എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാർ

പനച്ചിപ്പാറ പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0482 2276386
ഇമെയിൽkply32013@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32013 (സമേതം)
എച്ച് എസ് എസ് കോഡ്05040
യുഡൈസ് കോഡ്32100200802
വിക്കിഡാറ്റQ87659020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ463
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ665
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ432
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ588
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രീ ആർ
പ്രധാന അദ്ധ്യാപകൻവി ആർ പ്യാരിലാൽ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് പാറയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്രാജി അജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പനച്ചികപ്പാറയിൽ പൂഞ്ഞാർ രാജവംശത്തിൻ്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്.എം വി ഹയർ സെക്കണ്ടറി സ്ക്കൂൾ.പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ 1918 ൽ സ്ക്കൂൾ ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ആർ രാജരാജവർമ്മ ആയിരുന്നു.

ചരിത്രം

മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒ‌ന്നാണ് പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെൻറ് രണ്ട് സ്കൂൾ ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വലുപ്പത്തിൽ ക്ലാസ് മുറികളുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓരോ വിഷയത്തിനും ലബോറട്ടറികൾ സജ്ജമാണ് യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സുസജ്ജമായ ഐടി ലാബ്  ഉണ്ട്.ഹൈസ്കൂൾ ശാസ്ത്രലാബ് സുസജ്ജമാണ് സ്കൂൾ ലൈബ്രറിയും പ്രവർത്തനസജ്ജമാണ്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണിയിലാണ്. ലിറ്റിൽ കൈറ്റ്സ്, ഗ്രന്ഥശാല, എൻ എസ് എസ് എസ്, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, വിദ്യാരംഗം എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ പഠനം മെച്ചപ്പെടാൻ  വിവിധയിനം ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക

മാനേജ്മെന്റ്

കിഴക്കൻ മലനിരകളിൽ  പുണ്യാറായ പൂഞ്ഞാർ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി മന്ദിരമാണ് എസ് എം വി എച്ച് എസ് എസ്. ഒരുകാലത്ത് ഗതാഗതസൗകര്യം തീർത്തും കുറവായിരുന്നു ഇത് തിരിച്ചറിഞ്ഞ അന്നത്തെ പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ ഒരു ഹൈസ്കൂൾ കൊല്ലവർഷം 1110 ഇൽ ആരംഭിച്ചു.

പൂഞ്ഞാർ കോയിക്കലിൻ്റെ അധീനതയിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പൂഞ്ഞാർ വലിയരാജ നിശ്ചയിക്കുന്ന കുടുംബത്തിലെ വ്യക്തിയാണ് മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത്.ഇപ്പോഴത്തെ വലിയരാജ ശ്രീ ആർ ജയരാജവർമയും മാനേജർ ഡോക്ടർ ആർ ബീനാകുമാരിയുമാണ്

പ്രധാന അദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 കെ.ആ൪.രാജരാജവ൪മ്മ 1937- 1944
2 പി.കെ കൃഷ്ണപിള്ള 1945-1968
3 പി കെ കേരളവർമ്മ രാജ 1968-1973
4 വി ഐ പുരുഷോത്തമൻ 1973-1985
5 കെ സി കുരിയൻ 1985-1986
6 പി ആർ രവീന്ദ്രൻ തമ്പി 1986-1989
7 പി സരസമ്മ 1989-1992
8 എസ് ശിവരാമ പണിക്കർ 1992-1993
9 വി എം അന്നമ്മ 1993-1998
10 ആർ നന്ദകുമാർ 2006-2023
11 വി ആർ പ്യാരിലാൽ 2023-2025

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് വർഷം
1 എൻ എം ശ്രീധർ 1998-1999
2 പി ആർ അശോക വർമ്മ രാജ 1999-2000
3 പി കെ രഘു 2000-2006
4 ഷൈല ജി നായർ 2006-2019
5 ജോൺസൺ ജോസഫ് 2019-2023
6 ജയശ്രീ  ആർ 2023-2027

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

✿  കേണൽ ഗോദവർമ്മരാജ(ജീ.വി രാജ ) - കായിക കേരള കുലപതി

✿  ശ്രീ പി.കെ വാസുദേവൻ നായർ - മുൻ മുഖ്യമന്ത്രി

✿  ശ്രീ പി. ആർ രാമവർമ്മരാജ - ആലക്കോട് തമ്പുരാൻ

✿  ശ്രീ കെ.ജെ മാത്യു IAS - മുൻ ചീഫ് സെക്രട്ടറി, കോട്ടയം കളക്ടർ

✿  ഡോ എ.റ്റി മൈക്കിൾ അരയതിനാൽ - മുൻ കാർഷിക സർവകലാശാല വൈസ് ചാൻസലർ

✿  പ്രൊഫ. എൻ. എം ജോസഫ് - മുൻ മന്ത്രി

✿  ശ്രീ ആർ. രാമചന്ദ്രൻ നായർ IAS - മുൻ ചീഫ് സെക്രട്ടറി

✿  ശ്രീ റ്റി.എ തൊമ്മൻ - മുൻ മന്ത്രി

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ വായിക്കുക.

വഴികാട്ടി

  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (42.5 കിലോമീറ്റർ)
  • ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്ന് കിലോമീറ്റർ)