എ യു പി എസ് ദ്വാരക/ പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

ഏതൊരു വിദ്യാലയത്തിന്റെയും ശക്തമായ പിന്തുണ അവിടുത്തെ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവുമാണ് . നമ്മുടെ വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും നേട്ടങ്ങൾക്കും പി.ടി.എ യുടെ പിന്തുണ നിർലോഭം ലഭിച്ചു വരുന്നു. പൂർവ്വ വിദ്യാർത്ഥിയും വാർഡ് മെമ്പറുമായ PTA പ്രസിഡന്റ് വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമറിയിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ് ജൂൺ ആദ്യവാരം തന്നെ ജനറൽ ബോഡി വിളിച്ചു ചേർക്കുകയും ശ്രീ .മനു കുഴിവേലിൽ 3ആം തവണയും PTA പ്രസിഡൻറായും ശ്രീമതി സ്മിത ഷിജു MPTA പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എക്സിക്യുട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. PTA യുടെ സഹകരണത്തോടെ ഈ വർഷം ക്ലാസ് മുറികൾ തേച്ച് വൃത്തിയാക്കി അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ കഴിഞ്ഞത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കൂടാതെ സ്കൂൾ വരാന്ത, പാചകപ്പുര, കുട്ടികളുടെ ശൗചാലയം എന്നിവ ടൈൽ ഇടുവാനും കൂടുതൽ പൈപ്പുകൾ സ്ഥാപിക്കുവാനും സാധിച്ചു. മാസത്തിലൊരിക്കൽ എക്സിക്യുട്ടീവ് കമ്മിറ്റി ചേരുകയും വിദ്യാലയ പ്രവർത്തനങ്ങൾ വിലയിരുത്തകയും , തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. മൂല്യനിർണയം കഴിഞ്ഞ ഉടനെ Class PTA വിളിച്ചു ചേർക്കുകയും കുട്ടികളുടെപഠന നിലവാരത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. രക്ഷിതാക്കൾ കൃത്യമായ് യോഗത്തിൽ പങ്കെടുക്കുന്നത് കുട്ടികളുടെ പഠന പുരോഗതിക്ക് സഹായമാകുന്നു.

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക/_പി.ടി.എ&oldid=322464" എന്ന താളിൽനിന്ന് ശേഖരിച്ചത്