ബി ഇ എം യു പി എസ് ചോമ്പാല

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഇ എം യു പി എസ് ചോമ്പാല
വിലാസം
ചോമ്പാല

ചോമ്പാല പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1845
വിവരങ്ങൾ
ഇമെയിൽ16256hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16256 (സമേതം)
യുഡൈസ് കോഡ്32041300214
വിക്കിഡാറ്റQ64551893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിഷ ഗിൽബർട്ട്
പി.ടി.എ. പ്രസിഡണ്ട്ഷെറിൽ പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമത്തുൽ ഫിദ
അവസാനം തിരുത്തിയത്
13-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ ഉൾപ്പെടുന്ന അഴിയൂർ പ‍ഞ്ചായത്തിൽ ചോമ്പാല ഹാർബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേർന്ന് പാതിരാകുന്നിൽ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാൽ വലയം ചെയ്തിരിക്കുന്ന കുന്നുമ്മൽ സ്കുൾ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 173 വർ‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൾക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുൾ,ചോമ്പാല.

ബി ഇ എം യു പി സ്കൂൾ ചോമ്പാല ലോഗോ
പ്രധാന അദ്ധ്യാപിക= അനിത ഹാരിസൺ

ചരിത്രം

    ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 173 വര്ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .ബാസൽ ഇവാൻജെലികൾ മിഷൻ അപ്പർ പ്രൈമറി എന്നതാണ് ഇതിന്റെ പൂർണ നാമം.മലയാളക്കരയിൽ വന്നു മലയാളം പഠിച്ച ശേഷം മലയാളികൾക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു സമ്മാനിച്ച ജർമ്മൻകാരനായ ഡോക്ടർ ഹെർമൻ ഗുണ്ടര്ട് ആണ് ഇ വിദ്യാലയം സ്ഥാപിച്ചത്.
    1839 ഏപ്രിൽ 12 നു അന്നത്തെ തലശേരി ജഡ്ജ് ആയിരുന്ന ബ്രൈൻജ് സായിപ്പ് തലശേരിക്കടുത്ത ഇല്ലിക്കുന്നിലുണ്ടായിരുന്ന ബംഗ്ലാവ് മിഷന് വിട്ടു കൊടുക്കുകയും ഡോക്ടർ ഹെർമൻ ഗുണ്ടർട്ടും കുടുംബവും അവിടെ താമസമാക്കുകയും ചെയ്തു.ജർമനിയിലെ ബാസൽ പട്ടണം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷനറി സംഘത്തിൽ നിന്നും ആദ്യമായി കേരളത്തിലെത്തിയ മിഷനറിയാണ് ഡോക്ടർ ഹെർമൻ ഗുണ്ടര്ട് .അദ്ദേഹം മലയാള ഭാഷ വളരെ വേഗം എഴുതുവാനും വായിക്കുവാനും പഠിച്ചതോടു കൂടി ക്രിസ്തു മാർഗം സംബന്ധമായ ചെറു പുസ്തകങ്ങളും പശ്ചിമോത്തായം എന്ന മാസികയും കല്ലച്ചുകൂടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു .മലയാളത്തിൽ അച്ചുകൂടങ്ങളില്ലാതിരുന്ന കാലത്തു അച്ചടിച്ച പുസ്തകങ്ങൾ കിട്ടുന്നതും വായിക്കുന്നതും ജനങ്ങൾക്ക് കൗതുകകരമായിരുന്നു.ഇ ചെറു ഗ്രന്ഥങ്ങൾ വായിച്ച അനേകം ഹിന്ദുക്കളിൽ ഒരാൾ ചോമ്പാലയിലെ മന്നൻ വൈദ്യർ എന്ന ആളായിരുന്നു. ക്രിസ്തു മാർഗത്തെ പറ്റി കൂടുതൽ അറിയുന്നതിന് വേണ്ടി ഇദ്ദേഹം ഗുണ്ടര്ട് സായിപ്പിന്റെ അടുത്ത് ചെന്നു.1844 ൽ മന്നൻ വൈദ്യർ തിരുഃസ്നാനമേറ്റു ക്രിസ്ത്യാനി ആയി പോൾ എന്ന പേര് സ്വീകരിച്ചു .
    പോൾ വൈദ്യരുടെ ഒരു വലിയ സ്നേഹിതൻ അന്ന് ചോമ്പാലയിൽ എഴുത്തു പള്ളി വച്ച് കുട്ടികളെ പഠിപ്പിച്ചു പോന്നിരുന്ന വയലളിത് കുറ്റിപ്പുറത്തെ മണ്ടോടി കുങ്കൻ ഗുരുക്കളായിരുന്നു. ക്രിസ്തുവിന്റെ രക്ഷ മാഹാത്മ്യത്തെ പറ്റിയും തൻ അനുഭവിക്കുന്ന മനഃസമാധാനത്തെ പറ്റിയും പോൾ വൈദ്യൻ കൂടെ കൂടെ തന്റെ സ്നേഹിതൻ മണ്ടോടി കുങ്കൻ ഗുരുകളോട് പറഞ്ഞതിനാൽ അയാളും ഭാര്യയും മൂന്നു മക്കളോടും കൂടി ക്രിസ്ത്യാനികളായി സ്നാനപ്പെടുകയും കുങ്കർ ഗുരുക്കൾ യാക്കോബ് മണ്ടോടി എന്ന പേര് സ്വീകരിക്കുകയും ചെയ്തു .
    ചോമ്പാലയിലും പരിസരത്തുമുള്ള   ധാരാളം ഹിന്ദുക്കൾ ക്രിസ്ത്യാനികൾ ആയതോടുകൂടി 1845 ൽ ഗുണ്ടര്ട് സായിപ്പ് ചോമ്പാൽ ക്രിസ്ത്യൻ സഭയെ തലശ്ശേരിയുടെ ഒരു ഉപ സഭയാക്കി മാറ്റുകയും ചെയ്തു. ആ വര്ഷം തന്നെ അതായത് 1845 ൽ ഹെർമൻ ഗുണ്ടര്ട് ചോമ്പാലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും പോൾ വൈദ്യരേയും യാക്കോബ് മണ്ടോടി ഗുരുക്കളെയും അതിൽ ഗുരു നാഥന്മാരായി നിയമിക്കുകയും ചെയ്തു. ബാസൽ ഇവന്ജലികൾ മിഷന്റെ കേരളത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്കൂൾ ആയതുകൊണ്ടാണ് ഇ സ്കൂളിന് ബി ഇ എം സ്കൂൾ എന്ന് പേര് നൽകിയത് .   
    കടത്തനാട് പുറമേരി കോവിലകത്തെ രാജാവിനോട് ചോമ്പാൽ കുന്നിന്മേൽ തരിശായി കിടന്നിരുന്ന ഒരു പറമ്പു മിഷൻ തരക് എഴുതി വാങ്ങിയാണ് സ്കൂളും പള്ളിയും സ്ഥാപിച്ചത്. ക്രിസ്ത്യൻ പാതിരിമാരുടെ താമസ കേന്ദ്രവും ആരാധനാ കേന്ദ്രവുമായതിനാലാണ് സ്കൂളും പള്ളിയും ഉൾക്കൊള്ളുന്ന ചോമ്പാൽ കുന്നിൻ ഭാഗത്തെ പാതിരികുന്നു എന്നറിയപ്പെട്ടത് .സ്കൂളിന്റെ പേര് ബി ഇ എം എന്നാണെങ്കിലും പാതിരിക്കുന്നു എന്നറിയപ്പെടുന്ന കുന്നിന്മേൽ ആണ് ഇ സ്കൂൾ എന്നത് കൊണ്ട് ഇ സ്കൂളിനെ കുന്നുമ്മേൽ സ്കൂൾ എന്നു കൂടി വിളിച്ചു പോരുന്നു .
    മിഷനറിമാരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ചോമ്പാൽ കുന്നിന്മേൽ  പെൺകുട്ടികൾക്ക് വേണ്ടി ഒരു ഓർഫനേജ് സ്ഥാപിക്കപ്പെട്ടതോടു കൂടി ഇ സ്ഥാപനത്തിന് ബി ഇ എം ഹയർ എലിമെൻട്രറി ഓർഫനേജ് സ്കൂൾ എന്ന പേര് നൽകി. പ്രൊഫെസർ ജോസഫ് മുണ്ടശ്ശേരി  വരുത്തിയ കേരളത്തിന്റെ  വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി അപ്പർ പ്രൈമറി 7 ആം തരം മാത്രമാക്കിയതോടു കൂടി ഇ സ്കൂളിന്റെ പേര് 1963 ബി ഇ എം യു പി സ്കൂൾ എന്നാക്കി മാറ്റി.
    വളരെക്കാലം മുൻപ് പ്രത്യേകിച്ച് സ്വാതന്ദ്ര്യലബ്ദിക്ക് മുൻപ് അഭ്യസ്ത വിദ്യർക് പൊതുവെ സ്വകാര്യ സ്കൂൾ അധ്യാപന വൃത്തി ഏറ്റെടുക്കാൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല .സർക്കാർ നൽകിയ ഗ്രാന്റിൽ നിന്നും മാനേജർമാർ നൽകുന്ന തുച്ഛമായ ശമ്പളം കൊണ്ട് അധ്യാപകർക്ക് ജീവിക്കാൻ കഴിയാതിരുന്നതാണ് അതിനു മുഖ്യ കാരണം. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ബി ഇ എം സ്കൂളിലെ അധ്യാപക ജോലിക്ക് അഭ്യസ്തവിദ്യർ പൊതുവെ താൽപ്പര്യം കാണിച്ചിരുന്നു. കാരണം എല്ലാ മാസവും ഒന്നാം തീയതി ബി ഇ എം സ്കൂളിലെ മാനേജരുടെ പ്രത്യേക ദൂതൻ ശമ്പളവുമായി സ്കൂളിൽ എത്തിയിരുന്നു.
    അന്നത്തെ ബ്രിട്ടീഷ് സർക്കാർ അധ്യാപകർക്കു നല്കാൻ നിശ്ചയിച്ചിരുന്ന ശമ്പളം കൃത്യമായി ഒന്നാം തീയതി തന്നെ അധ്യാപകർക്ക് കൊടുത്തിരുന്നതിനും പുറമെ അധ്യാപകർക്ക് പ്രതിമാസം അഞ്ചു രൂപ വച്ച് സ്പെഷ്യൽ മിഷൻ അലവൻസ് ആയും നല്കിയിരുന്നു. ചുരുക്കത്തിൽ മറ്റു വിദ്യാലയങ്ങളിലെ അധ്യാപകരേക്കാൾ വളരെ മെച്ചപ്പെട്ട ശമ്പളം എല്ലാ മാസവും ഒന്നാം തീയതി തന്നെ ബി ഇ എം സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിരുന്നു .
    ബി ഇ എം സ്കൂളുകളുടെ ഭരണം ആദ്യകാലത്തു നടത്തിയിരുന്നത് ജർമ്മൻ മിഷനറിമാരായിരുന്നെങ്കിലും പിൽക്കാലത്തു അതിന്റെ ഭരണം സി എസ് ഐ യുടെ ഉത്തരകേരള മഹായിടവകയെ ഏല്പിക്കുകയുണ്ടായി .ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.ഡോ.ടി.ഐ ജെയിംസ് കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു. 

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങള് നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും,കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവർത്തിക്കുന്ന കുടിവെളള സംവിധാനവും,എല്ലാ കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ൾ ക്കുളള വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മാനേജർ

അദ്ധ്യാപകർ

അനിത ഹാരിസൺ   (ഹെഡ്‌മാസ്റ്റർ )
റിൽന റെയ്നോൾഡ് (സീനിയർ അസിസ്റ്റന്റ്)
മോളി റെയ്ച്ചൽ.പി (ഹിന്ദി)
സ്മിതാലക്ഷ്മി.വി (സംസ്കൃതം)
ഷെബിത.എം (യൂ പി എസ് ഏ)
റിന്റു മേബിൾ (എൽ പി എസ് ഏ)
സാജോ ജോൺ.കെ (എൽ പി എസ് ഏ)
അരുൺ സാമുവേൽ (യൂ പി എസ് ഏ )
ഡയാന കാതറിൻ (യൂ പി എസ് ഏ)
രേഖ ബിൻത്തി പോൾ (യൂ പി എസ് ഏ)
ഷെറിൻ സ്കറിയ (എൽ പി എസ് ഏ)
വിനീത ഓസ്റ്റിൻ (എൽ പി എസ് ഏ)
ടീമാ സുമൻ (എൽ പി എസ് ഏ)
റെജിനോൾഡ് ഗോഡ്‌വിൻ (യൂ പി എസ് ഏ)
അനീഷ് ജോയ് (ഉറുദു)
ആതിര ജയരാജ് (എൽ പി എസ് ഏ)
ഷിംസി (എൽ പി എസ് ഏ)
അനീഷ് ബാബു (ഒ എ)

പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

പ്രസിഡന്റ് ശ്രീ. മനോജ്
ഗിരീഷ് കുമാർ സിദ്ദിഖ്.
ഷുഹൈബ് മുസ്തഫ
ഗീത രചിത
നിഷ

എം.പി.റ്റി.എ.

എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

പ്രസിഡന്റ് ഗീത
രചിത നിഷ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ആനി .പി
  2. ശ്രീധരൻ.ടി
  3. ഗ്രേസ് ഢാർലിങ്
  4. ഹരീന്ദ്രനാഥ്
  5. മാഗി റോസ് എടച്ചേരി
  6. ഗീത ചെറുവത്

നേട്ടങ്ങൾ

2016 വർഷത്തിൽ ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു.

2017 -18 വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം (യു പി തലം).

മറ്റു പ്രവർത്തനങ്ങൾ

റോബോർട്ടിക്ക് പരിശീലനം
ചോമ്പാലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീറും പൂർവ വിദ്യാർത്ഥിയുമായ വിനീഷ് കുമാറിന്റെ ശിക്ഷണത്തിൽ റോബോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ക്ലാസ് ആരംഭിച്ചു .

കരാട്ടെ ക്ലാസ്

കരാട്ടെ ക്ലാസ്

ജയപരാജയങ്ങളിലുപരി കുട്ടികളെ ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു .





കർക്കിടക ഫെസ്റ്റ്

കർക്കിടക ഫെസ്റ്റ്

കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .





ഹിരോഷിമ ദിനം

ഹിരോഷിമ ദിനം

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.








സ്വാതന്ത്ര്യ ദിനം

2018 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി അനിത ഹാരിസൺ പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .

സ്കൂൾ ബസ്

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാ സൗകര്യം ഞങ്ങളുടെ സ്കൂളിന് ഒരു വെല്ലുവിളി സൃഷ്ടിച്ചപ്പോൾ പി ടി എ യും, എസ് എസ് ജി യുമായി കൂടിയാലോചിച്ചതിന്റെ ഫലമായി സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ വിദ്യാലയത്തിന്റെ പരിധിയിൽ നിന്നും ദൂരെ സ്ഥലങ്ങളിലുള്ള മറ്റു സ്കൂളുകളിലേക്ക് പോകുന്നത് എന്ന് കണ്ടെത്തുകയും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു സ്കൂൾ ബസ് വാങ്ങി ആ പ്രശ്നം പരിഹരിക്കുകയും ചെയ്തു.



സ്ക്കൂൾ ഡയറി

കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉള്കൊള്ളിച്ചുള്ളതാണ് സ്കൂൾ ഡയറി.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബഹു.മുല്ലപ്പള്ളി രാമചന്ത്രൻ
  2. വി.പി.ശ്രീധരൻ
  3. എം.ദിവാകരൻ


സ്റ്റാഫ് ഫോട്ടൊ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽ നിന്നും 13 കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .

{{#multimaps:11.66368,75.55819|zoom=18}}


"https://schoolwiki.in/index.php?title=ബി_ഇ_എം_യു_പി_എസ്_ചോമ്പാല&oldid=1273526" എന്ന താളിൽനിന്ന് ശേഖരിച്ചത്