എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള സാഹിത്യ രംഗത്തെ കുറിച്ച് വിദ്യാർത്ഥികളിൽ കൂടുതൽ അറിവ് പകരുവാനും, വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും ആയി ആരംഭിച്ചു. 8,9,10 ക്ലാസുകളിൽ നിന്നായി 30 വിദ്യാർത്ഥികൾ ക്ലബ്ബംഗങ്ങളാണ്. നാടൻ പാട്ട് ,വഞ്ചി പാട്ട് കഥ കവിത,എന്നിവയിൽ അറിവ് നേടുന്നു. പുഴയറിവ് പോലെയുള്ള വ്യത്യസ്ത പരിപാടികളും നടന്നു വരുന്നു മീനച്ചിലാറിൻ്റെ തീരത്ത് എത്തി പുഴയെ അടുത്തറിയാനുള്ള ശ്രമം വിദ്യാർത്ഥികളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ക്ലബ് ഇൻ ചാർജ് ഹൈസ്ക്കൂൾ വിഭാഗം മലയാള അധ്യാപകൻ രാജേഷ് കർത്ത ആണ്.