എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്

16:13, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meshssmkd (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തിപ്പുഴയുടെ തീരത്ത് ദേശീയപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാർക്കാട് എം. ഇ .എസ് ഹയർ സെക്കൻ്ററി സ്കൂൾ. 2000-ൽ സ്ഥാപിതമായ സ്കൂളിൽ എട്ട് മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിക്കുന്നു. പഠന പ്രവർത്തനങ്ങൾക്കപ്പുറം കലാ-കായിക,സന്നദ്ധ മേഖലകളിലെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട്
,
മണ്ണാർക്കാട് കോളേജ് പോസ്റ്റ് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 08 - 2000
വിവരങ്ങൾ
ഫോൺ04924 224525
ഇമെയിൽmesmkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21104 (സമേതം)
എച്ച് എസ് എസ് കോഡ്09055
യുഡൈസ് കോഡ്32060700714
വിക്കിഡാറ്റQ64689767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണാർക്കാട്മുനിസിപ്പാലിറ്റി
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1250
പെൺകുട്ടികൾ1220
ആകെ വിദ്യാർത്ഥികൾ2470
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ348
ആകെ വിദ്യാർത്ഥികൾ624
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജുമുദീൻ കെ കെ
പ്രധാന അദ്ധ്യാപികഅയിഷാബി കെ
പി.ടി.എ. പ്രസിഡണ്ട്റഷീദ് മുത്തനെയിൽ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്‌രിയ
അവസാനം തിരുത്തിയത്
15-03-2022Meshssmkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ[1] നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു.

മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ  സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾവഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പ്രകൃതിസൗഹാർദമായ സ്കൂൾ അന്തരീക്ഷം, മികച്ച  സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ,  ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, വിപുലമായ ഗതാഗത സൗകര്യം, അത്യാധുനിക സൗകര്യങ്ങ‌ളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ  സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട്  എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. കൂടുതൽ വായിക്കാം

പഠന പ്രവർത്തനം

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ്  ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അറീക്കാൻ സ്കൂളിനായിട്ടുണ്ട്.

കോവിടും വിദ്യഭ്യാസവും

കോവിഡ് കാലത്തു ഏറ്റവും വെല്ലുവിളിനേരിട്ട മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഈ ദുരന്തകാലത്ത് എം ഇ എസ്സ് എന്നും വിദ്യാര്ഥികളുടെ മാനസിക പിന്തുണ നൽകി വിദ്യാർത്ഥികളുടെ കൂടെനിന്നു.കൂടുതൽ അറിയാം

മാനേജ്‌മെന്റ്

ചെയർമാൻ ശ്രീ : എൻ അബൂബക്കർ
വൈസ് ചെയർമാൻ ഡോ : പി ടി കുഞ്ഞാലൻ
സെക്രട്ടറി ശ്രീ : എ ജബ്ബാറലി
ജോയിൻ സെക്രട്ടറി അഡ്വ : നാസർ കൊമ്പത്ത്
ട്രെഷറർ ശ്രീ : അബ്ദു കീടത്ത്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജെടുത്ത തിയ്യതി
1. ശ്രീ : ത്വൽഹത് 29/05/2007
2. ശ്രീമതി : അയിഷാബി 30/05/2007

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലയളവ്
1. ശ്രീ : ത്വൽഹത് 2000-2006
2. ശ്രീമതി : ജുവൈരിയ 2006-2007
3. ശ്രീ : നൗഷാദ് 2007-2013
4. ശ്രീ : ഹബീബ് 2013-2016
5. ശ്രീ : ഉബൈദുള്ള 2016-2021
6. ശ്രീ : നജ്മുദ്ധീൻ 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1. ഹംസ ചാത്തോലി ഒളിമ്പ്യൻ
2, അനസ് മണ്ണാർക്കാട് മാപ്പിള കലാകാരൻ
3. സയ്യിദ് വടക്കൻ ദേശിയ ഗുസ്തി ചാമ്പ്യൻ
4. ഫർസാന പി പി ദേശീയ കരാട്ടെ ചാമ്പ്യൻ
5. ഷബീബ് ISRO ശാസ്ത്രജ്ഞൻ

ചിത്രശാല

മികവുകൾ പത്രവാർത്തകളിലൂടെ

അധിക വിവരങ്ങൾ

എം ഇ എസ് എച് എസ്സ് എസ്സ് മണ്ണാർക്കാട് സ്കൂളിന്റെ നേതൃത്വത്തിൽ വേറെയും വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എം ഇ എസ് സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന മറ്റു വിവിധങ്ങളായ പ്രവർത്തനങ്ങൾ താഴെ നൽകുന്നു.

വഴികാട്ടി

കോഴിക്കോട് - പാലക്കാട്‌  ദേശീയ പാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴ എം ഇ എസ്  കല്ലടി കോളേജിന് സമീപം.

മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് രണ്ട്‌ കിലോമീറ്റർ മാറി കുതിപ്പുഴയിൽ - ഓട്ടോ, ബസ് മാർഗം എത്താം.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് - കോഴിക്കോട്  ദേശീയ പാതയിൽ 36 കിലോമീറ്റർ. {{#multimaps:10.990661532837928, 76.440300476505488 |zoom=16}}

അവലംബം