ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ

21:20, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട്ജില്ലയിൽ, ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം സബ്‍ജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
പ്രമാണം:47039-LOGO 1.jpeg
വിലാസം
വേനപ്പാറ

വേനപ്പാറ പി.ഒ.
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 6 - 1983
വിവരങ്ങൾ
ഫോൺ0495 2281380
ഇമെയിൽvenapparahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47039 (സമേതം)
എച്ച് എസ് എസ് കോഡ്10191
യുഡൈസ് കോഡ്32040303102
വിക്കിഡാറ്റQ64552853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ541
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീന വർഗ്ഗീസ്
പ്രധാന അദ്ധ്യാപികറീജ വി ജോൺ
പി.ടി.എ. പ്രസിഡണ്ട്സിബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂന സി എച്ച്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ..കൂടുതൽ വായിക്കുക

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം

വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതിദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ് (J.R.C)
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ജാഗ്രതാ സമിതി
  • നല്ലപാഠം ക്ലബ്ബ്

മാനേജ്മെന്റ്

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.കൂടുതൽ വായിക്കുക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985-1996 സി.എം. ജോസഫ്
1996-1997 ടി.കെ. മാത്യു
1997-2000 ജോസ് സക്കറിയാസ്
2000-2002 ടി.ജെ. ജെയിംസ്
2002-2007 മേരി പി.ജെ
2007-2011 വി.ജെ. മത്തായി
2011-2012 ആന്റണി കെ.ജെ.
2012-2014 ​എം.വി. വത്സമ്മ
2014-2016 ആന്റണി കെ.ജെ
2016-2017 റോസമ്മ വർഗീസ്
2017-2020 വിൽസൺ ‍ജോർജ്ജ്
2020-21 ബെസ്സി കെ.യു

റിട്ടയർ ചെയ്തവർ

കൂടുതൽ വായിക്കുക‍‍‍

വഴികാട്ടി

  • കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം
  • കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി. ദൂരം