എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
എം ഇ എസ്സ് എച്ച് എച്ച് എസ്സ് എസ്സ് തയ്‌ക്കൊണ്ടോ ടീം മണ്ണാർക്കാട് എം എൽ എ ശ്രീ : അഡ്വ ഷംസുദീന്റെ കൂടെ

കരുത്ത്

സ്കൂളിലെ തെക്കോണ്ടോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തി നാവശ്യമായ കരുത്ത് നേടുന്നതിനുള്ള 'കരുത്ത്' പദ്ധതിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നു. യുണിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മണ്ണാർക്കാട് എം.എൽ.എ. അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.പെൺകുട്ടികളിൽ ആരോഗ്യ സംരക്ഷണത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയും പ്രാദാന്യത്തെ അടിവരായിട്ടാണ് ഈ ക്ലബ്‌ പ്രവർത്തിക്കുന്നത്. തയ്‌ക്കൊണ്ടോ പരിശീലനം നൽകുന്നതോടൊപ്പം സംസ്ഥാന ദേശീയ തയ്‌ക്കൊണ്ടോ മത്സര പരിപാടികളിലും വിദ്യാർത്ഥികളും പങ്കെടുക്കാറുണ്ട്. ഒഴിവു ദിവസങ്ങളിലും വ്ദ്യാര്ഥികള്ക്ക് പരിശീലനം നൽകുന്നു.

യോഗ

ആരോഗ്യ സംരക്ഷണത്തിന്റെ പ്രാദാന്യം കുട്ടികൾക്ക് പകർന്ന് നൽകുന്നതിനും നല്ല ആരോഗ്യ ശീലം വളർത്തുന്നതിലും വിദ്യാർത്ഥികൾക്ക് യോഗ ക്ലാസുകൾനൽകിവരുന്നു . ദേശീയ യോഗ ദിനത്തിൽ കുട്ടികൾക്ക് യോഗയുടെ ചരിത്രത്തെ കുറിച്ചും ആധുനിക ലോകത്തു യോഗയുടെ പ്രാദാന്യത്തെ കുറിച്ചും ക്ലാസുകൾ നൽകി.

സംസ്ഥാന തലത്തിൽ തൈകോണ്ടയിൽ മെഡൽ നേടിയ എം ഇ എസ്സ് മണ്ണാർക്കാട് ടീം.