ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

2017-18 ലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഐ ടി അറ്റ് സ്കൂളിന്റെ ചോദ്യശേഖരം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി ഐ ടി നിപുണരായ 40 കുട്ടികളെ തെരെഞ്ഞെടുത്ത് ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി കൂട്ടായ്മയിലേക്ക് ചേർത്തു. ഇപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് ആഴ്ചയിൽ എല്ലാ ബുധനാഴ്ചതോറും ആനിമേഷൻ, ഫിലിം എഡിറ്റിംഗ് ( ജിമ്പ്, ഇങ്ക് സ്കേപ്പ്, റ്റൂ പി ട്യൂബ് ഡെസ്ക്, ഒഡാസിറ്റി. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്നിവ വഴി) പരിശീലിക്കുന്നു. ഇതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ (വിഷ്ണുനമ്പൂതിരി-മലയാളം അധ്യാപകൻ), കൈറ്റ് മിസ്ട്രസ് (മിനി-ബയോളജി അധ്യാപിക) എന്നിവർ സദാസമയവും കുട്ടികളോടൊപ്പമുണ്ട്. കൂടാതെ സ്കൂൾ എസ് ഐ റ്റി സി ഷീന ടീച്ചർ , എച്ച് എം ലക്കി ടീച്ചർ(മുൻ എസ് ഐ റ്റി സി ), മുൻ എസ് ഐ റ്റി സി യും ഇപ്പോഴത്തെ സീനിയർ അസിസ്റ്റന്റുമായ രാജു സാർ,എന്നിവർ സംശയനിവാരണത്തിനായി ഉണ്ട്. ലിറ്റിൽകൈറ്റ്സിന്റെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ കവാടത്തിനടുത്ത് ഇരുമ്പ് തകിടിൽ ലിറ്റിൽ കൈറ്റ്സ് ബാനർ സ്ഥാപിച്ചിട്ടുണ്ട്. ഐഡന്റിറ്റി കാർഡും കുട്ടികൾക്ക് ഉണ്ട്. ഐ ടി എക്സ്പർട്ടിന്റെ ക്ലാസ് 2018 ആഗസ്റ്റ് 13 ശനിയാഴ്ച രാജുസാർ (മുൻ എസ് ഐ റ്റി സി , ഐ സി റ്റി മാസ്റ്റർ ട്രെയിനർ 2018 ഏപ്രിൽ/മെയ്) കുട്ടികൾക്ക് കൊടുത്തു. സബ്ജില്ലാതലം ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലേക്ക് കുട്ടികളെ തെരെഞ്ഞടുത്തു. 2019 അധ്യയനവർഷം മുതൽ കുട്ടികളെ നയിക്കുന്നതിനായി ഗണിത അധ്യാപികയായ സിനി ടീച്ചറും(കൈറ്റ് മിസ്ട്രസ് ), ബയോളജി അധ്യാപികയായ രഞ്ജിനികുമാരിടീച്ചറും(കൈറ്റ് മിസ്ട്രസ് ) ഉണ്ട്. 2017-18, 2018-19, 2019-20 (ഇപ്പോൾ 10, 9,8) ക്ലാസ്സുകളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സുകൾക്ക് എല്ലാ ആഴ്ചയിലും പ്രത്യേകം പ്രത്യേകം ക്ലാസ്സുകൾ നല്കി വരുന്നുണ്ട്. 2021 ൽ ബീന ആർ എസ് ,സിബി എസ് എന്നീ ഗണിതാധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സു  ചുമതല.സ്കൂളിലെ ഐ സി ടി പ്രവർത്തനങ്ങളുടെയെല്ലാം ചുമതലകൾ ലിറ്റിൽ കൈറ്റ്സുകൾക്ക് വീതിച്ചു നല്കിയിട്ടുണ്ട്.

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ അത്തപ്പൂക്കളം
ഡിജിറ്റൽ അത്തപ്പൂക്കളം
ഡിജിറ്റൽ അത്തപ്പൂക്കളം
ഡിജിറ്റൽ അത്തപ്പൂക്കളം
ഡിജിറ്റൽ അത്തപ്പൂക്കളം

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2023-24

Arjun in state camp
Arjun in state camp

സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ്  തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടന്നു.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്.ജി. എച്ച്. എച്ച്. എസ്  തട്ടത്തുമല   സ്കൂളിലെ 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗം അർജുൻ.റ്റി എന്ന കുട്ടിയ്ക്ക് പ്രോഗ്രാമിങ് വിഭാഗത്തിൽ  തെരഞ്ഞെടുക്കുകയും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. അർജുൻ  തയ്യാറാക്കിയ സ്മാർട്ട്‌ ഹോം ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.