ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാരുണ്യബക്കറ്റ്, മെഡിസിൻ ശേഖരണം, കോളനികളിൽ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ,കോളനി പി.ടിഎ, ഊർജ സംരക്ഷണം, ചികിൽസാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീൻ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളിൽ നന്മയുടെ വിത്തു പാകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നല്ല പാഠം പ്രവർത്തനം സഹായകമായി.കുട്ടികൾക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജില്ലാതലത്തിൽ ശ്രദ്ധേയമായ പുരസ്കാരങ്ങളും പ്രശസ്തിപത്രവും, ക്യാഷ് അവാർഡുകളും ലഭിക്കുകയുണ്ടായി . സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാൻ ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾമൂലം സാധ്യമാവുന്നു.

എസ്.സി എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശേഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. മാതാവോ പിതാവോ മരണപ്പെട്ട കുട്ടികൾക്കുള്ള സ്നേഹപൂർവ്വം സ്‌കോളർഷിപ്പും മുടങ്ങാതെ നൽകിവരുന്നു., കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്യുന്നു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരോഗ്യസെമിനാറുകളും ,കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളും യഥാസമയങ്ങളിൽ നടത്തിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ റിപ്പോർട്ട്

പ്രവർത്തനങ്ങൾ-ചിത്രശാല

SCHOOL STAFF 2021-22

2021-22 വർഷത്തിലെ സ്റ്റാഫ്-വിശദവിവരങ്ങൾ

CHARGE NAME PHOTO
1 HEAD MASTER STANLY JACOB
EMBLEM
2 1 A HARSHA THOMAS
EMBLEM
3 1 B DILNA K C
EMBLEM
4 1 C SHYNI K L
EMBLEM
5 2 A MABLE PAUL
EMBLEM
6 2 B Sr BIJI PAUL
EMBLEM
7 2 C Sr.DONCY K THOMAS
EMBLEM
8 3 A Sr.MERCY KURIAKOSE K
EMBLEM
9 3 B LISSY T J
EMBLEM
10 3 C SHELLY JOSE
EMBLEM
11 4 A BIJI K JOSEPH
EMBLEM
12 4 B JISHA GEORGE
EMBLEM
13 4 C VIJU K C
EMBLEM
14 5 A SINI MATHEW
EMBLEM
15 5 B Sr ANU JOHN
EMBLEM
16 5 C VANAJA K
EMBLEM
17 5 D SEENA VARGHESE K
EMBLEM
18 6 A JOHNSON KURIAKOSE
EMBLEM
19 6 B SHIMILY N M
EMBLEM
20 6 C SANDRA GEORGE
EMBLEM
21 6 D SINY JOSEPH
EMBLEM
22 6 E ROSHINS EAPACHAN
EMBLEM
23 7 A DEEPTHY M S
EMBLEM
24 7 B JOICY GEORGE
EMBLEM
25 7 C Sr SHEENA KURIAN
EMBLEM
26 7 D THRESSIA K V
EMBLEM
27 7 E SINI SEBASTIAN
EMBLEM
28 ARABIC HASEENA K M
EMBLEM
29 ARABIC RASHEEDA
EMBLEM
30 HINDI LEEMA C V
EMBLEM
31 HINDI RINIJA N
EMBLEM
32 URUDU NADEER T
EMBLEM
33 PET SR SABEENA
EMBLEM
34 OFFICE ASSISTANT SHILSON MATHEW
EMBLEM

അധ്യാപകർ ചുമതലകൾ

ചുമതല അധ്യാപകർ
സ്റ്റാഫ് സെക്രട്ടറി ജോൺസൺ കുര്യാക്കോസ്
SRG കൺവീനർ UP-ത്രേസ്സ്യ കെ വി

LP-ജിഷ

സ്റ്റാഫ് എക്സിക്യുട്ടീവ്‌ ലിസി റ്റി ജെ

മേഴ്‌സി കുര്യാക്കോസ്

പി.ടി.എ എക്സിക്യുട്ടീവ്‌ ജോൺസൺ കുര്യാക്കോസ്

സിനി ജോസഫ്

ലിസ്സി TJ

വനജ K

സ്കൂൾ പ്രൊട്ടക്ഷൻ നദീർ ടി
ഉച്ചഭക്ഷണ പരിപാടി ജോൺസൺ കുര്യാക്കോസ്

സി.അനു ജോൺ

പ്രഭാത ഭക്ഷണം ഹസീന KM

ലീമ സി വി

പാഠപുസ്തകം വനജ K
കലാ മേള വനജ കെ

ബിജി കെ ജോസഫ്

നദീർ T

ദിൽന K C

ഷെല്ലി ജോസ്

കായിക മേള സിസ്റ്റർ സബീന

ത്രേസ്സ്യ KV

ബിജി K ജോസഫ്

പ്രവൃത്തി പരിചയം ലിസ്സി TJ
ഗണിത ക്ലബ്ബ് ബിജി K ജോസഫ്
സാമൂഹ്യ ക്ലബ്ബ് ഷിമിലി എൻ എം
ശാസ്ത്ര ക്ലബ്ബ് ദീപ്തി എം.എസ്

സാന്ദ്ര

ദിൽന KC

ഇംഗ്ലീഷ് ക്ലബ്ബ് സി.അനു ജോൺ
വിദ്യാരംഗം ത്രേസ്സ്യ KV
ഹിന്ദി ക്ലബ്ബ് ലീമ സി വി

റിനിജ

സംസ്ക്രതം ക്ലബ്ബ് വനജ K
ഉറുദു ക്ലബ്ബ് നദീർ T
ഹെൽത്ത് ക്ലബ്ബ് സിസ്റ്റർ സബീന

സിസ്റ്റർ അനു ജോൺ

ലഹരിമുക്ത ക്ലബ്ബ് സിനി ജോസഫ്
സ്കൌട്ട് ജോൺസൺ കുര്യാക്കോസ്

നദീർ ടി

ഗൈഡ് സി.അനു ജോൺ
ബുൾ ബുൾ ലിസ്സി TJ
കബ്ബ് സിസ്റ്റർ ക്രിസ്റ്റീന
JRC ദിൽന KC
SPC നദീർ റ്റി.

ഷിമിലി NM

പരിസ്ഥിതി സിനി ജോസഫ്

ദിൽന KC

അച്ചടക്കം/അസംബ്ലി സിസ്റ്റർ സബീന

നദീർ റ്റി

ഷെല്ലി ജോസ്

P.R.O വനജ K

ഷെല്ലി ജോസ്

ഡയറി വനജ K

ഷെല്ലി ജോസ്

ലോഗ് ബുക്ക്‌ ഷിമിലി NM
ബാന്റ് സെറ്റ് ഷൈനി K L

ജോൺസൺ കുര്യാക്കോസ്‌

ദിനാഘോഷം സിനി മാത്യു
അക്കൗണ്ടസ് ജോൺസൺ കുര്യാക്കോസ്‌

നദീർ റ്റി

യാത്രാസുരക്ഷ സിസ്റ്റർ സബീന

നദീർ റ്റി

ഷെല്ലി ജോസ്

എക്സാം ഇൻചാർജ്ജ് ത്രേസ്സ്യ കെ.വി.

ഷിമിലി എൻ.എം.

നല്ല പാഠം സിസ്റ്റർ ക്രിസ്റ്റീന,

നദീർ ടി വനജ K

SC/ST ഗ്രാന്റ് ലീമ സി വി

ഷീന കെ എം

ന്യൂനപക്ഷ സ്കോളർഷിപ്പ്‌ ഹസീന കെ.എം.

നദീർ റ്റി.

ഹെൽപ്പ് ഡെസ്ക് ലീമ സി വി
വിനോദയാത്ര വിജു കെ സി

ബിജി കെ ജോസഫ്

ഐ.റ്റി. ഷെല്ലി ജോസ്

സിസ്റ്റർ അനു ജോൺ

IEDC സിസ്റ്റർ അനു ജോൺ
സ്കൂൾ സൗന്ദര്യവൽക്കരണം ഹസീന കെ എം
ലൈബ്രറി /വായന ഹസീന കെ.എം.,

ലീമ സി വി

സന്മാർഗ്ഗം സി. ഷീന കുര്യൻ

ഷൈനി KL

റേഡിയോ ലിസി റ്റി.ജെ,

ഷെല്ലി ജോസ്

സഹൃദയരെ,

അക്ഷരത്തേൻ നുകരാൻ ഓടിയെത്തുന്ന കുരുന്നുകളെ അറിവിൻ്റെ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാൻ കരുത്തു നൽകിക്കൊണ്ട് ദ്വാരക എ.യു.പി സ്കൂളിൻ്റെ 70-ാം വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റർ മേഴ്സി കുര്യാക്കോസിനുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിക്കുന്ന ഈ വേളയിൽ ഏറ്റവും സന്തോഷത്തോടെ വിദ്യാലയത്തിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

വിദ്യാലയ ചരിത്രം

1953-ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ സി.കെ നാരായണൻ നായരുടെ മാനേജ്മെൻ്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശ്ശേരി രൂപതയ്ക്കു വേണ്ടി റവ:ഫാദർ ജോർജ് കഴിക്കച്ചാലിൽ വാങ്ങിക്കുകയും പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം മാനന്തവാടി കോർപ്പറേറ്റിൽ ലയിക്കുകയും ചെയ്തു. മാനന്തവാടിരൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിൻ്റെയും സഹായമെത്രാൻ മാർ. അലക്സ് താരാമംഗലത്തിൻ്റെയും രക്ഷാകർതൃത്വത്തിൽ റവ:ഫാദർ സിജോ ഇളംകുന്നപ്പുഴ കോർപ്പറേറ്റ് മാനേജറായി സേവനം ചെയ്യുന്ന മാനന്തവാടിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.

വിദ്യാലയം ഇന്ന്

റവ:ഫാദർ ഷാജി മുളകുടിയാങ്കൽ മാനേജറായും ,ശ്രീ ഷോജി ജോസഫ് സാർ പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 33അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. എൽ.പി യു.പി വിഭാഗങ്ങളിലായി 13 07 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യം വിദ്യാലയത്തിൽ ഉണ്ട്. ബത്തേരി അസംപ്ഷൻ യു.പി സ്കൂളിലേക്ക് സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് സാറിനു പകരം ശ്രീ ഷോജി ജോസഫ് സാർ 2022 ജൂൺ 1 ന് സ്ഥാനമേറ്റെടുത്തു.വിദ്യാലയത്തിൽ നിന്നും വിവിധ ഹൈസ്കൂളുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ജോയിസി ടീച്ചർ, റിനിജ ടീച്ചർ, റോഷിൻസ് ടീച്ചർ എന്നിവർക്കു പകരം ലിയ ടീച്ചർ, മരിയ ടീച്ചർ, മഞ്ജുഷ ടീച്ചർ എന്നിവർ നിയമിക്കപ്പെട്ടു. മാനസിക ശാരീരിക വെല്ലുവിളികളാൽ പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനായിBRC വഴി നിയമിതയായ ജീവ ടീച്ചറും ,ട്രൈബൽ വകുപ്പ് വഴി നിയമനം ലഭിച്ച മെൻ്റർ ടീച്ചറായ രജിത ടീച്ചറും ഇവിടെ സേവനം ചെയ്യുന്നു. 2022 ജൂൺ ഒന്നാം തീയതി പ്രൗഡഗംഭീരമായപ്രവേശനോത്സവത്തോടെ നവാഗതരെ സ്വീകരിച്ചു.

PTA

ഏതൊരു വിദ്യാലയത്തിൻ്റെയും ശക്തമായപിന്തുണ അവിടുത്തെ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവുമാണ്. നമ്മുടെ വിദ്യാലയത്തിൻ്റെ ഓരോ നേട്ടങ്ങൾക്കു പിന്നിലും PTA യുടെ ശക്തമായ പിന്തുണയുണ്ട്.

ജൂൺ 23 ന് ജനറൽ ബോഡി വിളിച്ചു ചേർക്കുകയും PTA പ്രസിഡൻറായി ശ്രീ മനു ജി കുഴിവേലിനെയുംMPTAപ്രസിഡൻറായി ശ്രീമതി സ്മിത ഷിജു വിനെയും, 15എക്സിക്യൂട്ടീവ് അംഗങ്ങളെയുംയോഗത്തിൽ തെരഞ്ഞെടുത്തു.

അക്ഷരവെളിച്ചം പദ്ധതി

പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ എഴുത്തും വായനയും പരിശീലിപ്പിക്കാൻ മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രത്യേകപദ്ധതിയായ MSSIP ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം അക്ഷരവെളിച്ചം എന്ന പേരിൽ 3.30 മുതൽ 4.30 വരെ നടത്തി വരുന്നു..പഠനത്തിൽ മികവു പുലർത്തുന്നവർക്കായി LS S , USS പരിശീലനവും നൽകി വരുന്നു.കഴിഞ്ഞ അധ്യയന വർഷം 7 LS S - ഉം, 8 USS - ഉം 1 ഗിഫ്റ്റഡും നേടാൻ കഴിഞ്ഞത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.

മുഴുവൻLP ക്ലാസുകളും 6 UP ക്ലാസുകളും ഹൈ-ടെക് ക്ലാസുകളാക്കുകയും ചെയ്തതിനുപുറമേ ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കമ്പ്യൂട്ടർ പരിശീലനം നടത്താൻ സാധിക്കുന്ന നവീകരിച്ച കംപ്യൂട്ടർ ലാബിന്റെ ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ റവ:ഫാദർ സിജോ ഇളംകുന്നപ്പുഴ നിർവ്വഹിച്ചു.

ക്ലബുകൾ

കബ്ബ്,ബുൾബുൾ യൂണിറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ട്രാഫിക് ക്ലബ്, നല്ല പാഠം യൂണിറ്റ് ,ലഹരി വിരുദ്ധ ക്ലബ്, തുടങ്ങി പതിനഞ്ചോളം ക്ലബുകൾ വളരെ ഊർജസ്വലമായിവിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കാൻഎല്ലാ ക്ലാസുകളിലും പത്രം എത്തിക്കാൻ കഴിഞ്ഞു എന്നത് ഈ വർഷത്തെ മികച്ച പ്രവർത്തനമായിരുന്നു.എല്ലാ ക്ലാസ് മുറികളിലും വായനയ്ക്കായി ക്ലാസ് ലൈബ്രറികൾ സജ്ജമാണ്. സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് ആവശ്യമായപുസ്തകങ്ങൾ വിതരണം ചെയ്തു കൊണ്ട് വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ അധ്യാപകർ പരിശ്രമിക്കുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് വേറിട്ട പ്രവർത്തനങ്ങളിലൊന്നായിരുന്നു.

ഹിന്ദിക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. മാനന്തവാടി ഉപജില്ലാ ഹിന്ദി കയ്യെഴുത്ത് മത്സരത്തിൽ ഫാത്തിഹ അബ്ദുൾ റഷീദ് ഒന്നാം സ്ഥാനം നേടി.

ദ്വാരക ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളെ ഉൾപ്പെടുത്തി ആയുഷ് ക്ലബ് രൂപീകരിക്കുകയും ഔഷധത്തോട്ട നിർമ്മാണം സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

നന്മയുടെ പാഠങ്ങൾ

കോവിഡ് ഭീതി മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യമായിരുന്നെങ്കിലും കഴിഞ്ഞ അധ്യയന വർഷം നല്ല പാഠം യൂണിറ്റിന്ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു. അതിൻ്റെ ഫലമായി ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന സമ്മാനം നേടാനും നല്ല പാഠം സംസ്ഥാന പുരസ്കാര ജേതാക്കളായി ദ്വാരക എ.യു.പി സ്കൂളിൻ്റെ പേര് സംസ്ഥന തലം വരെ എത്തിക്കാനുംസാധിച്ചു. അതിനായി അക്ഷീണം പ്രയത്നിച്ച മുൻ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് സാറിനെയും കഴിഞ്ഞ വർഷത്തെ മികച്ച കർഷക അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ നല്ലപാഠം കോ ഓർഡിനേറ്റർ കൂടിയായ സി. ഡോൺസി കെ തോമസിനെയും, നദീർ സാറിനെയും,പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകിയ എല്ലാവരെയും ഒരിക്കൽക്കൂടി അഭിനന്ദനമറിയിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് നല്ല പാഠം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി, പച്ചക്കറി ചന്ത, പേപ്പർ പെൻ നിർമ്മാണം, കാരുണ്യ കുടുക്ക,പേപ്പർബാഗ് നിർമ്മാണം , ഒഴിവു സമയം ഫലപ്രദമാക്കാൻ കുട്ടികളുടെ വീടുകളിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനെ മുൻനിർത്തി മികച്ച കുട്ടിക്കർഷകനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആഘോഷങ്ങൾ

ഈ വർഷം ഓണം, ക്രിസ്തുമസ് ,ശിശുദിനം, അധ്യാപക ദിനം, അനധ്യാപക ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, എന്നിവPTA യുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയായി മാസ്റ്റർ മാനുവൽ കെ നോബിയും, സ്പീക്കറായി മാസ്റ്റർ മുഹമ്മദ് നാജിലും തിരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ മാസത്തിൽ ജനാധിപത്യതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ട് UP വിഭാഗം സ്കൂൾ ലീഡറായി മാസ്റ്റർ മുഹമ്മദ് ഷാനിഫും LP വിഭാഗം ലീഡറായി മാസ്റ്റർ ആൽഫ്രഡ് ആൻറണിയും തെരഞ്ഞെടുക്കപ്പെട്ടു.

യാത്രാ സുരക്ഷ

യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് സ്റ്റുഡൻസ് ട്രാഫിക് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെയും ട്രാഫിക് ക്ലബ് അംഗങ്ങളുടെയും ക്രിയാത്മകമായ പ്രവർത്തനം കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് സഹായകമാകുന്നു. മാതൃകാപരമായ ഈ പദ്ധതി പൊതു ജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.

നല്ല ശ്രോതാക്കളാകാൻ

കുട്ടികളുടെ സർഗാത്മകവാസനയെ പരിപോഷിപ്പിക്കുന്നതിനായി റേഡിയോ മാറ്റൊലിയുമായി ചേർന്ന് വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കി. ശിശുദിനത്തോടനുബന്ധിച്ച് മറ്റൊലിയിൽ കുട്ടികളവതരിപ്പിച്ച പരിപാടികളും വാർത്താ അവതരണവും മികവുറ്റതായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തിക്കൊണ്ട്ആഘോഷ പരിപാടിയിൽ പങ്കു ചേർന്നു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള ഡിസ്പ്ലേ, വിവിധ മത്സര പരിപാടികൾ, ഗോത്ര വിഭാഗം കുട്ടികൾ പങ്കെടുത്ത നാടൻ പാട്ട്, ചരിത്ര സംഭവങ്ങളുടെ ചിത്രപ്രദർശനം, എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്നു.

ഈ വർഷത്തെ പ്രധാന നേട്ടങ്ങൾ

ഉപജില്ലാ കായിക മേള, കലാമേള, സംസ്കൃതോത്സവം, അറബിക് മേള, ഉറുദു ടാലൻ്റ് ഫെസ്റ്റ്, ശാസ്ത്രമേളകൾ എന്നിവയിലും മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

ബുൾബുൾ യൂണിറ്റിലെ ആറ് കുട്ടികൾ ഹീരക് പംഖ് അവാർഡും, കബ്ബ് യൂണിറ്റിലെ ആറ് കുട്ടികൾ ഗോൾഡൻ ആരോ അവാർഡും കരസ്ഥമാക്കി.

ഗണിത പൂക്കള മത്സരത്തിൽ LP വിഭാഗത്തിലെ ക്രിസ്റ്റോ ജോസിയും UP വിഭാഗത്തിലെ ദിയോൺ ജോസിയും അഭിമാനാർഹമായ നേട്ടം കൈവരിച്ചു.

ന്യൂ മാറ്റ്സ് പരീക്ഷയിൽ അലക്സ് കെ ജോസ്, മുഹമ്മദ് ഫസൽ, മാർക്ക് സ്റ്റെയിൻ മാത്യു എന്നിവർ സബ് ജില്ലാതല വിജയികളായി. അലക്സ് കെ ജോസ്, മാർക്ക് സ്റ്റെയിൻ മാത്യു എന്നിവർ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഉപജില്ല ഗണിത മേളയിൽ LP വിഭാഗം രണ്ടാം സ്ഥാനവും, UP വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും ,പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനവും നേടി.

ഉപജില്ലാ കലാമേളയിൽ UPവിഭാഗംഓവറോളും, ജില്ലാതല കലാമേളയിൽ UP വിഭാഗംനാലാം സ്ഥാനവും,

കായിക മേളയിൽ യു.പി കിഡീസ്, LP മിനി വിഭാഗങ്ങൾക്ക് ഓവറോളും,

LP അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും സംസ്കൃതോത്സവത്തിൽ അഞ്ചാം സ്ഥാനവും നേടി നമ്മുടെ കുട്ടികൾ മികവു പുലർത്തി.

ഉറുദു ക്വിസ് മത്സരത്തിൽ അബ്ഷർ അലി ജില്ലാ തലത്തിൽഒന്നാം സ്ഥാനം നേടി. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വച്ച് മുഴുവൻ പോയിന്റും കരസ്ഥമാക്കി.

സ്മാർട്ട് എനർജി പ്രോഗ്രാമിൻ്റെ ഭാഗമായി നടന്ന ഊർജോത്സവ പരിപാടിയിൽ ഉപന്യാസ രചനയിൽ ആയിഷ നജ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിദ്യാരംഗം സർഗോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വേദിക ലോഗേഷ് ,സാനിയ സാനു, റിൻഷ ഷെറിൻ, മാളവിക എസ് പ്രേം എന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വിദ്യാരംഗത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ വാങ്മയം പ്രതിഭാ നിർണയ പരീക്ഷയിലും കുട്ടികൾ പങ്കെടുക്കുകയും LP വിഭാഗത്തിലെ നാജിയ ഫാത്തിമ, ആൻ മരിയ ലെജീഷ് എന്നിവരെയും UP വിഭാഗത്തിലെ അദ്വൈത് ഹരീന്ദ്രൻ, സാനിയ സാനു എന്നിവരെയും സ്കൂൾ തല പ്രതിഭകളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

അറബിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ഖതറാത്ത് എന്ന കയ്യെഴുത്തു മാസിക സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. സബ് ജില്ലാതല അറബിക് ടാലൻ്റ് മത്സരത്തിൽ 6 കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് സ്കോളർഷിപ്പിന് ജോസ്വിൻ എൻ.വി, എയ്ഞ്ചൽ മരിയ, ആവണി കൃഷ്ണ എസ്, നിവേദ്യ ഹരിദാസ് എന്നീ കുട്ടികൾ അർഹരായി.

സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയായ സ്റ്റെപ്സ് പരീക്ഷയിൽ ബെസ്‌റ്റോ ജിജേഷ്, ആയിഷ അഫ്ര, അമയ വിനോദ് ,ചിഞ്ചു രാജൻ എന്നിവർ സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ച തായ്ക്വോണ്ടോ പരിശീലനം കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകിയത്.നമ്മുടെ വിദ്യാലയത്തിലെ ആഗ്നസ് ജോസഫ്, ശിവന്യ വിജയൻ, റിസ് വാൻ സി.ആർ, ദർശൻ ആർ കൃഷ്ണ എന്നീ വിദ്യാർത്ഥികൾ ജില്ലാ തായ്ക്വോണ്ടോ മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാന തല ചാമ്പ്യൻഷിപ്പിന് അർഹത നേടി.സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് ദർശൻ ആർ കൃഷ്ണയ്ക്ക് വെങ്കല മെഡൽ നേടാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്.

ഈ വർഷം തുടങ്ങിയ ഗെയിംസ് ഇന മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു എന്നത് വളരെയധികം പ്രശംസനീയമാണ്. ഖോ ഖോ മത്സരത്തിൽ ശിവന്യ വിജയനും. കബഡി മത്സരത്തിൽ മുഹമ്മദ് അലി, മുഹമ്മദ് ഷാനിദ്, എന്നിവരും, വോളിബോൾ മത്സരത്തിൽ മുഹമ്മദ് ഷാനിഫ്, മുഹമ്മദ് സിയാദ് എന്നിവരും, ബാഡ്‌മിൻ്റൺ മത്സരത്തിൽ മുഹമ്മദ് സാഹിൽ, മുഹമ്മദ് ആസിം പി .കെ, റാനിയ സലീം എന്നിവരും സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ദ്വാരക എ.യു.പി സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ എല്ലാ കൂട്ടുകാരെയും അഭിമാനത്തോടെ സ്മരിക്കുകയും ഒരിക്കൽക്കൂടി അഭിനന്ദനമറിയിക്കുകയും ചെയ്യുന്നു.

പഠനയാത്ര

കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നു കൊണ്ട് LP UP വിഭാഗം കുട്ടികൾക്കായി പഠനയാത്രകൾ സംഘടിപ്പിച്ചു. LP വിഭാഗത്തിലെ നൂറ്റിയെട്ട് കുട്ടികളെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും UP വിഭാഗത്തിലെ 97കുട്ടികളെ കണ്ണൂർവാട്ടർ തീം പാർക്ക്, കണ്ണൂർ വിമാനത്താവളം, പാപ്പിനിശ്ശേരി പാമ്പുവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കും പഠനയാത്രയ്ക്കായി കൊണ്ടുപോയി.

സ്കൗട്ട് ആൻഡ് ഗൈഡ്സ്, ട്രാഫിക് ക്ലബ്, നല്ല പാഠം യൂണിറ്റ് എന്നീ വിദ്യാർത്ഥികൾക്കായി വനം വകുപ്പിന്റെ സഹായത്തോടെ നടത്തിയ പ്രകൃതി പഠന ക്യാമ്പ് വ്യത്യസ്ത അനുഭവമാണ് കുട്ടികൾക്ക് നൽകിയത്

ബോധവത്കരണ ക്ലാസുകൾ- പരിശീലനങ്ങൾ

മാനുഷിക മൂല്യങ്ങൾ നഷ്ടമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി ക്ലാസുകളിൽ സന്മാർഗ പാഠ ക്ലാസുകൾ നടത്തി വരുന്നു.

ആറ് ഏഴ് ക്ലാസുകളിലെ കുട്ടികൾക്കായി നിയമ ബോധവത്ക്കരണ ക്ലാസും പെൺകുട്ടികൾക്കായി ഡോ. സിസ്റ്റർ ഷാൻ്റി മരിയ അവളറിയാൻ എന്ന പേരിൽ പ്രത്യേക ക്ലാസ്സും നടത്തി.

ഡയറ്റിൻ്റെ നേതൃത്വത്തിൽ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള ആസ്പിരേഷൻ പദ്ധതിയിൽ നമ്മുടെ വിദ്യാലയത്തിലെ 3,5 ക്ലാസുകളിലെ കുട്ടികൾ സജീവമായി പങ്കെടുത്തു.

അധ്യാപകർക്കായി നടത്തിയ ഉല്ലാസ ഗണിതം, ഗണിത വിജയം, വായന ചങ്ങാത്തം, സുരീലി ഹിന്ദി അധ്യാപക പരിശീലനം എന്നിവയിൽ അധ്യാപകർ പങ്കെടുക്കുകയും തുടർ പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ ചെയ്യുകയും ചെയ്തു

കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും സഞ്ചയിക സമ്പാദ്യ പദ്ധതി നടത്തി വരുന്നു.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 26 മേഖലകളിലായി നടന്ന ചർച്ചകളിൽ രക്ഷിതാക്കളും കുട്ടികളും സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവരും പങ്കെടുത്തു.

C - SMILES

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ മികവുകളും,സർഗസൃഷ്ടികളും, ആഘോഷ പരിപാടികളും, കോർത്തിണക്കിക്കൊണ്ടുള്ള C-SMILES ലേക്ക് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നു.

ലഹരി വിരുദ്ധ പോസ്റ്റർ, ലഹരിക്കെതിരെയുള്ളപാട്ട്, ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന ആൽബം, ലഹരിവിരുദ്ധ റാലി, രക്ഷിതാക്കൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് തുടങ്ങി ഒട്ടേറെ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ദ്വാരക എ.യു.പി സ്കൂൾ കടന്നു പോയി

ഔദ്യോഗിക സന്ദർശനങ്ങൾ

ഈ അധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, നൂൺ മീൽ ഓഫീസർ, കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ദ്വാരക എ.യു.പി സ്കൂൾ സപ്തതിയുടെ നിറവിലാണ്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലത്തി ,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി, സംസ്ഥാനതലം വരെ സ്കൂളിൻ്റെ യശസ്സ് ഉയർത്താൻ പ്രയത്നിച്ച, താങ്ങായി ഒപ്പം നിന്ന എല്ലാ നല്ല വരെയും അവരുടെ സേവനങ്ങളെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് ഈ റിപ്പോർട്ട് നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.