സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43034 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2018 - 2020 ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അനുലേഖ ഫിലിപ്, ശ്രീ സാജൻ കെ . ജോർജ് എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...

രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 8) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ബിജോ ഗീവർഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. സ്റ്റാൻഡേർഡ് -10 ബാച്ചിൽ 42 കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 40 കുട്ടികളും ആണുള്ളത്.

പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രമാണീകരണം.

പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ്സിലെ കുട്ടികൾ യു പി ക്ലാസ്സിലെ കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ച് ക്ലാസ് എടുത്തു. ഗൂഗിൾ ക്ലാസ് റൂം മൊബൈലിൽ Install ചെയ്യുന്ന വിധം, mail ID  add ചെയ്യുന്നത്, Assignment submit ചെയ്യുന്നത് എങ്ങനെയെന്നു യു.പി.എ സിലെ കുട്ടികൾക്ക് പരിശീലനം നൽകി.വി ജിത കുരാക്കർ , ഫാത്തിമ എന്നിവർ ക്ലാസ് നയിച്ചു.

Robotics: നാഷണൽ ലെവലിൽ റോബോട്ടിക്സ് സമ്മാനാർഹനായ പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് അംഗം അഭിരാം എസ്.പി ലിറ്റിൽ കൈറ്റ്സിലെ കൂട്ടുകാർക്ക് റോബോട്ടിക് സിനെ പറ്റി ക്ലാസ് നയിച്ചു.

പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ വെബ്ബിനാർ ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ നേതൃത്വത്തിൽ വെബ്ബിനാർ ഫ്രെബുവരി 18 ന് രാത്രി വൈകിട്ട് 8 pm ന് നടത്തുകയുണ്ടായി. "ഡിജിറ്റൽ യുഗത്തിലെ ആരോഗ്യ പ്രശ്നങ്ങൾ മാതാപിതാക്കളും മക്കളും അറിയാൻ " എന്നതായിരുന്നു വിഷയം. ഗോപിക ജി .എസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് അർജുൻ എ.എസ് സ്വാഗതം ആശംസിച്ചു.വെ ബിനാർ ഹെഡ്മാസ്റ്റർ ശ്രീ.ബിജോ ഗീവറുഗീസ് ഉദ്ഘാടനം ചെയ്തു.കുമാരി വിജിത സാം കുരാക്കർ ക്ലാസ് നയിച്ചു.എല്ലാ കൈറ്റ്സ് അംഗങ്ങളും അവരുടെ രക്ഷാകർത്താക്കളും പങ്കെടുത്തു. SlTC. സാജൻ സാറിൻ്റെയും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ .ജോസ് എൽവീസ്, മിസ്ട്രസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് എന്നിവരുടേയും പ്രോത്സാഹനം ഉണ്ടായിരുന്നു.കുമാരി ആൽഫിയായുടെ കോംപയറിങ്  വെബ്ബിനാറിന്    മാറ്റുകൂട്ടി ഷോൺ ജിജുവിൻ്റെ നന്ദി പ്രകാശനത്തോടെ വെബിനാർ രാത്രീ 9 മണിക് അവസാനിച്ചു.