എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
ദ്വാരക എ.യു.പി സ്കൂളിൻ്റെ 2024-25 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്
വിദ്യാലയ ചരിത്രം
1953-ൽ നല്ലൂർ നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെൻ്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശ്ശേരി രൂപതയ്ക്കു വേണ്ടി റവ:ഫാദർ ജോർജ് കഴിക്കച്ചാലിൽ വാങ്ങിക്കുകയും പിന്നീട് മാനന്തവാടി കോർപ്പറേറ്റിൽ ലയിക്കുകയും ചെയ്തു.മാനന്തവാടിരൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടവും സഹായമെത്രാൻ മാർ .അലക്സ് താരാമംഗലവും രക്ഷാധികാരികളായും റവ.ഫാദർ സിജോ ഇളംകുന്നപ്പുഴ കോർപ്പറേറ്റ് മാനജരായും സേവനം ചെയ്യുന്ന മാനന്തവാടിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെകീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
വിദ്യാലയം ഇന്ന്
റവ.ഫാദർ മാത്യു മൂത്തേടത്ത് മാനേജറായും, ശ്രീ ഷോജി ജോസഫ് പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 43 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. എൽ.പി, യു.പി വിഭാഗങ്ങളിലായി 1269 കുട്ടികൾവിദ്യഅഭ്യസിക്കുന്നു .പുതിയ കെട്ടിട സമുച്ചയം വന്നതോടെ 10 പുതിയ അധ്യാപകർ സ്കൂളിലേക്ക് നിയമിതരായി. അറബിക്, ഉറുദു, സംസ്കൃതം, എന്നീ ഭാഷാ പഠന സൗകര്യം വിദ്യാലയത്തിൽ ഉണ്ട്. ഈ വിദ്യാലയത്തിൽ നിന്നും മറ്റ് വിദ്യാലയങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിച്ച ശ്രീമതി ജിഷ ജോർജ്, ശ്രീമതി മരിയ ജെയിംസ്, ശ്രീമതി സിനി ജോസഫ് ,സിസ്റ്റർ അനു ജോൺ, എന്നിവർക്കു പകരം ശ്രീമതി തുഷാര പി.ഡി, ശ്രീമതി ബീന അഗസ്റ്റ്യൻ, ശ്രീമതി ജിഷ അഗസ്റ്റ്യൻ, സി. ജോസ് ലിൻ എന്നിവർ ഈ വിദ്യാലയത്തിൻ്റെ ഭാഗമാവുകയും ചെയ്തു. മാനസിക ശാരീരിക വെല്ലുവിളികളാൽ പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനായി BRC യിൽ നിന്നും നിയമിതയായ ജീവ ടീച്ചറും ട്രൈബൽ വകുപ്പ് വഴി നിയമനം ലഭിച്ച രജിത ടീച്ചറും , HTV പോസ്റ്റിൽ നിയമിതയായ ഗ്രാലിയ അന്ന അലക്സ് ടീച്ചറുംഇവിടെ സേവനം ചെയ്യുന്നു.2024 ജൂൺ ഒന്നാം തിയതി പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെ നവാഗതരെ സ്വീകരിച്ചു.
ജൂൺ 13-ന് ദ്വാരക എ.യു.പി സ്കൂളിൻ്റെ പുതിയ സമുച്ചയം മാനന്തവാടിരൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. നവീകരിച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയും അന്നേ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടു.
PTA
നമ്മുടെ വിദ്യാലയത്തിൻ്റെ ഓരോ നേട്ടങ്ങൾക്കു പിന്നിലും PTA യുടെ ശക്തമായ പിന്തുണയുണ്ട്. 02/07/24 ന് ജനറൽ ബോഡി വിളിച്ചുചേർക്കുകയും,ശ്രീ ജിജേഷിൻ്റെ നേതൃത്വത്തിലുള്ള 15 അംഗഎക്സിക്യൂട്ടീവ്അംഗങ്ങളെ യോഗത്തിൽ തെരഞ്ഞെടുക്കുകയും ചെയ്തു
അക്ഷരവെളിച്ചം പദ്ധതി
പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ എഴുത്തും വായനയും പരിശീലിപ്പിക്കാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം അക്ഷരവെളിച്ചം എന്ന പേരിൽ 3 മണിമുതൽ 3.30 വരെ നടത്തി വരുന്നു.പഠനത്തിൽ മികവു പുലർത്തുന്നവർക്കായി LS S, USS പരിശീലനവും നൽകി വരുന്നു.കഴിഞ്ഞ അധ്യയന വർഷം
11 LS S ഉം 3 USS ഉം നേടാൻ കഴിഞ്ഞു .USS നേടിയനക്ഷത്ര പി അജേഷ് ഗിഫ്റ്റഡ് ചിൽഡ്രനായും . LS S നേടിയ ശിവാത്മികയ്ക്ക്ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻകഴിഞ്ഞത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.
LS S, USS വിജയികൾക്ക് എടവക പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീലഗിരിയിലേക്ക് യാത്ര സംഘടിപ്പിക്കുകയും കുട്ടികൾക്ക് Motivation ക്ലാസ് നൽകുകയും ചെയ്തു.
ക്ലബുകൾ
കബ്ബ്, ബുൾബുൾ യൂണിറ്റുകൾ, സ്കൗട്ട് & ഗൈഡ്സ്, ട്രാഫിക് ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ഭാഷാ ക്ലബുകൾ തുടങ്ങി പതിനഞ്ചോളം ക്ലബുകൾ വളരെ ഊർജ്വസ്വലമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കാൻ വായനമൂലകൾ സജ്ജമാക്കുകയും വായനസാമഗ്രികളും പത്രവും ഒരുക്കുകയും ചെയ്തു.കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനയ്ക്കായി ക്ലാസ് ലൈബ്രറികൾ സജ്ജമാണ്. സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യാൻ അധ്യാപകർ പരിശ്രമിക്കുന്നുണ്ട്.
ഇംഗ്ലീഷ്
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്തിൽ ഇംഗ്ലീഷ് മാഗസിൻ തയ്യാറാക്കുകയും, ഇംഗ്ലീഷ് സിനിമയുംകാർട്ടൂണുകളുംകാണിച്ച് നിരൂപണം തയ്യാറാക്കുകയും, ലൈബ്രറി പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും, ഇംഗ്ലീഷ് സ്കിറ്റ്, ഡിബേറ്റ് എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി My dictionary എന്ന പേരിൽ കുട്ടികളോരോരുത്തരും സ്വന്തമായി Dictionary തയ്യാറാക്കുകയും കൂടുതൽ വാക്കുകളും അർത്ഥവും ടpelling ഉം പഠിച്ചെടുക്കാൻ ഇത് സഹായകമാകുകയും ചെയ്യുന്നു
ലഹരി വിരുദ്ധ ക്ലബ്
മാനന്തവാടിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് ചേർന്ന് ദ്വാരക എ.യു.പി സ്കൂളിലും വ്യത്യസ്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി .എരിയുകയില്ല എരിയിക്കുകയുമില്ല എന്ന സന്ദേശമെഴുതിയ ബാനറിൽ ആദ്യ കയ്യൊപ്പ് ചാർത്തിക്കൊണ്ട് സ്കൂൾ മാനേജർ റവ.ഫാദർ ബാബു മൂത്തേടത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വർണക്കടലാസിൽ പൊതിഞ്ഞുവച്ച മഹാവിപത്തുകളെ തിരിച്ചറിയാനും ചതിക്കുഴികളിൽ പെടാതിരിക്കാനുമുള്ള സന്ദേശം നൽകുന്നഫ്ലാഷ് മോബ്‌ക്ലബ് അംഗങ്ങൾഅവതരിപ്പിച്ചു.
ആലോഷങ്ങൾ
20 24 - 25 അധ്യയന വർഷം ഓണം, ക്രിസ്തുമസ്, ശിശുദിനം, സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവPTA യുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയായി കുമാരി പാർവണ പ്രമോദും സ്പീക്കറായി മാസ്റ്റർ നോബിൾ റോഷും തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾ തയ്യാറാക്കിയ ആശംസാകാർഡുകൾ ആകർഷകമായിരുന്നു. വയനാട് ജില്ല ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ ജില്ലാതലത്തിലും, സംസ്ഥാന തലത്തിലുംഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൽഫിയ മനുവിന് പ്രത്യേക അഭിനന്ദനങ്ങൾ .കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ഭാഗമായി ,സംസ്ഥാന തലത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനും ചടങ്ങിന് നന്ദിയർപ്പിക്കാനും നമ്മുടെ വിദ്യാലയത്തിലെ ആൽഫിയ മനുവിന് അവസരം ലഭിച്ചു എന്ന കാര്യം അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർക്കുന്നു.
ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ
24/07/24 ന് ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു UP വിഭാഗം സ്കൂൾ ലീഡറായി 7 A ക്ലാസിലെ ഫാത്തിമ റസാനയും ഡെപ്യൂട്ടി ലീഡറായി 7B ക്ലാസിലെ ഹെൽന ഷിജോയും തിരഞ്ഞെടുക്കപ്പെട്ടു.
യാത്രാ സുരക്ഷ
യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് സ്റ്റുഡൻസ് ട്രാഫിക് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെയും ട്രാഫിക് ക്ലബ് അംഗങ്ങളുടെയും ക്രിയാത്മകമായ പ്രവർത്തനം കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് സഹായകമാകുന്നു.
ശിശുദിനത്തോടനുബന്ധിച്ച് മാറ്റൊലിയിൽ കുട്ടികൾക്ക് വാർത്താ അവതരണത്തിനുള്ള അവസരം നൽകുകയും മികച്ച വാർത്തകൾ വായിച്ചവതരിപ്പിക്കുകയും ചെയ്തു
കാനറാ ബാങ്ക് ഏർപ്പെടുത്തിയവിദ്യാജ്യോതിസ്കോളർഷിപ്പ് കാനറാ ബാങ്ക് മാനേജർ ശ്രീ അരുൺ സ്വാതന്ത്ര്യ ദിന ചടങ്ങിൽ വിതരണം ചെയ്തു.
മില്ലറ്റ് ഡേ
ഡിസംബർ 19 ചെറു ധാന്യ ദിനത്തോടനുബന്ധിച്ച് ചെറുധാന്യങ്ങൾ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ പ്രദർശനം നടത്തി.ചെറുതല്ല ചെറു ധാന്യങ്ങൾ എന്ന വലിയ സന്ദേശം കുട്ടികളിലെത്തിക്കാൻ ഇതിലൂടെ സാധിച്ചു.
പ്രധാന നേട്ടങ്ങൾ
- ഉപജില്ലാ കായിക മേള ,കലാമേള, സംസ്കൃതോത്സവം ,അറബിക് മേള, ശാസ്ത്രമേളകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം, എന്നിവയിലെല്ലാം മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
- ഒക്ടോബർ 9, 10 തിയതികളിലായി നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിന് ദ്വാരക എ യു പി സ്കൂൾ വേദിയായി
- ഗണിത ശാസ്ത്രമേളയിൽ സബ് ജില്ലാ തലത്തിൽ LP വിഭാഗം മൂന്നാം സ്ഥാനവും UP വിഭാഗം നാലാം സ്ഥാനവും നേടി. ശാസ്ത്രമേളയിൽ മത്സരിച്ച ഇനങ്ങളിലെല്ലാം Agrade കരസ്ഥമാക്കി.
- പ്രവൃത്തി പരിചയമേളയിൽ എൽ.പി വിഭാഗം നാലാം സ്ഥാനവും യു.പി വിഭാഗം ആറാം സ്ഥാനവും കരസ്ഥമാക്കി.
- പയ്യമ്പള്ളിയിൽ വച്ച് നടന്ന സബ് ജില്ല കലാമേളയിൽ LP വിഭാഗം റണ്ണറപ്പും അറബികലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു.
- സംസ്കൃതോത്സവം ,ഉറുദു കലോത്സവം എന്നിവയിലും മികച്ച നേട്ടം കൈവരിച്ചു.
- ജില്ലാ സംസ്കൃതോത്സവത്തിൽ കഥാകഥനത്തിൽപങ്കെടുത്ത് ശിവാനി കെ.ജി A grade -ഓടെ രണ്ടാംസ്ഥാനം നേടി
- സംസ്ഥാനതല തയ്ക്വോണ്ടോ മത്സരത്തിൽ പങ്കെടുത്ത് ആർദ്ര എം.ടി, ഇജ്ല ഫാദിയ എന്നിവർ ഒന്നാം സ്ഥാനം നേടുകയും ഇജ് ല ഫാദിയ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു എന്നത് അഭിമാനാർഹമാണ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സർഗോത്സവത്തിൽ യു.പി വിഭാഗത്തിലെ ആഗിൻ മരിയ, മിൻഹ ഫാത്തിമ എന്നിവർ ജില്ലാതല സർഗോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. LP വിഭാഗം ചിത്രരചനയിൽ കാർത്തിക എം.പി ഒന്നാം സ്ഥാനത്തിനർഹയായി.
- സംസ്ഥാന തല റോളർ സകേറ്റിങ്ങ് ടൂർണമെൻ്റിൽ അഷിൻ പി.സബിൻ വെങ്കല മെഡൽ കരസ്ഥമാക്കി.
- വയനാട് ജില്ല സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അഡോൺ പോൾ വിൻസെൻ്റ് രണ്ടാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- ജില്ലാ സപോർട്സ് മീറ്റിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ തന്മയ ഷജിൽ മൂന്നാം സ്ഥാനം നേടുകയും സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുകയും ചെയ്തു
- ആൻ്റി ഡ്രഗ് ക്യാമ്പയിൻ്റ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വാട്ടർ കളർ മത്സരത്തിൽ സർഗ മരിയയും കൊളാഷ് നിർമ്മാണത്തിൽ മുഹമ്മദ് സാഹിലും സമ്മാനാർഹരായി
- ജില്ലാ ശിശുക്ഷേമ സമിതി വയനാട്- സംഘടിപ്പിച്ച വർണോത്സവത്തിൽ എൽ.പി വിഭാഗം ക്വിസ് മത്സരത്തിൽ പാർവണ പ്രമോദ് മൂന്നാം സ്ഥാനം നേടി
- ശിശുദിനത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച കഥ പറയാം സമ്മാനം നേടാം എന്ന മത്സരത്തിൽ അമേലിയ മനു രണ്ടാം സ്ഥാനം നേടി
- കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ക്രിസ്തുമസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ബത് ലഹേം ബീറ്റ്സ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്ത് LP വിഭാഗം കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- മഴവില്ല്- സംസ്ഥാന ബാല ചിത്രരചന മത്സരത്തിൽ പങ്കെടുത്ത് മിൻഹ ഫാത്തിമ ജില്ലാതല മത്സരത്തിന് അർഹയായി
- കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ നടത്തിയ ദേശ ജ്യോതി ക്വിസ് മത്സരത്തിൽ തെന്നൽ എസ് നിധിൻ, ആൽഫിയ മനു എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി
തനത് പ്രവർത്തനങ്ങൾ
ഒരു ദിനം ഒരറിവ് എന്ന പേരിൽ പൊതു വിജ്ഞാനം കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഈ വർഷവും നടന്നു. ചോദ്യങ്ങളുൾപ്പെടുത്തി മെഗാ ക്വിസ് നടത്തി സമ്മാനങ്ങൾ നൽകി
ഹരിതസഭ
മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി എടവക പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഹരിതസഭ സംഘടിപ്പിച്ചു.
സ്കൂൾ പച്ചക്കറിത്തോട്ടം:
ഹരിത സഭയുടെ നേതൃത്വത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം നിർമ്മിച്ചു പരിപാലിച്ചു വരുന്നു.
കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും മണ്ണിനെയും പ്രകൃതിയെയും അടുത്ത അറിയുന്നതിനുമായി നെല്ലിനങ്ങളുടെ 'ജീൻ ബാങ്കർ' എന്നറിയപ്പെടുന്ന പത്മശ്രീ ചെറുവയൽ രാമൻ്റെ കൃഷിയിടത്തിലേക്ക് വിദ്യാർത്ഥികൾക്ക് ഒരു പഠന യാത്ര സംഘടിപ്പിച്ചു
കായികപരിശീലനം
LP, UP തലത്തിലെ പിന്നാക്ക വിഭാഗം കുട്ടികൾക്കായി പഞ്ചായത്തിൻ്റെ പ്രത്യേക പ്രൊജക്ടിൽ ഉൾപ്പെടുത്തി കായികപരിശീലനം നടത്തി വരുന്നു.കൂടാതെ കായികാധ്യാപിക സി.സബീനയുടെ നേതൃത്വത്തിൽ ചെസ്, കബഡി,ഖോ-ഖോ, സബക് ത്രോ, തയ്ക്വണ്ടോ, യോഗ തുടങ്ങിയ പരിശീലനവും നടത്തി വരുന്നു. ഏഴാം ക്ലാസിലെ ഗോത്രവിഭാഗം പെൺകുട്ടികൾക്കായി തയ്യൽ പരിശീലനവും ആൺകുട്ടികൾക്കായി സൈക്ലിങ് പരിശീനവും നൽകുന്നു.
പഠനയാത്ര
കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നു കൊണ്ട് UP വിഭാഗം കുട്ടികൾക്കായി മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
ബോധവൽക്കരണ ക്ലാസുകൾ
മാനുഷിക മൂല്യങ്ങൾ നഷ്ടമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി സന്മാർഗപാഠ ക്ലാസുകൾ നടത്തി വരുന്നു.
വേസ്റ്റ് ടു ആർട്
സ്വച്ഛത ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തുകയും ഹരിതകർമസേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. പാഴ് വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന വലിയ സന്ദേശം പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ഉതകുന്നതായിരുന്നു ഈ പരിപാടി.
നേത്ര സുരക്ഷ
ഭാരതീയ ചികിത്സാ വകുപ്പ് ദൃഷ്ടി പദ്ധതിയുടെ ഭാഗമായി ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ലോക കാഴ്ച ദിനത്തിൽ സൗജന്യ നേത്രപരിശോധനയും ബോധവൽക്കരണ ക്ലാസും നടന്നു .
കൗമാരക്കാരായ പെൺകുട്ടികൾക്കായി -മാനസിക ആരോഗ്യവും ക്ഷേമവും അറിയേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ സ്റ്റുഡൻ്റ്സ് കൗൺസിലർ അശ്വതി കെ.വി ബോധവൽക്കരണ ക്ലാസ് നയിച്ചു.
എല്ലാവർക്കും മികവ്
2024-25 അധ്യയന വർഷത്തെ മികവുത്സവം, Excellence Every body ഫെബ്രുവരി 4,5 തിയതികളിൽ നടന്നു.1269 കുട്ടികളുടെയും മികവുകൾ കണ്ടെത്തി സമ്മാനങ്ങൾ നൽകാൻ സാധിച്ചു.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജൂൺ 13ന് മാനന്തവാടിരൂപത മെത്രാൻ അഭിവന്ദ്യ ജോസ് പൊരുന്നേടം നിർവ്വഹിച്ചു.
പച്ചക്കറികൾ സമയബന്ധിതമായി എളുപ്പത്തിൽ മുറിച്ച് തയ്യാറാക്കാനായി വെജിറ്റബിൾ കട്ടിംഗ് മിഷ്യൻ വാങ്ങിച്ചു.
72-ാം വാർഷികം ആഘോഷിക്കുന്ന നമ്മുടെ വിദ്യാലയത്തിൻ്റെ യശ്ശസ്സ് ഉയർത്താനും,വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും വേണ്ടി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന PTAഅംഗങ്ങൾ, രക്ഷിതാക്കൾ ,അധ്യാപകർ, നല്ലവരായ നാട്ടുകാർ എന്നിവർക്കും നന്ദിയറിയിച്ചു കൊണ്ട് ഈ റിപ്പോർട്ട് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.