എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/നാഷണൽ സർവ്വീസ് സ്കീം


എൻഎസ്എസ് യൂണിറ്റ് എസ് എം വി സ്കൂളിൽ 2008- 2009 കാലംമുതൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു . 2015 കാലയളവിൽ നമ്മുടെ എൻഎസ്എസ് യൂണിറ്റ് ആരോഗ്യ സാമൂഹ്യ മേഖലകളിൽ നൽകിയ സേവനങ്ങൾ പരിഗണിച്ച് സിന്ധു ജി നായർ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡും ബെസ്റ്റ് എൻഎസ്എസ് യൂണിറ്റ് അവാർഡും ഈ കാലയളവിൽ തന്നെ നമ്മുടെ സ്കൂളിൽ നിന്ന് ബെസ്റ്റ് എൻഎസ്എസ് വോളണ്ടിയർ അവാർഡും ലഭിക്കുകയുണ്ടായി . എല്ലാ വർഷവും ഒന്നാം വർഷത്തിൽ 50 കുട്ടികളും രണ്ടാം വർഷത്തിൽ നിന്ന് 50 കുട്ടികളെയാണ് എൻഎസ്എസ് ലേക്ക് എൻട്രോൾ ചെയ്യുന്നത് .കോവിഡ് കാലത്തും അതുപോലെ ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ നമ്മുടെ എസ് എം വി എൻഎസ്എസ് യൂണിറ്റ് വഴി അനേകം പേർക്ക് സഹായഹസ്തം ഏകാൻ സാധിച്ചിട്ടുണ്ട്.