................................

ഗവ. എച്ച് എസ് കുറുമ്പാല
വിലാസം
കുപ്പാടിത്തറ

ഗവ. എച്ച് എസ് കുറുമ്പാല മുണ്ടക്കുറ്റി(പി.ഒ)
,
670545
,
വയനാട് ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04936273578
ഇമെയിൽghskurumbala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിദ്യ എ
അവസാനം തിരുത്തിയത്
06-02-202015088
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.

നൂറിന് നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911 സ്ഥാപിതമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അധ്യാപകനായി നിയോഗിക്കപ്പെട്ട ശ്രീ കെ.ചാപ്പൻ അടിയോടി വയനാട്ടിൽ എത്തുകയും വിദ്യാലയ സാധ്യതകൾ അന്വേഷിച്ച് കുറുമ്പാലയിൽ ശ്രീ എം. പി. രാഘവമാരാരെ  സമീപിക്കുകയും ചെയ്തതോടെ കുറുമ്പാല എന്ന ഈ പ്രദേശം അക്ഷര ഭൂപട ത്തിൽ നെടുങ്കായം നേടുകയായിരുന്നു. അദ്ദേഹം അനുവദിച്ച സ്ഥലത്ത് ആരംഭിച്ച വിദ്യാലയം അക്ഷരാർത്ഥത്തിൽ തന്നെ ഒരു ജനതയുടെ വിദ്യാസമ്പന്നരിൽ പ്രഥമസ്ഥാനം നേടുക യായിരുന്നു. ഈ സ്ഥാപനം പിൽക്കാലത്ത് സർക്കാർ ഉടമസ്ഥതയിൽ വരുകയും നിരവധി  ഗുരുശ്രേഷ്ഠൻമാരാൽ അനുഗ്രഹീതമാവുകയും ചെയ്തു.

            1981 അപ്പർ പ്രൈമറിയായി ഉയർത്തിയതോടെ വിദ്യാഭ്യാസം സുഖപ്രദമായി. തുടർന്ന് വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തമായി  ഭൂമി ലഭ്യമായതോടെ ഭൗതിക സൗകര്യ ങ്ങളുടെ കാര്യത്തിൽ അടിമുടി മാറ്റമുണ്ടായി.ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്റരറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താം ക്ലാസ്സ് പരീക്ഷ എഴുതി. ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികച്ച സമ്പൂർണ്ണ ഹെെടെക് ഹെെസ്കൂളായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിൽ 17 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠനം നടത്തുന്നുണ്ട്. 

                                                          അർപ്പണമനോഭാവത്തോടെ ആത്മാർത്ഥതയോടെ നിലകൊള്ളുന്ന അധ്യാപകരും അവർക്ക് മികച്ച പിന്തുണ നൽകുന്ന പി.ടി.എ. എം.പി.ടി.എ, എസ്.എസ്.ജി അംഗങ്ങളും  നമുക്ക് മുതൽകൂട്ടായുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് വിദ്യാലയത്തിനുണ്ട്. പരിമിതികളേടും പരാധീനതകളോടും പോരാടി ഇന്നത്തെ സ്ഥിതിയിലേക്ക് സധൈര്യം നയിച്ച പൂർവിക ഗുരുവര്യന്മാരിൽ നന്ദിപൂർവ്വം നമുക്ക് ഈ വേളയിൽ ഓർക്കാം

ഭൗതികസൗകര്യങ്ങൾ

1911 ൽ ആരംഭം കുറിച്ചു. രാഘവ മാരാരുടെ വാടക കെട്ടിടത്തിലാണ് പ്രഥമ ക്ലാസ്സുകൾ നടന്നത് .പിന്നീട് 1975ൽ യു.പി.സ്കൂളായി ഉയർത്തി .ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്റരറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താംക്ലാസ്സ് പരീക്ഷ എഴുതി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

{{#multimaps:11.690780, 76.035665 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുറുമ്പാല&oldid=692708" എന്ന താളിൽനിന്ന് ശേഖരിച്ചത്