ബി ഇ എം യു പി എസ് ചോമ്പാല/പ്രാദേശിക പത്രം
ബി ഇ എം യു പി സ്കൂളിന്റെ വാർത്താ പത്രിക 'ക്യാമ്പസ്റൂട്സ് 'ന്റെ ആദ്യ ലക്കം 2021 ജൂൺ അഞ്ചിന് ബഹുമാനപ്പെട്ട സ്കൂൾ ലോക്കൽ മാനേജർ റവ.ജോബി ജോർജ് പ്രകാശനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രഞ്ജിഷ ഗിൽബെർട് അധ്യക്ഷത വഹിച്ചു . ക്യാമ്പസ്റൂട്സ് പ്രഥമ ലക്കം വായനാ വാരത്തിന്റെ സമയത്തു ആണ് പുറത്തിറക്കിയത്. രണ്ടാമത്തെ ലക്കം രണ്ടായിരത്തി ഇരുപത്തി രണ്ടു ജനുവരി ഒന്നിന് പുതിയ കൊല്ലം തുടങ്ങുമ്പോൾ 'പുതു ജീവിതവും പുത്തൻ പ്രതീക്ഷകളും'എന്ന തീം വച്ച് വിദ്യാർഥികകളുടെയും,അദ്ധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും രചനകൾ വച്ച് കൊണ്ട് പുറത്തിറക്കി.ഞങ്ങളുടെ സ്കൂൾ പത്രത്തിൽ പ്രാദേശികമായ കാര്യങ്ങളും ,സ്കൂൾ വാർത്തകളും,ചിത്രങ്ങളും,അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്.എല്ലാവർക്കും കാണാനും വായിക്കാനും മനസ്സിലാക്കാനും ഉതകുന്ന രീതിയിൽ എല്ലാവരിലും ഇതിന്റെ കോപ്പി സാധാരണ ദിന പത്രം പോലെ എത്തിക്കുന്നു.