എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിത ക്ലബ് കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വർധിപ്പിക്കുന്നതിനും വിവിധ ഗണിത തിയറി കൾ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഗണിതമേളയിൽ എം ഇ എസ് മണ്ണാർക്കാട് എപ്പോഴും വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. വിവിധ ഗണിത മേഖലയിൽ സമ്മാനങ്ങളും നേടിട്ടുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട മത്സരങ്ങളും ദിനാചരണങ്ങളും സ്കോളിൽ നടത്തിവരുന്നു.ഗണിതശാസ്ത്ര ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരത്തിൽ ഓൺലൈനായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
സെപ്റ്റംബർ 15ന് ഭാസ്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രെസന്റ്റേഷൻ തുടങ്ങിയവ നടത്തി.
നവംബർ 26ന് സ്കൂളിൽ വെച്ച് ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് തുടങ്ങിയവയുടെ മത്സരങ്ങൾ സംഘടിപ്പിച്ചു. അതിൽ യദുകൃഷ്ണ, ഗൗരി കൃഷ്ണ എന്നിവർ വിജയികളായി.
രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് "പൈ" യുടെ വില എന്ന വിഷയത്തിൽ സെമിനാർ നടത്തി. ആര്യൻ വിജയിയായി.