ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ
വിലാസം
കിളിമാനൂർ

ആർ ആർ വി ബി വി എച്ച് എസ് എസ് ,കിളിമാനൂർ
,
കിളിമാനൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - 05 - 1925
വിവരങ്ങൾ
ഫോൺ0470 2672485
ഇമെയിൽrrvbvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42024 (സമേതം)
വി എച്ച് എസ് എസ് കോഡ്901041
യുഡൈസ് കോഡ്32140500304
വിക്കിഡാറ്റQ64035204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കിളിമാനൂർ,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ398
ആകെ വിദ്യാർത്ഥികൾ398
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ120
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസാബു വി ആർ
പ്രധാന അദ്ധ്യാപകൻവേണു ജി പോറ്റി
പി.ടി.എ. പ്രസിഡണ്ട്രാജീവ് വി ഡി
എം.പി.ടി.എ. പ്രസിഡണ്ട്ബീനാറാണി
അവസാനം തിരുത്തിയത്
02-01-2022Sheebasunilraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.


ചരിത്രം

emblem

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് ‍രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാൻ-ഊരിൽ 18/5/1925ൽ ലോകാരാദ്ധ്യചിത്രകാരൻ രാജാരവിവർമ്മയുടെ നാമം അന്വർത്ഥമാക്കുന്ന രാജാരവിവർമ്മ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിസ്ററ് കെ.ആർ .രവിവർമ്മയാണ് വിദ്യാ ലയസ്ഥാപകൻ.ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. 26/7/1945ൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ ആയി ഉയർന്നു.1948 ൽ ആദ്യ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയിൽ രാജാ രവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി ക്ക് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി. 1964 ൽ ഹെഡ്മാസ്ററർ ശ്രീ.സി.ആർ.രാജരാജവർമ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയിൽ സ്കൂളിന് മൂന്നാം റാങ്ക് ലഭിച്ചു. 1975 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1976 ൽ രാജാ രവിവർമ്മ ബോയ്സ് സ്കൂളും രാജാ രവിവർമ്മ ഗേൾസും രൂപം കൊണ്ടു. 2001 ൽ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽഹയർ സെക്കൻററി സ്കൂൾ ആയി മാറി.2015 - 16 അദ്ധ്യയന വർഷത്തിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം.

ഭൗതികസൗകര്യങ്ങൾ

7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകൾ ഉള്ള 2 ലാബുകൾ സ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മൾട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനൽ സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകൾ,വൈറ്റ് ബോർഡ് ,കൃഷിയിടം, പന്ത്രണ്ട് ക്ളാസ്സ് റൂമുകൾ ഹൈടെക് റൂമുകളായി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ കാണുവാൻ ഈ ലിങ്കിൽ പ്രവേശിക്കുക : [[ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഡിജിറ്റൽ മാഗസിൻ RRV Boys ]'''https://www.rrvgirls.com/2020/06/Digital Magazine RRV Boys.html]']]

*2020-21വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷത്തെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്ന് സ്കൂൾ യൂട്യൂബ് ചാനൽ " RRV Boys ചിത്രരഥം Kilimanoor  

ആരംഭിച്ചതാണ്


പരിസ്ഥിതിദിനം
കോറോണയുടെ പിടിയിലമർന്ന് സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ പരിസ്ഥിതിദിനം വീടുകളിൽ തന്നെ ഒതുങ്ങി വീടുകളിൽ വൃക്ഷത്തൈകൾ നട്ട് കുട്ടികൾ പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതിയെ കരുതലോടെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ എന്നആശയം കുട്ടികളിലെത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു സ്കൂൾ വീട് എന്നതിലൊതുങ്ങിയിരുന്ന കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം കൃഷി തോട്ടങ്ങളും നിർമ്മിച്ചു . പരിസ്ഥിതിദിന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ഈ ലിങ്ക് സന്ദർശിക്കുക


വായനദിനം
സ്കൂളിനവധി കൊടുത്തു വീട്ടിലേക്കൊതുങ്ങിയ കുട്ടികളെ പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തെത്തിക്കാൻ വായനദിനത്തോടനുബന്ധിച്ച സർഗ്ഗജാലകം എന്ന പേരിൽ ഒരു ഡിജിറ്റൽ പുസ്തകാസ്വാദന പതിപ്പ് പ്രസിദ്ധീകരിച്ചു.

കേരളത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ഗ്രന്ഥശാലകൾ സ്ഥാപിച്ച് മലയാളിയെ വായനയുടെ ലോകത്തേക്ക് നയിച്ച പി എൻ പണിക്കരുടെ സ്മരണാർത്ഥം ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് കിളിമാനൂർ RRV Boys VHSS ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പാണ് "സർഗ്ഗ ജാലകം".   55 ൽ പരം പുസ്തകങ്ങളുടെ ആസ്വാദനങ്ങൾ ഉൾക്കൊണ്ടതാണീ പതിപ്പ് .ഡിജിറ്റൽ സാങ്കേതികതയുടെ പരിമിതികൾ ഏറെയുണ്ടായിരുന്നിട്ടും അതെല്ലാം തരണം ചെയ്ത് കുട്ടികൾ തയ്യാറാക്കിയ ഈ സർഗ്ഗ ജാലകത്തെ വായനക്കായി സമർപ്പിക്കുന്നു.     

[[ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/[https://സർഗ്ഗജാലകം-Digital Magazine]https://www.rrvgirls.com/2020/06/digital-magazine.html]]
ഡോക്റ്റേർസ് ഡേ

ലോകം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങുമ്പോഴും നമ്മുടെ ജീവന്റെ കാവലാളായി നിൽക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്റ്റേർസ്  ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനം  

ബഷീർദിനം
തലയോലപ്പറമ്പിന്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ‌് ബഷീർ ഓർമ്മയായിട്ട‌് കാൽ നൂറ്റാണ്ട‌്പിന്നിടുന്നു. കഥാകാരനേക്കാൾ പ്രശസ‌്തരായകഥാപാത്രങ്ങൾ.മനസ്സിൽപതിഞ്ഞ കഥാപാത്രങ്ങളെ ചിത്രരൂപത്തിൽകുട്ടികൾ ആവിഷ്കരിച്ചു (കാരിക്കേച്ചർ രചന)

ഹിരോഷിമ നാഗസാക്കി ദിനം
ഓഗസ്റ്റ് 6,9തീയതികൾ ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലുമായാണ് കടന്നു വരുന്നത് .മനുഷ്യ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ദുരന്തചിത്രങ്ങളായി ഹിരോഷിമയും നാഗസാക്കിയും. മനസ്സാക്ഷിയെ മരവിപ്പിച്ച ആ ദുരന്തചിത്രങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ യുദ്ധത്തിന്റെ ഭീകരത കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ .

സ്വാതന്ത്ര്യദിനം
നമുക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.... കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു NCCയുടെ ആഭിമുഖ്യത്തിൽ പതാകയുയർത്താൽ സ്കൂൾ അങ്കണത്തിൽ നടന്നു.സ്വാതന്ത്ര്യദിനം ഒരു ഓർമപ്പെടുത്തൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം ,പോസ്റ്റർ രചന , ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങളോടോപ്പം സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് അച്യുത് തയ്യാറാക്കിയ ഡോക്ക്യൂമെന്ററിയും ശ്രദ്ധേയ പ്രവർത്തനമായിരുന്നു .


കർഷകദിനം

 ചിങ്ങം1 മലയാളികളുടെ കാർഷിക സംസ്കാരത്തിന്റെ  ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഓട്ട പാച്ചിലിനിടയിൽ മറന്നുതുടങ്ങിയ കൃഷിയെ കുട്ടികൾ ഏറ്റെടുത്തതാണ് ഇത്തവണത്തെ കർഷക ദിനത്തിന്റെ പ്രത്യേകത. വിളവെടുപ്പിന്റെ  ഉത്സവം  തന്നെയായിരുന്നു ഇത്തവണത്തെ കർഷകദിനം.    

ഓണാഘോഷം
കൊവിഡ് 19 ഭീതിക്കിടയിൽ വീടുകളിൽ ഒതുങ്ങിയ ഓണം. എല്ലാവർഷവും സ്കൂളിൽ ഓണക്കളികളും ഓണസദ്യയുമായി കഴിയുന്ന കുട്ടികൾ വീട്ടിലെ പരിമിതിക്കുള്ളിൽ ഒതുങ്ങി . ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. സാങ്കേതിക വിദ്യയുടെ പരിമിതികളുണ്ടായിട്ടും ഓണക്കാല സന്തോഷം കുട്ടികളിലെത്തിക്കാൻ വേണ്ടി ഓണപ്പാട്ടുകൾ, വീട്ടിലെ അത്തം ,ഓണസദ്യ ,ഓണ ഓർമ്മകൾ പങ്കുവയ്ക്കൽ ,ഓണക്കളികൾ, കോവിഡ് കാലഓണം ചിത്രരചന എന്നീ പ്രവർത്തനങ്ങളോടൊപ്പം പൂർവ വിദ്യാർഥികളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ VIRTUAL ONAM 2020എന്നതും ശ്രദ്ധേയമായി.

ഓസോൺ ദിനം
ഭൂമിയിലെ ജീവൻറെ കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോൺ പാളിയുടെ പ്രാധാന്യവും സംരക്ഷണവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ

ബയോ -ഡൈവേഴ്സിറ്റി ക്ലബ്
ബയോ -ഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ഞായറാഴ്ച മണിക്ക് ഓൺലൈൻ ആയി നടന്നു .പ്രസിഡന്റ് രാജീവ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HMവേണു ജി പോറ്റി സർ സ്വാഗതം പറഞ്ഞു .സംസ്ഥാന കലോത്സവ വിജയി മാധവ് മനോജ് ഉത്‌ഘാടനം നിർവഹിച്ചു.ശ്രീ വി ആർ സാബു (BPC KILIMANOOR)മുഖ്യ പ്രഭാഷണം നടത്തി .HM ലോഗോ പ്രകാശനം ചെയ്തു. ശ്രീ.ജി അനിൽകുമാർ ,ശ്രീമതി .എ ജി പ്രശോഭ ,ശ്രീ.വി എസ് ബിനുറേ എന്നിവർ ആശംസകളർപ്പിച്ചു. ജയന്തി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രീതി ജി നായർ നന്ദി പ്രകാശനവും നടത്തി .

വിദ്യാലയത്തിലൊരു ശലഭോദ്യാനം വിദ്യാലയത്തിലെ ഒഴിഞ്ഞു കിടന്ന സ്ഥലത്തു ശലഭോദ്യാനമൊരുക്കി ജൈവ വൈവിധ്യ ക്ലബ് വിധ വർണ്ണത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടം പരിപാലിക്കാൻ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ താല്പര്യത്തോടെ എത്തുന്നു

കണ്ടൽ കാടുകൾ പ്രകൃതിയെ നാം പരുക്കേൽപ്പിക്കുമ്പോഴെല്ലാം പ്രകൃതി നമുക്ക് തിരിച്ചടികൾ തരുന്നു പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനുള്ള അത്ഭുതകരമായ ശേഷി കണ്ടൽ കാടുകൾക്കുണ്ടെന്നും കണ്ടൽ കാടുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന്റെ ആവശ്യമാണെന്നും ഓർമപ്പെടുത്തുന്നു ജൈവ വൈവിധ്യ ക്ലബ്

വനം-വന്യജീവി വാരാഘോഷം വനംവന്യജീവിവാരാഘോഷത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ ഡിജിറ്റൽ ആൽബം

നാട്ടറിവുകൾ തലമുറകളിലൂടെ കൈമാറി വന്ന ഒട്ടനവധി നാട്ടറിവുകൾ നമുക്കുണ്ട് രോഗങ്ങളിൽ നിന്നും രക്ഷനേടാനും പ്രതിരോധത്തിനുമുള്ള അത്തരം ചില നാട്ടറിവുകളെ കുറിച്ചറിയാൻ ഈ ലിങ്ക് സന്ദർശിക്കുക

കേരളപ്പിറവി
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഭാവി കേരളം എന്റെ ഭാവനയിൽ എന്നവിഷയത്തിൽ കേരളത്തെ കുറിച്ചുള്ള പ്രതീക്ഷകൾ സങ്കല്പങ്ങൾ പ്രതീക്ഷകൾ എന്നിവയെല്ലാം ചിത്ര രൂപത്തിൽ കുട്ടികൾ ആവിഷ്കരിച്ചു

കേശവ് എസ്‌ സജയ് കേരളം പിന്നിട്ട വഴികളിലൂടെ ഒരു സഞ്ചാരം ഡോക്ക്യൂമെന്ററിയായി അവതരിപ്പിച്ചു വീഡിയോ കാണുന്നതിനായി ഈ ലിങ്ക് സന്ദർശിക്കുക

പക്ഷി നിരീക്ഷണദിനം

ദേശീയപക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ചു ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ തരം പക്ഷികളെ പരിചയപ്പെടുത്തുന്ന ഡോക്ക്യൂമെന്ററി തയ്യാറാക്കി.

ദേശീയപക്ഷി നിരീക്ഷണ ദിനം RRV Boys ചിത്രരഥം Kilimanoor https://youtu.be/p88Yl-4yjwQ

*2021-22വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

മികവ് (ചിത്രശാല)

മാനേജ്മെന്റ്

ദ്വിവിജേന്ദർ റെഡ്ഡി

മുൻ സാരഥികൾ

ഇംഗ്ലീ‍ഷ് മിഡിൽ സ്കൂൾ (18/5/1925)

പൂർവ്വ ഗുരുവര്യർ  

പി. കൊച്ചുണ്ണി തിരുമുല്പാട്
ജി. രവിവർമ്മ
സി. രവിവർമ്മ
ആർ. രാജരാജവർമ്മ
ടി.കെ. നീലകണ്ഠവാര്യർ
പി.കെ. രാഘവൻപിള്ള
സി.ആർ. രാജരാജവർമ്മ
ഹൈസ്കളായി ഉയർത്തപ്പെട്ടു (26/7/1945)
സി.ആർ. രാജരാജവർമ്മ
എം. രാമവാര്യർ
ആർ. രവിവർമ്മ
എ. ദാമോദരൻ നായർ
രാജാരവിവർമ്മ ബോയ്സ് സ്കൂൾ (ഗേൾസ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976)
എ. ദാമോദരൻ നായർ
ജി.ചന്ദ്രശേഖരൻ നായർ
എസ്സ്. വാസുദേവൻപിള്ള
പി.ദേവകി ഭായ്
എം.ആർ.കമലം
ആർ. രാഘവൻപിള്ള
എൻ. രവീന്ദ്രൻ നായർ
കെ.ആർ.ഗോപികാരമണൻ നായർ
സി.ശ്രീനിവാസൻ പിള്ള
ആർ. രാജലക്ഷ്മിഅമ്മ

രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററിസ്കൂൾ(1/6/2001)
പി.ആർ. ശശീന്ദ്രൻപിള്ള
പി.ആർ. നളിനകുമാരി
ആർ. കൃഷ്ണകുമാർ വർമ്മ
എസ്സ് . രാമസ്വാമിശർമ്മ
എസ്.ആർ.ജയശ്രീ
ബി.ലൈല
എസ്.ആർ.ജലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ - മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ
  • കിളിമാനൂർ രമാകാന്തൻ - പ്രശസ്ത കവി.
  • ഡോ.കെ ശ്രീധരൻ പോറ്റി - ഹൃദയ രോഗ വിദഗ്ധൻ.
  • കിളിമാനൂർ കുഞ്ഞിക്കുട്ടൻ - നാടകപ്രവർത്തകൻ.
  • മുല്ലക്കര രത്നാകരൻ - മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
  • ഡോ.അബ്ദുൽ നാസർ - ഹൃദയ രോഗ വിദഗ്ധൻ.
  • മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
  • ജി.ലതികാ ദേവി - സിനിമാ പിന്നണി ഗായിക.
  • ബി.പി.മുരളി - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
  • കിളിമാനൂർ മധു - പ്രശസ്ത കവി.

അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങൾ

വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ)ഫോൺ.9447583892

മലയാളം
ഐ.ബി.ജയശ്രീ, ബി.പ്രതിഭ,രശ്മി,
ഇംഗ്ളീഷ്
എസ്സ്.എൻ.സ്മിത,രാഖിരാധാകൃഷ്ണൻ
ഹിന്ദി
എം.സി.പ്രമോദ്, ചന്ദ്രലേഖ.സി.ആർ
ഭൗതികശാസ്ത്രം
വി.എസ്സ്.പ്രിയ, ആർ.ജയശ്രീ
ജീവശാസ്ത്രം
എ.ജി.പ്രശോഭ, എസ്.ആർ.ജയശ്രീ
ഗണിതം
എ.എസ്.ലെജു, ജി.എസ്.ഷീജ
സോഷ്യൽ സയൻസ്
കെ എൻ ഷിബു സാജൻ പി എ
കായികാദ്ധ്യാപകൻ
വി.കെ.ഷാജി
കലാവിദ്യാഭ്യാസം
ലതിക
അപ്പർ പ്രൈമറി വിഭാഗം
,ആർ.സിന്ധു,പ്രീതി.ജി.നായർ,ജയന്തി,വി.എസ്സ്.ബിനുറേ
അനദ്ധ്യാപകർ
കെ.രമേഷ് വർമ്മ, ആർ.ബാബു, എസ്സ്.ഗോപാലകൃഷ്ണശർമ്മ, എസ്സ്.സുരേഷ് കുമാർ
വി.എച്ച്.എസ്സ്.എസ്സ് വിഭാഗം
വി.ആർ. സാബു, (പ്രിൻസിപ്പൽ)ഫോൺ.9447386804
എ.വി.അനൂപ്കുമാർ,പി.നിസ്സാം, ജി. അനിൽകുമാർ,ജി.ജെ .സോണി,എ.വി.അനിത, എം.എ.അനിത,കെ.ജി.തകിലൻ, ജി.ആർ. ജയശ്രീ, എസ്സ്. ദീപക്, എച്ച്.ആർ. ഷിബു, കെ.രാമരാജവർമ്മ.

രാജാരവിവർമ്മ-വരകള‍ുടെ തമ്പ‍ുരാൻ

https://en.wikipedia.org/wiki/Raja_Ravi_Varma

സർഗവേദി

ചായക്കൂട്ട് : വിശ്വചിത്രകാരൻ രാജാരവിവർമ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നും ഭാവിവാഗ്ദാനമായി ഒരു കൊച്ചുചിത്രകാരൻ അഭിഷേക് ഷാജി (ക്ളാസ്സ് 9 )

വഴികാട്ടി

|{{#multimaps: 8.7672937,76.8661103 | zoom=12 }}