എ യു പി എസ് ദ്വാരക/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത  ക്ലബ്ബ് റിപ്പോർട്ട്

    ഗണിത ക്ലബ്ബ് ,വിദ്യാരംഗം ക്ലബ്, ശാസ്ത്രക്ലബ്ബ്, സാമൂഹ്യ ശാസ്ത്രക്ലബ്, പരിസ്ഥിതി ക്ലബ് തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നതിനു ശേഷംഗണിത ക്ലബ്ബിലെ  കുട്ടികളുടെ യോഗം ചേരുന്നു.ആ യോഗത്തിൽ  വച്ച് ചെയർമാനെയും ,വൈസ് ചെയർമാനായും കണ്ടെത്തുന്നു .അവരുടെ നേതൃത്വത്തിൽ  കുട്ടികളെ ഗ്രൂപ്പുകളായി ആയി  തിരിച്ച് ഓരോ ഗ്രൂപ്പിനും ഗണിത ശാസ്ത്രജ്ഞൻമാരുടെ പേരുകൾ നല്കുന്നു. അതിനുശേഷംകുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിക്കുന്നതിന് വേണ്ടിയുള്ള ഉള്ള ഗ്രൂപ്പ് തല പ്രവർത്തനങ്ങൾ  നൽകുന്നു. ഗുണനപ്പട്ടിക ഉപയോഗിച്ചുള്ള  കളികൾ, അതുപോലെതന്നെ  ചതുഷ്ക്രിയകൾ ഉപയോഗിച്ചുള്ള ഉള്ള പ്രവർത്തനങ്ങൾ,ജാമിതീയ രൂപങ്ങൾ നിർമ്മിക്കൽ  തുടങ്ങിയ പ്രവർത്തനങ്ങൾ  കുട്ടികൾക്ക് നൽകുന്നു .

    ഓരോ യോഗത്തിലും  ഓരോ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്താൻ  ഓരോ ഗ്രൂപ്പിനെയും ചുമതലപ്പെടുത്തുന്നു .ആ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച ഗണിത ശാസ്ത്രജ്ഞനെക്കുറിച്ചുള്ള  വിവരങ്ങൾ ശേഖരിക്കുകയും അടുത്ത മീറ്റിങ്ങിൽ  അവതരിപ്പിക്കുകയും ചെയ്യുന്നു.

മികച്ച ഗ്രൂപ്പിന്  സമ്മാനങ്ങൾ നൽകുന്നു.

ഗണിത പൂക്കളവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ ക്ലബ്ബിൽ നൽകുന്നു ,കുട്ടികൾക്ക് ഗണിത പൂക്കളം ഡിസൈൻ ചെയ്യാനുള്ള മത്സരം നടത്തുന്നു.  മികച്ച കുട്ടിയെ കണ്ടെത്തുന്നു. ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലും മത്സരിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നു. ഗണിത ശാസ്ത്ര മേളകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്കുകയും അവർക്കാവശ്യമായ പ്രോത്സാഹങ്ങൾ നല്കുകയും ചെയ്യുന്നു.

രാമാനുജൻ ദിനം അതായത് ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു. ശ്രീനിവാസ രാമാനുജനെ കുറിച്ച് ഉള്ള

അവതരണം,ഗണിതശാസ്ത്ര ക്വിസ് മത്സരം,ഗണിതാശയ അവതരണം,ഗണിത പസിലുകൾ തുടങ്ങിയ ഗ്രൂപ്പ് തലത്തിൽ നൽകുന്നു.