എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26
എൽഎസ്എസ് , യുഎസ്എസ് വിജയ നേട്ടത്തിൽ ദ്വാരക എ യുപി സ്കൂൾ
17 LSS , 19 USS , 2 ഗിഫ്റ്റഡ് എന്നിങ്ങനെ മികവാർന്ന നേട്ടങ്ങളുമായി മാനന്തവാടി ഉപജില്ലയിൽ ശ്രദ്ധേയമായി സ്ഥാനം ദ്വാരക എ പി സ്കൂൾ കരസ്ഥമാക്കി
-
Total Winners
-
lss
-
uss
"നവമുകുളങ്ങൾ 2025-26"
ദ്വാരക എ യു പി സ്കൂളിൽ ജൂൺ 2 എടവക പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടന്നു. സ്കൂൾ ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ നവാഗതരായ വിദ്യാർത്ഥികളെ പൂവും , അക്ഷരക്കാർഡുകളും, നൽകി സ്വീകരിച്ചാനയിച്ചു. ശ്രീ അഹമ്മദ് കുട്ടി ബ്രാൻ (പ്രസിഡണ്ട്, എടവക ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീ ഷിഹാബുദ്ദീൻ അയാത്ത്( ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു. LSS, USS വിജയികളെ വിനോദ് തോട്ടത്തിൽ (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്)മെമൻ്റോ നൽകി അനുമോദിച്ചു.
സ്ഥലം മാറ്റം ലഭിച്ച അധ്യാപകർക്ക് ശ്രീ.ജിജേഷ് പി.എ ( PTA പ്രസിഡണ്ട് )ഉപഹാരം നൽകി. പി.ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠനോപകരണ കിറ്റ് ശ്രീമതി. ഡാനി ബിജു(MPTA പ്രസിഡണ്ട്) വിതരണം ചെയ്തു. ശ്രീ.ഷിൽസൺമാത്യു ( മെമ്പർ,11-ാം വാർഡ്),ശ്രീ. ഷോജി ജോസഫ് (HM), ശ്രീ. സതീഷ് ബാബു ( BRC മാനന്തവാടി) ശ്രീ സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി
"എല്ലാവരും എഴുതുന്നു
എല്ലാവരും വായിക്കുന്നു"
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന "എല്ലാവരും എഴുതുന്നു , എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ലോഗോ ദ്വാരക എ.യു.പി സ്കൂളിൽ എടവകപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ ശ്രീമതി ഗിരിജ സുധാകരൻ ( വൈസ് പ്രസിഡണ്ട്) പ്രകാശനം ചെയ്തു
തൈ നടാം തണലൊരുക്കാം"
ദ്വാരക എ .യു .പി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.
വയനാട് ജില്ല ലീഗൽ സർവീസ് അതോരിറ്റി പാനൽ അഡ്വക്കേറ്റ് സജിമോൻ മാത്യു വൃക്ഷത്തൈ നട്ട്, ദിന സന്ദേശം നൽകി. തണലും, തണുപ്പും നൽകി നമ്മെ സംരക്ഷിക്കുന്ന മരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
അക്ഷരക്കൂട്ടം "
ദ്വാരക എ.യു.പി. സ്കൂളിൽ 2025-26 അധ്യയന വർഷം 'വളരട്ടെ വായന ' എന്ന സന്ദേശവുമായി വായന വാരാഘോഷം (ജൂൺ - 19 - 25) , വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവ റവ:ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ)അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ബാബു ചിറപ്പുറം( കലാസാംസ്കാരിക പ്രവർത്തകൻ,നടവയൽ) ഉദ്ഘാടനം ചെയ്തു. വായനയെ വാനോളം ഉയർത്താൻ ദീപിക പത്രം, പരിസ്ഥിതി ദിന ക്വിസ് വിജയികൾക്ക് സമ്മാനം എന്നിവ വിതരണം ചെയ്ത് റവ.ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) "എല്ലാവർക്കും മികവ്" പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുമാരി സഹദിയ ഫാത്തിമ ഒ.എം(വിദ്യാർത്ഥി പ്രതിനിധി) വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ എയ്ബൽ ജോബിഷ് (വിദ്യാർത്ഥി) പി.എൻ പണിക്കർ അനുസ്മരണം നടത്തി. സിസ്റ്റർ സിജി ജോസഫ്( HM), ശ്രീമതി ഡാനി ബിജു ( MPTA പ്രസിഡണ്ട്), ശ്രീ സുനിൽ അഗസ്റ്റിൻ(സ്റ്റാഫ് സെക്രട്ടറി) , ശ്രീ. സിബി
സെബാസ്റ്റ്യൻ( സർക്കുലേഷൻ മാനേജർ,ദീപിക ദിനപത്രം), ശ്രീമതി ദിൽന ടീച്ചർ(വിദ്യാരംഗം)എന്നിവർ സംസാരിച്ചു. തുടർന്ന് സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. "എഴുത്ത് പുര"യിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. കഥകൾ,കവിതകൾ, നാടകം, അക്ഷരശ്ലോകം, എന്നിവ ഉൾപ്പെടുത്തിയ ശിൽപ്പശാല കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. 'ഇ' വായനക്കിടയിലും വായന സജീവമാണെന്ന ക്രോഡീകരണത്തോടെ ശിൽപ്പശാല അവസാനിച്ചു. സ്കൗട്ട്&ഗൈഡ്സ്, ട്രാഫിക് എന്നീ യൂണിറ്റുകളിൽ അംഗങ്ങളായ കുട്ടികൾക്ക് നേതൃഗുണം എന്ന വിഷയത്തിൽ ബോധവൽക്കരണം നൽകി. ശ്രീമതി സിനിമാത്യു(വിദ്യാരംഗം, കൺവീനർ) നേതൃത്വം നൽകി.
അറിവാണ് ലഹരി" ദ്വാരക എ.യു.പി. സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ ലഹരിയെക്കെതിരെ കുട്ടികളിൽ രൂപപ്പെട്ട മനോഭാവത്തിൻ്റെ ഭാഗമായ് തയ്യാറാക്കിയ പതിപ്പ് "അറിവാണ് ആനന്ദം - അറിവാണ് ലഹരി" റവ:ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) അധ്യാപക- രക്ഷാകർതൃ സമിതി യോഗത്തിൽ പ്രകാശനം ചെയ്തു .കഠിനാധ്വാനവും , വിജയവുമാകണം ലഹരി യെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ ഓർമപ്പെടുത്തി. ലഹരി മുക്തക്ലബിൻ്റെ നേതൃത്തിൽ കുട്ടികൾക്കായ് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉന്നതികളിൽ ബോധവൽക്കരണം, സുംബ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലൂടെ വീടുകളിലേയ്ക്ക്, വീടുകളിലൂടെ സമൂഹത്തിലേയ്ക്ക് ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിസ്റ്റർ സിജി ജോസഫ്( HM), ശ്രീ ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു ( MPTA പ്രസിഡണ്ട്), ശ്രീ. സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ശ്രീമതി ജിഷ അഗസ്റ്റ്യൻ( അധ്യാപിക,ലഹരിമുക്തക്ലബ്, കോ-ഓർഡിനേറ്റർ) നേതൃത്വം നൽകി.
ജീവിതമാണ് ലഹരി "
ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്തിൽ പുലിക്കാട് ഉന്നതിയിലെ കുടുംബാംഗങ്ങൾക്കായി ലഹരിയ്ക്കതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജിതിൻ യു.കെ ക്ലാസ് നയിച്ചു. ബാല്യവും, കൗമാരവും ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടാതെ സംരക്ഷിക്കാൻ അമ്മമാർ
ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും, ജീവിത പാഠങ്ങൾ പഠിച്ച് വിജയിക്കണമെങ്കിൽ ലഹരി ജീവിതത്തോടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വർണക്കടലാസിൽ പൊതിഞ്ഞു വച്ച മഹാവിപത്തിനെ തിരിച്ചറിഞ്ഞ് പോരാടണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരിക്കടിമകളാകാതെ, ജീവിതത്തിനുടമകളാകാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന സന്ദേശം പകർന്ന് നൽകി ക്ലാസ് അവസാനിപ്പിച്ചു. സിസ്റ്റർ സിജി ജോസഫ് ( HM), ശ്രീമതി ജിഷ അഗസ്റ്റ്യൻ (ക്ലബ്ബ് കോ - ഓർഡിനേറ്റർ) , ശ്രീമതി ഷീബ രാജൻ (മേറ്റ്) എന്നിവർ സംസാരിച്ചു. അമ്പതോളം കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങിൽ കുട്ടികൾ വിവിധാകലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീമതി ആതിര കെ.വി(മെൻ്റർ ടീച്ചർ)നേതൃത്വം നൽകി. പുലിക്കാട് വയോജന കേന്ദ്രത്തിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസ് സുഗമമായി നടപ്പിലാക്കാൻ ശ്രീ ഷിൽസൺ മാത്യു(മെമ്പർ ,11-ാം വാർഡ്) എല്ലാ പിന്തുണയും നൽകി.
സുൽത്താൻ്റെ കുഞ്ഞ് ആരാധിക"
ദ്വാരക എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഇതിനോടകം സ്വന്തമാക്കി, വായിച്ചു തീർച്ച ബഷീർ കൃതികളുടെ എണ്ണം നിരവധിയാണ്. (വിശപ്പ്, ബാല്യകാലസഖി, വിഡ്ഢികളുടെ സ്വർഗം, താരാ സ്പെഷ്യൽ സ്, ജൻമദിനം, മരണത്തിൻ്റെ നിഴലിൽ........)പഠിക്കാൻ മിടുക്കിയായ ഷെസ ഫാത്തിമ വായിച്ചു തുടങ്ങിയ കാലം തൊട്ടേ ബഷീർ കൃതികൾ വായിക്കുമായിരുന്നു.
അമ്മയാണ് ഷെസ യ്ക്ക് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊടുക്കുന്നത്. ബഷീർ ദിനത്തിൽ സ്വന്തം പുസ്തകങ്ങളുമായി എത്തിയാണ് ഷെസ പ്രദർശനം നടത്തിയത്. പഠനത്തിലും , പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന ഷെസ അഞ്ച് കുന്ന് കാളിയാർ വീട്ടിൽ നഷീദ, അബ്ദുൾ റസാഖ് ദമ്പതികളുടെ മകളാണ്.
ദ്വാരക എ.യു.പി സ്കൂളിനെ ഇവർ നയിക്കും.
ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാനായി സമ്മതിദാനാവകാശത്തിൻ്റെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ദ്വാരക എ.യു.പി സ്കൂളിൽ 2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, പത്രിക പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, മൽസരാർത്ഥികളെ പ്രഖ്യാപിക്കൽ,ചിഹ്നം അനുവദിക്കൽ, പ്രചരണം നടത്തൽ തുടങ്ങി എല്ലാ പ്രക്രിയകളും പൂർത്തിയാക്കി നടന്ന തെരഞ്ഞെടുപ്പിൽ 1000 കുട്ടികൾ വോട്ട് രേഖപ്പെടുത്തി. പതിനാല് സ്ഥാനാർത്ഥികളിൽ നിന്നും 7-ാം ക്ലാസ്സ് വിദ്യാർത്ഥി ആദം ഷിനു ജോസ്
സ്കൂൾ ലീഡറായും, സഹദിയ ഫാത്തിമ ഒ. എം (7-ാം ക്ലാസ്സ്) ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ആർട്സ് സെക്രട്ടറിയായ് മുഹമ്മദ് റസിൻ, സ്പോർട്സ് സെക്രട്ടറിയായ് മാനുവൽ കെ നോബി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത അസംബ്ലിയിൽ ഇവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുമെന്ന് സിസ്റ്റർ സിജി ജോസഫ്(HM) അറിയിച്ചു.
വോട്ടിംഗ് മിഷ്യൻ, പോളിംഗ് ഓഫീസേഴ്സ്, ബൂത്തുകൾ
എന്നീ ക്രമീകരണങ്ങൾ വോട്ടെടുപ്പിൻ്റെ മാറ്റ് കൂട്ടി.
സാമൂഹൃശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജോൺസൺ കുര്യാക്കോസ് , ഷിമിലി എൻ എം എന്നീ അധ്യാപകർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
കഥകളുടെ സുൽത്താന് പ്രണാമം ".
ദ്വാരക എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ജൂലൈ 5 ബഷീർ ദിനം വിപുലമായി ആചരിച്ചു.
കുമാരി ഷെസ ഫാത്തിമ(വിദ്യാർത്ഥിനി) ബഷീർ അനുസ്മരണം നടത്തി. ചിരിയും, ചിന്തയും ഒരേ തൂലികയിൽ ഒതുക്കിയ ബഷീറിൻ്റെ ഭാഷാശൈലിയിലും, രചനാശൈലിയിലും ആകൃഷ്ടയായി വായന ശീലമാക്കിയ ഷെസ സ്വന്തമായി വാങ്ങിയ ബഷീർ കൃതികൾ പ്രദർശിപ്പിച്ച് പരിചയപ്പെടുത്തി. പ്രാദേശിക വാമൊഴികൾക്ക് ഇത്രയേറെ പ്രാധാന്യം
നൽകിയ മറ്റൊരു മലയാള സാഹിത്യ കാരൻ ഇല്ലെന്ന് കുട്ടികൾക്ക് മനസ്സിലായി. LP വിഭാഗം കുട്ടികൾ ബഷീറിൻ്റെ കഥാപാത്രങ്ങളായി വേഷപ്പകർച്ചയിൽ പങ്കെടുത്തു. പാത്തുമ്മയും ആടും,
സുഹറ, എട്ട് കാലി മമ്മൂഞ്ഞ് , മജീദ്, ഐഷുക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ മാറി. ഈ പ്രവർത്തനത്തിലൂടെ കുട്ടികളിലൂടെ രക്ഷിതാക്കൾക്കും ബഷീർ ചിന്തകൾ പകർന്ന് നൽകാൻ കഴിഞ്ഞു. കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ്, പുസ്തക പ്രദർശനം, കഥാപാത്രങ്ങളുടെ പേര് കണ്ടെത്തൽ, രസകരമായ പദശേഖരം(ബടുക്കൂസ്, പുയു, പളുങ്കൂസൻ, ഞ്ഞാ ഞ്ഞിം മാന്തും........ എന്നിവ)
തുടങ്ങി ധാരാളം മൽസരങ്ങൾ യു.പി.വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും
ബഷീർ എന്ന മഹാപ്രതിഭ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു എന്ന സന്ദേശംപുതു തലമുറയ്ക്ക് പകർന്ന് നൽകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. സിനി ടീച്ചർ, ദിൽന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
അറിവിടവും , കളിയിടവും ദ്വാരക എ. യു .പി .സ്കൂളിൽ നവീകരിച്ച പാചകപ്പുരയും , കിഡ്സ് പാർക്കും , റവ ഫാദർ സിജോ ഇളംകുന്നപ്പുഴ (കോർപ്പറേറ്റ് മാനേജർ) ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുര പുതുക്കി പണിത് കൂടുതൽ സൗകര്യപ്രദമാക്കി. കുട്ടികൾക്ക് പഠനത്തോടൊപ്പം കളിച്ച് വളരാൻ, വിശ്രമവേളകൾ ആനന്ദകരമാക്കാൻ മുൻ ഹെഡ്മാസ്റ്റർ ഷോജി സാറിൻ്റെ നേതൃത്വത്തിലാണ് സീസൊ, ഊഞ്ഞാൽ, റോളർ സ്ലൈഡ്, മെറിഗോ റൗണ്ട് എന്നിവ ഉൾപ്പെടുന്ന കിഡ്സ് പാർക്ക് നിർമിച്ചത്. ശ്രീ ഷിഹാബ് അയാത്ത്(ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്), ശ്രീ.ഷിൽസൺ മാത്യു(11-ാം വാർഡ് മെമ്പർ), ശ്രീ. ഷോജി ജോസഫ്( HM, അസംപ്ഷൻ AUPS ബത്തേരി) സിസ്റ്റർ സിജി ജോസഫ് ( HM), ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്), ശ്രീ. സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി), ശ്രീ.ജോൺസൺ കുര്യാക്കോസ്( അധ്യാപകൻ,ഉച്ച ഭക്ഷണചാർജ്) എന്നിവർ സംസാരിച്ചു.
അറബിക് ടാലൻറ് ടെസ്ററ്
ഫ്ലാഷ് മോബ്' അവതരണവും
'ലഘുലേഖ' വിതരണവും.
ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദ്വാരക ടൗണിൽ നടന്ന ഫ്ലാഷ് മോബ് അവതരണം, ലഘുലേഖ വിതരണം എന്നിവ ശ്രീ ഉണ്ണികൃഷ്ണൻ( പ്രിവൻ്റീവ് ഓഫീസർ , ജനമൈത്രി എക്സൈസ്, മാനന്തവാടി) ഉദ്ഘാടനം ചെയ്തു. ലഹരി ഒരു സാമൂഹ്യ വിപത്താണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാൻ പ്രായ ഭേദമന്യെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് ലഹരി യുടെ ദൂഷ്യവശങ്ങൾ രേഖപ്പെടുത്തിയ "ലഹരി രഹിത ജീവിത നിത്യഹരിത ജീവിതം' എന്ന ആശയം അടങ്ങിയ ലഘുലേഖ സ്കൗട്ട്&ഗൈഡ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. വിദ്യാലയത്തിലെ ക്ലബ് കോ - ഓർഡിനേറ്ററും, മലയാളം അധ്യാപികയുമായ ബീന അഗസ്റ്റ്യൻ പരിശീലിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. 2023-ൽ അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനദാസിനെ അനുസ്മരിച്ചു കൊണ്ടുള്ള നൃത്ത ശിൽപ്പം ശ്രദ്ധേയമായി. താലോലിച്ചു വളർത്തിയ ഏക മകൾ ലഹരിക്കടിമയായ നരാധമൻ്റെ കരാള ഹസ്തങ്ങളാൽ പിടഞ്ഞു മരിച്ചത് ഫ്ലാഷ് മോബിലൂടെ ആവിഷ്കരിച്ചപ്പോൾകണ്ട് നിന്നവരുടെ കണ്ണ് നിറഞ്ഞു. ശ്രീ സന്തോഷ് സി.എ(മെമ്പർ, 10-ാം വാർഡ്), സിസ്റ്റർ സിജി ജോസഫ് ( HM), അബ്ദുൾ സലാം(PTA വൈസ് പ്രസിഡണ്ട്), ജിഷ അഗസ്റ്റ്യൻ(ക്ലബ്ബ് കൺവീനർ) എന്നിവർ സംസാരിച്ചു. ഓട്ടോ ഡ്രൈവേഴ്സ്, വ്യാപാരികൾ, വിവിധ തൊഴിലാളികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചാന്ദ്രകൗമുദി " ദ്വാരക എ യു പി സ്കൂളിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. പുതുതലമുറയ്ക്ക് ചാന്ദ്ര വിസ്മയങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഉതകുന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ശാസ്ത്രകൗതുകം ഉണർത്താൻ നടത്തിയറോക്കറ്റ് നിർമാണം ഏറെ ശ്രദ്ധേയമായി .നിരവധി കുട്ടികൾ പങ്കെടുത്ത റോക്കറ്റ് നിർമാണത്തിൽ മികവ് പുലർത്തിയ റോക്കറ്റ് നിർമിച്ചു കൊണ്ടുവന്ന ദേവസൂര്യ, നക്ഷത്ര (Std - 3)എന്നീ വിദ്യാർത്ഥികളിൽ നിന്ന് ശ്രീ. സന്തോഷ് പി.സി.(ന്യൂൺ മീൽ ഓഫീസർ, എ. ഇ. ഓഫീസ്, മാനന്തവാടി) റോക്കറ്റ് ഏറ്റുവാങ്ങി, ചാന്ദ്രദിന സന്ദേശം നൽകി. ചന്ദ്രനെ അറിയാൻ ക്വിസ് മൽസരം, ആശയങ്ങളെ വർണങ്ങളാൽ പൊതിയാൻ പോസ്റ്റർ നിർമാണം, ക്ലാസ് തല പതിപ്പ് തയ്യാറാക്കൽ എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. ശാസ്ത്രം പ്രവർത്തനമാണെന്ന തിരിച്ചറിവ് നൽകാനായി ശാസ്ത്രരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ശാസ്ത്ര കിറ്റ് തയ്യാറാക്കി. ശ്രീമതി ജിഷ അഗസ്റ്റ്യൻ, സിസ്റ്റർ ലിറ്റി ജോസഫ് എന്നീ അധ്യാപകർ നേതൃത്വം നൽകി.
-
വിപഞ്ചിക സ്കൂൾ
കലാമേള ദ്വാരക എ യു പി സ്കൂൾ കലാമേളയ്ക്ക് തുടക്കമായി. റവ:ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) അധ്യക്ഷത വഹിച്ചു ചടങ്ങ് തുടി താളത്തോടെ കൂട്ടുകാർ ഉദ്ഘാടനം ചെയ്തു. ഗോത്രവിഭാഗം കുട്ടികൾ ആടിയും, പാടിയും കലാമേള ഉദ്ഘാടനം ചെയ്തപ്പോൾ കുട്ടികൾക്ക് ആവേശമായി. വിപഞ്ചിക എന്ന പേരിനെ സാർത്ഥകമാക്കി പതിനഞ്ചോളം കുട്ടികൾ വേദിയിൽ ഒരേ സ്വരത്തിൽ ഏറ്റവും പുതിയ സിനിമാഗാനം"മായും മായും , മായും മണ്ണേ"പാടിയപ്പോൾതികച്ചുംവ്യത്യസ്തമായതുടക്കമായി
തിരംഗ 2025 " ദ്വാരക എ യു പിസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു. റവ :ഫാദർ ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) പതാക ഉയർത്തി. ശ്രീമതി ഹർഷ തോമസ്( അധ്യാപിക), ആഞ്ചലോ ടി അനീഷ്(വിദ്യാർത്ഥി LP), മാനുവൽ കെ നോബി (വിദ്യാർത്ഥി UP) എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിവിധമൽസരവിജയികൾക്ക് സിസ്റ്റർ സിജി ജോസഫ് ( HM) സമ്മാനങ്ങൾ നൽകി. കളർ പേപ്പർ ഉപയോഗിച്ച് മനോഹരമായ ത്രിവർണ പ്രാവുകളെ തയ്യാറാക്കിയ ശ്രീദേവ്, സുജിത്ത് ( STD 1) എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) , ശ്രീ സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ദേശഭക്തിഗാനം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൗട്ട് & ഗൈഡ് ,കബ്ബ്& ബുൾബുൾ ,STC എന്നീ യൂണിറ്റുകൾ സിസ്റ്റർ സബീന എം.ജെ(കായികാധ്യാപിക)യുടെ നേതൃത്വത്തിൽ സുംബ അവതരിപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നാൽ അവകാശം മാത്രമല്ല, ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന വലിയ സന്ദേശമുൾക്കൊണ്ടണ്കുട്ടികൾവീടുകളിലേക്ക്മടങ്ങിയത്.
ലഹരിയ്ക്കതിരെ കായിക ലഹരി" ദ്വാരക എ.യു.പി സ്കൂളിൽ സ്പോട്സ് കൗൺസിലിൻ്റെ നേതൃത്തിൽ ആഗസ്റ്റ് 29 ദേശീയ കായിക ദിനം വിപുലമായി ആചരിച്ചു.'ലഹരിയെക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച കൂട്ടയോട്ടം അമൽജിത്ത് സിബി(പൂർവവിദ്യാർത്ഥി,കായിക താരം, അധ്യാപകൻ) ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട്&ഗൈഡ്സ്,കബ്ബ്& ബുൾ ബുൾ, STC, കായികതാരങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി. തുടർന്ന് ജില്ലാ തല വടം വലി മൽസരത്തിൽ ജേതാക്കളായ Boys, Girls ടീമിനെ സിസ്റ്റർ സിജി ജോസഫ് ( HM) അനുമോദിച്ചു. സിസ്റ്റർ സബീന എം.ജെ (കായിക അധ്യാപിക) ധ്യാൻചന്ദ്( ഹോക്കി മാന്ത്രികൻ) അനുസ്മരണം നടത്തി.
വലിച്ച് നേടിയത്.....ഇരട്ടവിജയം" @ദ്വാരക എ യു പി സ്കൂൾ വയനാട് ജില്ലവടം വലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ വച്ച് നടന്ന അണ്ടർ -13 വിഭാഗം ജില്ലാതല വടംവലി മൽസരത്തിൽ ദ്വാരക എ.യു.പി. സ്കൂൾ Boys ,Girls ടീം രണ്ടാം സ്ഥാനം നേടി. സിസ്റ്റർ സബീന (കായിക അധ്യാപിക)യുടെ നേതൃത്വത്തിൽ ഫാസിൽ സാറാണ് കുട്ടികൾക്ക് പരിശീലനം
-
<gallery> പ്രമാണം:15456vadamvali.jpg
</gallery> ആചാര്യ ദേവൊ ഭവ:"
ദ്വാരക എ.യു.പി സ്കൂളിൽ
പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആചരിച്ചു. ശ്രീ. ബിമൽരാജ്(പി.ടി.എ എക്സിക്യുട്ടീവ് അംഗം) സ്വാഗതഭാഷണം ചെയ്ത ചടങ്ങിൽ ശ്രീ.ജിജേഷ് പി.എ(പി.ടി.എ പ്രസിഡണ്ട്)
അധ്യാപകർക്ക് മെമൻ്റോ നൽകി ആദരിച്ചു. ക്ലാസ് പ്രതിനിധികൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മാസ്റ്റർ ആദം ഷിനു ജോസ്(സ്കൂൾ ലീഡർ), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) കൃതജ്ഞത അറിയിച്ചു." Teachers are the heart of Education" എന്ന സന്ദേശം ആലേഖനം ചെയ്ത മെമൻ്റോ ശ്രദ്ധേയമായി. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
കരുതൽ' 2025 ദ്വാരക എ .യു .പി .സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും ഒരു പോലെ കൈ കോർത്താലേ അറിവ് ആർജിത പ്രക്രിയ സുഗമമാകൂ എന്ന ബോധ്യം രക്ഷിതാക്കൾക്കും, കുട്ടികൾക്കും പകർന്ന് നൽകുക എന്ന ലക്ഷ്യ ത്തോടെ ശ്രീ. ജോസഫ് വയനാട് (SPACE WAYANAD)നയിച്ച ക്ലാസിൽ 1000 ത്തോളം രക്ഷിതാക്കൾ പങ്കെടുത്തു. ആത്മ വിശ്വാസത്തോടെ ഇടപെടാൻ ഒരിടം ഉണ്ടെങ്കിലേ കുട്ടികൾ മികവുറ്റരാകൂ എന്ന വലിയ സന്ദേശം അദ്ദേഹം രക്ഷിതാക്കൾക്ക് നൽകി. മാറുന്ന കാലത്ത് മാതാപിതാക്കൾ എങ്ങിനെ ആയിരിക്കണമെന്നും, മനസ്സറിഞ്ഞ് കുട്ടികളെ വളർത്തണമെന്നും അതാണ് നല്ല രക്ഷാകർതൃത്വം എന്നും ഉദാഹരണ സഹിതം ജോസഫ് സാർ വിശദീകരിച്ചപ്പോൾ രക്ഷിതാക്കൾ ആശയത്തെ ഹൃദയത്തോട് ചേർത്തു വച്ചു.പറഞ്ഞും ,പറയിപ്പിച്ചു,ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചും 2 മണിക്കൂർ കടന്നു പോയതറിയാതെ രക്ഷിതാക്കൾ ഏറെ ആവേശത്തോടെ ക്ലാസിൽ പങ്കെടുത്തു. തുടർന്ന് ക്ലാസ് പി.ടി.എ നടന്നു. സിസ്റ്റർ സിജി ജോസഫ് (HM), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്), ശ്രീ സുനിൽ അഗസ്റ്റ്യൻ(സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ബാല്യങ്ങൾ മൂല്യങ്ങൾ നിറഞ്ഞതാവാൻ എന്തൊക്കെ ചെയ്യണമെന്ന് കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. UP വിഭാഗത്തിലെ 6,7 ക്ലാസ്സുകളിൽ നിന്ന് 500 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കുറഞ്ഞ സമയം കൊണ്ട്കുഞ്ഞു മനസ്സുകളിൽ പുത്തൻ ചിന്തയുടെ വിത്തുകൾ പാകാൻ മികച്ച പ്രചോദകനായ ജോസഫ് സാറിന് സാധിച്ചു. കുട്ടികളും, രക്ഷിതാക്കളും ഏറെ സന്തോഷത്തോടെയാണ് വീടുകളിലേക്ക് മടങ്ങിയത്
ഹിന്ദി ദിവസ്"
ദ്വാരക എ.യു.പി സ്കൂളിൽ സെപ്തംബർ 14 ഹിന്ദി ദിനം വിപുലമായി ആചരിച്ചു. കുമാരി ഷഹജ ഫാത്തിമ ( വിദ്യാർത്ഥിനി) ദിനസന്ദേശം നൽകി. ക്ലാസ് തലത്തിൽ പതിപ്പുകൾ നിർമിച്ച് പ്രദർശിപ്പിച്ചു. പോസ്റ്റർ നിർമാണ മൽസരം സംഘടിപ്പിച്ചു. സിസ്റ്റർ അമ്പിളി(ഹിന്ദി അധ്യാപിക)ഹിന്ദി ഭാഷാ വിദഗ്ധൻ ബിയോഹർ രാജേന്ദ്ര സിൻഹ അനുസ്മരണം നടത്തി. അദ്ദേഹത്തിൻ്റെ ജൻമദിനമാണ് ഇന്ത്യയിൽ ഹിന്ദി ദിനമായി ആചരിക്കുന്നത്. ഇന്ത്യ
യുടെ ദേശീയോദ്ഗ്രഥനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഭാഷയാണ് ഹിന്ദി എന്ന ആശയം കുട്ടികളിലെത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു. അമൽജിത്ത് സിബി(ഹിന്ദി അധ്യാപകൻ) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
മികവുകൾ പൂക്കുന്നിടം"
2025-26 മാനന്തവാടി ഉപജില്ല കലോൽസവത്തിൽ ദ്വാരക എ യു പി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. LP ജനറൽ ഒന്നാം സ്ഥാനം,LP അറബിക് രണ്ടാ സ്ഥാനം, യു.പി ജനറൽ നാലാം സ്ഥാനം, സംസ്കൃതോൽസവം ഏഴാം സ്ഥാനം എന്നിവ കരസ്ഥമാക്കി. സാമ്പത്തിക ബാധ്യത ഇല്ലാതെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. യു.പി വിഭാഗം ദേശഭക്തി ഗാനമൽസരത്തിൽ ഒന്നാം സ്ഥാനം നേടി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിനർഹരായി. കലാമേള കൺവീനർ സിസ്റ്റർ ജിൻസി ജോണിൻ്റെ നേതൃത്വത്തിൽ
ചിട്ടയായ പരിശീലനം നേടിയ കുട്ടികൾ സംഗീതവും, വാക്ചാതുരിയും, രചനാ സാമർത്ഥ്യവും കൈമുതലാക്കിയാണ് മികച്ച വിജയം നേടിയത്. കലാകായിക, ശാസ്ത്ര, പ്രവൃത്തിപരിചയ,ഐ.ടി വിജയികളെ പി. ടി .എ . യുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) വിജയാഘോഷത്തിന് നേതൃത്വം നൽകി.
-
കുട്ടിക്കൂട്ടം ശിശുദിനാഘോഷം നടത്തി<gallery> പ്രമാണം:15456 childrens day.jpg
</gallery>