എ യു പി എസ് ദ്വാരക

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് ദ്വാരക
വിലാസം
ദ്വാരക

നല്ല‍ൂർനാട് പി.ഒ.
,
670645
സ്ഥാപിതം06 - 1953
വിവരങ്ങൾ
ഫോൺ04935 299274
ഇമെയിൽdwarakaaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15456 (സമേതം)
യുഡൈസ് കോഡ്32030101201
വിക്കിഡാറ്റQ64522575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ682
പെൺകുട്ടികൾ659
ആകെ വിദ്യാർത്ഥികൾ1341
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റാൻലി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്മന‍ു ജി കുഴിവേലി
എം.പി.ടി.എ. പ്രസിഡണ്ട്സ്‍മിത ഷിജ‍ു
അവസാനം തിരുത്തിയത്
05-01-202215456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 576 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 765 കുട്ടികളും ഉൾപ്പടെ ആകെ 1341 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ റവ.ഫാദർ ഷാജി മുളകുടിയാങ്കൽ ,ഹെഡ്മാസ്റ്റർ-സ്റ്റാൻലി ജേക്കബ് , പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ പേരിലുള്ള മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (DWARAKA AUPS), ബ്ലോഗ് , ഫേസ്‌ബുക് പേജ് ,ടെലഗ്രാം ചാനൽ,ട്വിറ്റർ അക്കൗണ്ട് ,*ഇന്സ്റ്റാഗ്രാം as @dwarakaaups. എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

അറിയിപ്പുകൾ

  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രൈമറി സ്‌കൂളുകൾ ഹൈ-ടെക് ആക്കുന്നതിലേക്ക് KITE ഇൽ നിന്നും ദ്വാരക എ.യു.പി സ്‌കൂളിലേക്ക് അനുവദിക്കപ്പെട്ട 16 ലാപ്പ്ടോപ്പ് , 16 സ്പീക്കർ , 5 പ്രൊജക്ടർ എന്നിവ ഹെഡ്‌മാസ്റ്ററും പി.റ്റി.എ. പ്രസിഡന്റും ചേർന്ന് കൈപറ്റി.
  • ദ്വാരക എ.യു.പി. സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റേയും സംസ്കൃതം ക്ലബിന്റേയും ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. ഡോക്ടർ സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി.(Friday, 21 June 2019)
  • പൂനൈയിൽ ദേശീയ സബ്ബ്ജൂനിയർ സ്കൂൾ മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണ്ണം നേടിയ ദ്വാരക എ യു.പി സ്കൂൾ പൂർവ്വ വിദ്യാർഥിനി എൽഗ തോമസിന് അഭിനന്ദനങ്ങൾ
  • യുവ ശാസ്ത്രജ്ഞ പുരസ്കാര ജേതാവായ പൂർവ്വവിദ്യാർഥിനി കുമാരി ദിവ്യാ തോമസിന് അഭിനന്ദനങ്ങൾ

ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ


SCHOOL STAFF 2019-20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് സ്മാർട്ട് ക്ലാസ്സ് മുറികൾ
  • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
  • ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്
  • വിശാലമായ ഗ്രൗണ്ട്
  • ലൈബ്രറി&റീഡിംഗ് റൂം
  • കുട്ടികൾക്കായി ശിശുസൗഹൃദപാർക്ക്
  • കമ്പ്യൂട്ടർലാബ്
  • കുടിവെള്ള സൗകര്യം

ക്ലബ്ബുകൾ

ക്ലബ്ബിൻറെ പേര് ക്ലബ്ബിൻറെ പേര് ക്ലബ്ബിൻറെ പേര്
* ക്ലബുകൾ റിപ്പോർട്ട് * വിദ്യാരംഗം കലാ സാഹിത്യ വേദി * ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് * പരിസ്ഥിതി ക്ലബ്ബ് * ശാസ്ത്ര ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ് * ഹിന്ദി ക്ലബ്ബ് * സംസ്ക്രതം ക്ലബ്ബ്
* ഉറുദു ക്ലബ്ബ് * ഹെൽത്ത് ക്ലബ്ബ് * സ്കൌട്ട്
* ഗൈഡ് * ബുൾ ബുൾ * JRC
* SPC * ബാന്റ് സെറ്റ് * നല്ല പാഠം
* സ്നേഹസേന * ഐ.റ്റി. * റേഡിയോ

ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വർഷവും നമുക്ക് ജില്ലാതലത്തിൽ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാൻ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി. ഈ വർഷത്തെ ഓണാഘോഷം പത്തിൽകുന്ന് കോളനിയിലെ ഉൽസവമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോൺസൻ സാർ, ജോസഫ് സാർ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു.

അക്ഷരവെളിച്ചം പദ്ധതി

വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ് അക്ഷരവെളിച്ചം. പOനത്തിൽ പിന്നാക്കം നിൽക്കുന്ന ST വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് 1 മുതൽ 7 വരെ ക്ലാസടിസ്ഥാനത്തിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3.45 മുതൽ 4.30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. 7ആം തരം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. പ്രസ്തുത പദ്ധതി ഏടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു . പിന്നാക്കം നിൽക്കുന്ന ST വിഭാഗം കുട്ടികൾക്ക് പഞ്ചായത്തിൽ നിന്ന് നിയമിച്ച ലയ ടീച്ചർ പരിശീലനം നൽകി വരുന്നു.

കോളനി പി.ടിഎ

ഈ വർഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗക്കാരുടെ വീടുകളിൽ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികൾ തുടർച്ചയായി ക്ലാസുകളിൽ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകൾ, എസ്.ടി പ്രമോട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതിയും പ്രവർത്തിച്ചു വരുന്നു. തുടർന്ന് വിവിധ കോളനികൾ കേന്ദ്രീകരിച്ച് തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടർച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയിൽ നടപ്പിലാക്കി വരുന്നു.

ക്ലാസ് ലൈബ്രറി

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങൾ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങൾ, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ വായിച്ച് വിദ്യാർത്ഥികൾ വിശ്രമവേളകളിൽ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വർഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രൻ ചിക്കല്ലൂർ ഉദ്ഘാടനം ചെയ്തു.

ജൈവ പച്ചക്കറി

വിദ്യാർത്ഥികൾ ക്ലാസടിസ്ഥാനത്തിൽ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവർ, ചീര, പയർ, തക്കാളി തുടങ്ങിയ പച്ചക്കറികൾ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസർ ശ്രീ മമ്മൂട്ടി നിർവഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവൻ കുട്ടികൾക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ നൽകി.

സ്കൂൾ മാഗസിൻ

കുട്ടികളുടെ സർവാസനകളെ കോർത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വർഷം നിറവ്, നിറച്ചാർത്ത് എന്നീ കയ്യെഴുത്ത് മാസികകൾ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികൾ മികവുപുലർത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മൽസരത്തിൽ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവർ മികച്ച പ്രതിഭകളായി

2019-20 അധ്യായന വർഷത്തിലെ ചുമതലകൾ

ചുമതല അധ്യാപകർ
സ്റ്റാഫ് സെക്രട്ടറി ജോൺസൺ PJ
SRG കൺവീനർ UP-ത്രേസ്സ്യ കെ വി

LP-ജിഷ

സ്റ്റാഫ് എക്സിക്യുട്ടീവ്‌ ജോൺസൺ കുര്യാക്കോസ്

ജോസഫ് PD

പി.ടി.എ എക്സിക്യുട്ടീവ്‌ മോണിക്ക KC

ജോൺസൺ കുര്യാക്കോസ് സിനി ജോസഫ് റീന ജോസഫ് ജോൺസൺ PJ ജോസഫ് PD ലിസ്സി TJ വനജ K


സ്കൂൾ പ്രൊട്ടക്ഷൻ

സിന്ധു AV

ഉച്ചഭക്ഷണ പരിപാടി ജോൺസൺ കുര്യാക്കോസ്

സി.അനു ജോൺ ജോൺസൺ PJ

പ്രഭാത ഭക്ഷണം ഹസീന KM

സി.സെലിൻ ജോസഫ്

പാഠപുസ്തകം വനജ K

വർക്കി KJ

കലാ മേള

ലിസി തോമസ്‌ വനജ കെ ബിജി കെ ജോസഫ് നദീർ T ദിൽന K C ഷെല്ലി ജോസ്

കായിക മേള ജോൺസൺ PJ

വർക്കി KJ ത്രേസ്സ്യ KV വിജി K ജോസഫ്

പ്രവൃത്തി പരിചയം ജോസഫ് PD

പ്രിയങ്ക MS ലിസ്സി TJ ലിസ്സി തോമസ്‌ സി.സെലിൻ ജോസഫ്

ഗണിത ക്ലബ്ബ്

വിജി K ജോസഫ്

സാമൂഹ്യ ക്ലബ്ബ് വർക്കി KJ


ശാസ്ത്ര ക്ലബ്ബ് ആഗ്നസ് ജോൺ

ത്രേസ്യാമ്മ ജോസഫ് ദിൽന KC

ഇംഗ്ലീഷ് ക്ലബ്ബ് സി.അനു ജോൺ

റീന ജോസഫ്

വിദ്യാരംഗം ത്രേസ്സ്യ KV
ഹിന്ദി ക്ലബ്ബ് ജോസഫ് PD

റീത്താമ്മ ജോൺ

സംസ്ക്രതം ക്ലബ്ബ് വനജ K
ഉറുദു ക്ലബ്ബ് നദീർ T
ഹെൽത്ത് ക്ലബ്ബ് ആഗ്നസ് ജോൺ

ത്രേസ്സ്യാമ്മ ജോസഫ് ഷെല്ലി ജോസ്

ലഹരിമുക്ത ക്ലബ്ബ്

സി.മേരി K മാത്യു

സ്കൌട്ട് ജോൺസൺ കുര്യാക്കോസ്
ഗൈഡ്

സി.അനു ജോൺ

ബുൾ ബുൾ ലിസ്സി TJ

സി.സെലിൻ ജോസഫ്

JRC ലിസി തോമസ്‌

ദിൽന KC

SPC നദീർ റ്റി.

ഷിമിലി NM

പരിസ്ഥിതി സിനി ജോസഫ്

നദീർ റ്റി ദിൽന KC ഷെല്ലി ജോസ്

അച്ചടക്കം/അസംബ്ലി ജോൺസൺ PJ

ജോസഫ് PD

P.R.O

ജോസഫ് PD

ഡയറി വനജ K

ജോസഫ് PD

ഷെല്ലി ജോസ്

ലോഗ് ബുക്ക്‌ ഷിമിലി NM
ബാന്റ് സെറ്റ്

ജോൺസൺ കുര്യാക്കോസ്‌ ഷൈനി K L

ദിനാഘോഷം ജോസഫ് PD
അക്കൗണ്ടസ് ജോസഫ് PD

മോണിക്ക KC

യാത്രാസുരക്ഷ നദീർ റ്റി

ജോൺസൺ P J

എക്സാം ഇൻചാർജ്ജ് ത്രേസ്സ്യ കെ.വി.

ഷിമിലി എൻ.എം.

നല്ല പാഠം ജോസഫ് PD,

ജോൺസൺ കുര്യാക്കോസ്‌, സിന്ധു എ.വി., വനജ K, സി.സെലിൻ ജോസഫ്

SC/ST ഗ്രാന്റ് ജോൺസൺ P J

റീത്താമ്മ ജോൺ

ന്യൂനപക്ഷ സ്കോളർഷിപ്പ്‌ ഹസീന കെ.എം.

നദീർ റ്റി.

ഡി.സി.എൽ. ലിസി TJ

സി.മേരി കെ.മാത്യു

സ്നേഹസേന റീന ജോസഫ്
ഹെൽപ്പ് ഡെസ്ക്

സിന്ധു എ.വി.

വിനോദയാത്ര ജോസഫ് PD,

ജോൺസൺ PJ, വിജി K ജോസഫ്

ഐ.റ്റി. ജോസഫ് PD

ഷെല്ലി ജോസ്

ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക്‌ ലിസി TJ

ലിസി തോമസ്

IEDC

സിനി മാത്യു

സ്കൂൾ സൗന്ദര്യവൽക്കരണം ലിസ്സി തോമസ്‌
ലൈബ്രറി /വായന ഹസീന കെ.എം.,

റീത്താമ്മ ജോൺ, നദീർ റ്റി.

സന്മാർഗ്ഗം സി.സെലിൻ

ഷൈനി KL

റേഡിയോ ലിസി തോമസ്‌,

ലിസി റ്റി.ജെ, ജോൺസൺ PJ ഷെല്ലി ജോസ്



വഴികാട്ടി

{{#multimaps:11.759217, 76.007341 |zoom=13}}

ദ്വാരക എ.യു.പി സ്‌കൂൾ ഓൺലൈൻ സേവനങ്ങൾ

  1. സ്കൂൾ മൊബൈൽ ആപ്ലികേഷൻ (DWARAKA AUPS)
  2. സ്കൂൾ ബ്ലോഗ്‌ (dwarakaaups.blogspot.com)
  3. സ്കൂൾ അക്കാദമിക് ബ്ലോഗ്‌(schoolwayanad.blogspot.com)
  4. സ്കൂൾ ഫേസ്‌ബുക് പേജ് (@DWARAKAAUPS)
  5. സ്കൂൾ ടെലഗ്രാം ചാനൽ @DWARAKAAUPS
  6. ഇന്സ്റ്റാഗ്രാം @dwarakaaups.
  7. ട്വിറ്റർ അക്കൗണ്ട്
School Blog
School Blog
School Blog
School Blog




വിദ്യാലയത്തിലെ 2018-19 അക്കാദമിക്ക് വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ

വായനയുടെ ലോകം

ഗോത്രജ്യോതി

ജീവകാരുണ്യ കുടുക്ക

ജീവകാരുണ്യ ബക്കറ്റ്

ജീവകാരുണ്യ സഹായനിധി

എനർജി സേവിംഗ്

ആരോഗ്യ സർവ്വേ

നിർധനർക്ക് മരുന്നുപെട്ടി

ശുചിത്വശീലം- കൈകഴുകൽ

സ്നേഹസമ്മാനം

പഠനവീട്.

എ യു പി എസ് ദ്വാരക/ പഠനവീട് ദ്വാരക എ യു പി സ്കൂൾ പഠനവീട് പത്തിൽ കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഷീല കമലഹാസൻ ഉദ്ഘാടനം ചെയ്തു http://schoolwayanad.blogspot.in/2016/09/2.html

അരിനിരക്കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഫിലോമിന ഉദ്ഘാടനം ചെയ്തു

http://schoolwayanad.blogspot.in/2016/09/blog-post_88.html


പഠനയാത്ര

കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുന്നതാണ് പഠനയാത്ര. ഈ വർഷം പ്രകൃതി രമണീയത നിറഞ്ഞ ഊട്ടിയിലേക്കായിരുന്നു പോയത്. ബൊട്ടോണാക്കൽ ഗാർഡൻ, തേയില ഫാക്ടറി, ഷൂട്ടിങ്ങ് പോയിന്റ് തുടങ്ങിയവ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. അറുപതോളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു.

എസ്.ടി എസ്.സി ഗ്രാന്റ്, മൈനോരിറ്റി IEDC സ്കോളർഷിപ്പുകൾ

എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശെഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്തു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നെഴ്സിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും ആറുപേർക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു

അദ്ധ്യാപക പരിശീലനങ്ങൾ

BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകർ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തിൽ SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹർ, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആർ.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട�

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക&oldid=1187394" എന്ന താളിൽനിന്ന് ശേഖരിച്ചത്