ബി ഇ എം യു പി എസ് ചോമ്പാല/ പരിസ്ഥിതി ക്ലബ്ബ്
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു .പരിസ്ഥിതി ക്ലബ്ബിനെ നയിക്കുന്നത് ഞങ്ങളുടെ സ്കൂളിലെ ലതിക ടീച്ചർ ആണ് .ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് വിവിധങ്ങളായ ഫല വൃക്ഷ തൈകൾ വിതരണം നടത്തി.അതിനു ശേഷം അങ്ങനെ കൊടുത്ത തൈകളുടെ പരിപാലനവും വളർച്ചയും എങ്ങനെ ആണെന്ന് എല്ലാ മാസവും വിലയിരുത്തി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള പരിഹാര മാര്ഗങ്ങള് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു .അത് പോലെ നല്ല രീതിയിൽ പരിപാലിക്കുന്ന ഒരു കൃഷി തോട്ടം ഈ സ്കൂളിലെ മറ്റൊരു കാഴ്ച ആണ്.വേനൽക്കാലത്തു പക്ഷികൾക്ക് വെള്ളംലഭ്യമാകാൻ എല്ലാ മരത്തിലും സജ്ജീകരണങ്ങൾ നടത്താറുണ്ട് .