം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ആസ്ഥാനം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രധാന കാര്യാലയം എന്നിവ പട്ടത്താണ് സ്ഥിതിചെയ്യുന്നത്

നാട് നീങ്ങിയ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ വസതിയായ പട്ടം കൊട്ടാരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്

(ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കെയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുണ്ടായിരുന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ. ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നും മലയാളത്തിൽ തിരുവാഴുംകോട് എന്നും അറിയപ്പെട്ടു . തിരുവാഴുംകോട് പിന്നീട് തിരുവിതാംകൂർ എന്നായി മാറി. ഇംഗ്ലീഷുകാർ ഈ രാജ്യത്തെ ട്രാവൻകൂർ (Travancore) എന്നു വിളിച്ചു . തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ വേണാട്‌ ഭരിച്ച (1729-1758) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. അദ്ദേഹം രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. പിന്നീട് വന്ന കാർത്തിക തിരുനാൾ രാമവർമ്മ ഭരണ സൗകര്യാർത്ഥം തലസ്ഥാനനഗരി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി, രാജ്യാതിർത്തി ചാലക്കുടിപ്പുഴ വരെയും നീട്ടി)