സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രൈമറി
80 വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ 1940 ഓലമേഞ്ഞതും ഓടിട്ട തുമായ കെട്ടിടങ്ങളുമായി പർണ്ണശാല പോലെ പവിത്രത ജനിപ്പിക്കുന്ന തനി ഗ്രാമീണതയുടെ ശാലീനതയിൽ ആണ് ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനി 'ജ്ഞാനത്തിന്റെ സിംഹാസനം' എന്ന ലക്ഷ്യം മുൻനിർത്തി ഈ കലാലയം സ്ഥാപിച്ചത്. തുടക്കത്തിൽ 15 മുറികളുള്ള കെട്ടിടം മാസങ്ങൾക്കകം പണിതീർത്ത 1940 തന്നെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അങ്ങനെ പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെ 7 ക്ലാസുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഒരുമിച്ച് ആരംഭിച്ചു. തുടക്കത്തിൽ 12 അധ്യാപകരും 260 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്.
ഇപ്പോൾ നിലവിൽ 69അപ്പർപ്രൈമറി വിഭാഗങ്ങളും 79അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.