ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ്.എച്ച്.എസ്.എസ്.തട്ടത്തുമല|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ തട്ടത്തുമല എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു കൂടുതൽ വായിക്കുക കൂടുതൽ വായിക്കുക ഗവൺമെന്റ്.എച്ച്.എസ്.എസ്.തട്ടത്തുമല|
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല | |
---|---|
വിലാസം | |
തട്ടത്തുമല ജി എച്ച് എസ് എസ് തട്ടത്തുമല,തട്ടത്തുമല , തട്ടത്തുമല പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0470 2649646 |
ഇമെയിൽ | ghsssthattathumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42065 (സമേതം) |
എച്ച് എസ് എസ് കോഡ് | 01150 |
യുഡൈസ് കോഡ് | 32140500403 |
വിക്കിഡാറ്റ | Q64036891 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പഴയകുന്നുമ്മേൽ,, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 320 |
പെൺകുട്ടികൾ | 288 |
ആകെ വിദ്യാർത്ഥികൾ | 608 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | SHYLAMMA S |
പ്രധാന അദ്ധ്യാപിക | ബിന്ദു എം |
പി.ടി.എ. പ്രസിഡണ്ട് | യഹിയ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജുബൈരിയാ ബീവി .എൻ |
അവസാനം തിരുത്തിയത് | |
15-01-2022 | Ghsthattathumala |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'
''''തട്ടത്തുമല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ്'തട്ടത്തുമല ഹയർ സെക്കണ്ടറി സ്കൂൾ'.'പാവങ്ങളുടെ വിദ്യാലയം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.പ്രീ പ്രൈമറി, ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കന്ററി എന്നീ അഞ്ചു വിഭാഗങ്ങളും ഇവിടെ ഉണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ, കിളിമാനൂർ സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം 2018-19 മുതൽ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം എന്ന പദവി നിലനിർത്തുന്നു.' '''''
.
== ചരിത്രം == .
ഭൗതികസൗകര്യങ്ങൾ
''''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി ക്കും, എൽ പി ക്കും വെവ്വേറെ എ സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലും , ക്ലാസ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്'.'''''''
സമ്പൂർണ്ണ ഹൈടെക് വിദ്യാലയം ""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല"" കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. ""മിഴി" എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്, ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, ഹൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിവയ്ക്കായി പ്രത്യേകം ഏ സി സ്മാർട്ട് റൂമു കളും ഉണ്ട്. എല്ലാ തലങ്ങളിലും ഐ സി ടി പരിശീലനം ലഭിച്ച അധ്യാപകർ മൾട്ടീമീിഡിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, എച്ച് എം /പ്രിൻസിപ്പാൾ അപ്രൂവൽ വാങ്ങി ഐ സി റ്റി അധിഷ്ഠിതമായി ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ സ്കൂളിലെ സ്മാർട്ട്റൂമിൽ സജ്ജീകരിച്ചിരിക്കുന്ന ""മിഴി"' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. 2019 ജൂൺ ആദ്യ വാരം മുതൽ തന്നെ തിങ്കൾ മുതൽ വ്യാഴം വരെ ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള അസംബ്ലി ഓരോ ഡിവിഷനും മിഴി ചാനലിലൂടെ അവതരിപ്പിക്കുകയും കുട്ടികൾ അവരവരുടെ ക്ലാസ്സുകളിലിരുന്ന് കാണുകയും ചെയ്യുന്നു. സ്കുൂളിൽ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും (നാടകം, ഡാൻസ്, സംഗീതം, നാടൻപാട്ട്, സ്കിറ്റുകൾ തുടങ്ങിയവ) മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക് ഭാഷകളിൽ "മിഴി" യിലൂടെ കുട്ടികൾ അവതരിപ്പിക്കുന്നു. കൂടാതെ, എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെ "റേഡിയോ ക്ലബ്ബിലൂടെ" കുട്ടികൾ വിവിധതരം പരിപാടികൾ അവതരിപ്പിക്കുന്നു.
ഉച്ചഭക്ഷണം
നൂൺമീൽ കൺവീനർ ആയ സന്തോഷ് സാർ കുട്ടികൾക്ക് പോഷകസമൃദ്ധമായതും, ആരോഗ്യകരവുമായ ഉച്ചഭക്ഷണം നല്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മഹേശ്വരിയമ്മ, ശ്യാമള തുടങ്ങിയവർ വളരെ ശ്രദ്ധയോടെ രുചികരമായ ഭക്ഷണം തയ്യാറാക്കുകയും എല്ലാ അധ്യാപകരും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ 'ജോബി ജോൺ" സാറിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നു
* റെഡ് ക്രോസ്.
ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഷജിലാബീവി ടീച്ചറിന്റെ നേതൃത്വത്തിൽനല്ല രീതിയിൽ പ്രവർത്തനം നടക്കുന്നു.
* ക്ലാസ് മാഗസിൻ.
എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
എൽ പി വിഭാഗം അധ്യാപകനായ അജീഷ് സാറിന്റെ നേതൃത്വത്തിൽവിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ വളരെ മെച്ചപ്പെട്ട രീതിയിൽ കൊണ്ടുപോകുന്നു. ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടുന്നുണ്ട്.
'* ഗാന്ധിദർശൻ'
'ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.'''''''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്രം ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, അഭിനയ ക്ലബ്, തുടങ്ങിയ എല്ലാ ക്ലബ്ബുകളുടേയുെംപ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുകയും വിവിധതരം മേളകളിൽ ധാരാളം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.
ഹായ് കുട്ടിക്കൂട്ടം
2017 മാർച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ) പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.
'ലിറ്റിൽ കൈറ്റ്സ്'
" 2017-18 ലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഐ ടി അറ്റ് സ്കൂളിന്റെ ചോദ്യശേഖരം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി ഐ ടി നിപുണരായ 40 കുട്ടികളെ തെരെഞ്ഞെടുത്ത് "" ലിറ്റിൽ കൈറ്റ്സ് "" എന്ന ഐ ടി കൂട്ടായ്മയിലേക്ക് ചേർത്തു. ഇപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് ആഴ്ചയിൽ എല്ലാ ബുധനാഴ്ചതോറും ആനിമേഷൻ, ഫിലിം എഡിറ്റിംഗ് ( ജിമ്പ്, ഇങ്ക് സ്കേപ്പ്, റ്റൂ പി ട്യൂബ് ഡെസ്ക്, ഒഡാസിറ്റി. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്നിവ വഴി) പരിശീലിക്കുന്നു. ഇതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ (വിഷ്ണുനമ്പൂതിരി-മലയാളം അധ്യാപകൻ), കൈറ്റ് മിസ്ട്രസ് (മിനി-ബയോളജി അധ്യാപിക) എന്നിവർ സദാസമയവും കുട്ടികളോടൊപ്പമുണ്ട്. കൂടാതെ സ്കൂൾ എസ് ഐ റ്റി സി ഷീന ടീച്ചർ , എച്ച് എം ലക്കി ടീച്ചർ(മുൻ എസ് ഐ റ്റി സി ), മുൻ എസ് ഐ റ്റി സി യും ഇപ്പോഴത്തെ സീനിയർ അസിസ്റ്റന്റുമായ രാജു സാർ,എന്നിവർ സംശയനിവാരണത്തിനായി ഉണ്ട്.
ലിറ്റിൽകൈറ്റ്സിന്റെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ കവാടത്തിനടുത്ത് ഇരുമ്പ് തകിടിൽ ലിറ്റിൽ കൈറ്റ്സ് ബാനർ സ്ഥാപിച്ചിട്ടുണ്ട്. ഐഡന്റിറ്റി കാർഡും കുട്ടികൾക്ക് ഉണ്ട്. ഐ ടി എക്സ്പർട്ടിന്റെ ക്ലാസ് 2018 ആഗസ്റ്റ് 13 ശനിയാഴ്ച രാജുസാർ (മുൻ എസ് ഐ റ്റി സി , ഐ സി റ്റി മാസ്റ്റർ ട്രെയിനർ 2018 ഏപ്രിൽ/മെയ്) കുട്ടികൾക്ക് കൊടുത്തു. സബ്ജില്ലാതലം ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലേക്ക് കുട്ടികളെ തെരെഞ്ഞടുത്തു.
2019 അധ്യയനവർഷം മുതൽ കുട്ടികളെ നയിക്കുന്നതിനായി ഗണിത അധ്യാപികയായ സിനി ടീച്ചറും(കൈറ്റ് മിസ്ട്രസ് ), ബയോളജി അധ്യാപികയായ രഞ്ജിനികുമാരിടീച്ചറും(കൈറ്റ് മിസ്ട്രസ് ) ഉണ്ട്. 2017-18, 2018-19, 2019-20 (ഇപ്പോൾ 10, 9,8) ക്ലാസ്സുകളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സുകൾക്ക് എല്ലാ ആഴ്ചയിലും പ്രത്യേകം പ്രത്യേകം ക്ലാസ്സുകൾ നല്കി വരുന്നുണ്ട്.
2021 ൽ ബീന ആർ എസ് ,സിബി എസ് എന്നീ ഗണിതാധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സു ചുമതല.
സ്കൂളിലെ ഐ സി ടി പ്രവർത്തനങ്ങളുടെയെല്ലാം ചുമതലകൾ ലിറ്റിൽ കൈറ്റ്സുകൾക്ക് വീതിച്ചു നല്കിയിട്ടുണ്ട്.
''''അക്ഷരവൃക്ഷം''''
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്ന പദ്ധതിയാണ് അക്ഷരവൃക്ഷം. 1 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾ--- പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നിവ എഴുതി സ്കൂൾവിക്കിയിലെ അക്ഷരവൃക്ഷം താളിൽ ചേർക്കാൻ കഴിയും.
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
== നിലവിലെ അധ്യാപകർ ==
== 'ഹയർസെക്കൻഡറി വിഭാഗം ==
1. ഷൈലാമ്മ ടി കെ - പ്രിൻസിപ്പൽ
2. ജിനുഷ വി ജി എച് എസ് എസ് ടി (ഇംഗ്ലീഷ് ജൂനിയർ)
3. ബിന്ദു ജെ പി - എച്ച് എസ് എസ് ടി (മലയാളം)
4. ഷീല എസ് ആർ - എച്ച് എസ് എസ് ടി (ജ്യോഗ്രഫി)
5. സജോയ് ജോർജ് - എച്ച് എസ് എസ് ടി (പൊളിറ്റിക്കൽ സയൻസ്)
6. ഗിരികുമാർ ജി - എച്ച് എസ് എസ് ടി (ഇക്കണോമിക്സ്)
7. സീന എസ് മാത്‍സ് - എച്ച് എസ് എസ് ടി (മാത്‍സ് -)
8. ലിപിഷ സി - എച്ച് എസ് എസ് ടി (ഇംഗ്ലീഷ്)
9. ലജീന എൽ എ - എച്ച് എസ് എസ് ടി (ഫിസിക്സ്)
10. ഷാകുട്ടി എസ് - എച്ച് എസ് എസ് ടി ജൂനിയർ(ബോട്ടണി)
11. നിഷ ആർ എച്ച് - എച്ച് എസ് എസ് ടി ജൂനിയർ(ഹിന്ദി)
12. ധന്യ ജി ആർ - എച്ച് എസ് എസ് ടി ജൂനിയർ(സുവോളജി)
13. സുനിൽകുമാർ കെ - ലാബ് അസിസ്റ്റന്റ്
14. സജ്ന എം എഫ് - ലാബ് അസിസ്റ്റന്റ്
== 'ഹൈസ്കൂൾ വിഭാഗം =='
1. ബിന്ദു എം - പ്രഥമാധ്യാപിക
2. - എച്ച് എസ് ടി ഹിന്ദി
3. ഷീന എസ് - എച്ച് എസ് ടി മലയാളം (SITC)
4. ഷജിലാബീവി എം - എച്ച് എസ് ടി ഇംഗ്ലീഷ് (സീനിയർ അസിസ്റ്റന്റ്)
5. വിഷ്ണുനമ്പൂതിരി എൻ - എച്ച് എസ് ടി മലയാളം
6. രാജൻ പി റ്റി - എച്ച് എസ് ടി സോഷ്യൽ സയൻസ്
7. ഷാലു എസ് - എച്ച് എസ് ടി നാച്വറൽ സയൻസ്
8. ബീന ആർ എസ് , - എച്ച് എസ് ടി മാത് സ്
9. രഞ്ജിനി ബി - എച്ച് എസ് ടി ഫിസിക്കൽ സയൻസ്
10. ഹരീഷ് ശങ്കർ എൽ - എച്ച് എസ് ടി പി ഇ റ്റി
11. സാജിദ് - എച്ച് എസ് ടി അറബിക്
12. ജോബി ജോൺ - എച്ച് എസ് ടി സോഷ്യൽ സയൻസ്
13. സിബി എസ് - എച്ച് എസ് ടി മാത് സ്
14. ഗിരിജ എൻ - ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി
15
16. ഗീത എസ് - പി ഡി ടീച്ചർ
17. ഷീലാകുമാരി എസ് - പി ഡി ടീച്ചർ
18. സിന്ധു ജെ - പി ഡി ടീച്ചർ
19. സിന്ധു വൈ - യു പി എസ് ടി
20.
21. ഷാജഹാൻ എൻ - ജൂനിയർ അറബിക് ടീച്ചർ'
22. സന്തോഷ് വി - എൽ പി എസ് ടി
23. രേഖ ആർ - പി ഡി ടീച്ചർ
24. ജോയ്സൺ എബ്രഹാം - പി ഡി ടീച്ചർ
25. അജീഷ് ആർ സി - എൽ പി എസ് ടി
26. ഷിജു എ എൻ - യു പി എസ് ടി'
27. കവിത ആർ വി - എൽ പി എസ് ടി
28. ശ്രീലക്ഷ്മി എൽ ആർ - എൽ പി എസ് ടി
29. രതി ആർ - എൽ പി എസ് ടി
30. ദൃശ്യ എൽ - എൽ പി എസ് ടി
== ഓഫീസ് സ്റ്റാഫുകൾ ==
1. ജയലക്ഷ്മി ജി - ക്ലാർക്ക്
2. സുമൻ എസ് - ഓഫീസ് അസിസ്റ്റന്റ്
3. അരോമ - ഓഫീസ് അസിസ്റ്റന്റ്
4. - പി റ്റി സി എം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |||||||||
1913 - 23 | () | ||||||||
1923 - 29 | - | 1929 - 41 | - | 1941 - 42 | |||||
1942 - 51 | |||||||||
1951 - 55 | - | 1955- 58 | |||||||
1958 - 61 | - | 1961 - 72 | - | 1972 - 83 | |||||
1983 - 87 | - | 1987 - 88 | |||||||
1989 - 90 | - | 1990 - 92 | - | 1992-01 | - | 2001 - 02 | - | 2002- 04 | |
2004- 05 | - | 2005 - 08 |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പ്രശസ്തരായ ധാരാളം പൂർവവിദ്യാർത്ഥികൾ ഉണ്ട്. *സ്കൂളിന്റെ സർവതോന്മുഖമായ പ്രവർത്തനങ്ങളിലെല്ലാം പൂർവ വിദ്യാർത്ഥികൾ അഹോരാത്രം പ്രവർത്തിക്കുന്നു.'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7997967,76.8783351 | zoom=12 }}