എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌

മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ ദിനാചരണങ്ങളും, മലയാള ഭാഷ മത്സരയിനങ്ങളും, ക്വിസ് മത്സരങ്ങൾ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ എം ഇ എസ്സിലെ വിദ്യാർഥികൾ ജേതാക്കളായിട്ടുണ്ട്. എം ഇ എസ് സ്കൂളിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഗം ക്ലബ്‌ ചേർന്നു വായനാവാരം, വായന മത്സരം, ബുക്ക്‌ റിവ്യൂ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.

    June 19 വായനാ ദിനം വായനാ വാരമായി ആചരിച്ചുവരുന്നു . : പുസ്തക പരിചയവും ചിത്രരചനയും സംഘടിപ്പിക്കാറുണ്ട് .

  July 5 ബഷീർ ദിനംബഷീറിന്റെ കഥകളെ മോണോ ആക്ടിൽ കുട്ടികൾ അവതരിപ്പിച്ചു. ബഷീർ കൃതികളെയും കുട്ടികൾ പരിചയപ്പെടുത്തി.

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർഗ്ഗോത്സവത്തിൽ എല്ലാ വിഭാഗത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു

സംസ്ഥാന തലത്തിൽ

കവിതാ രചനയിൽ നമ്മുടെ വിദ്യാലയത്തിലെ അസ്മിൻ നൈല മൂന്നാം സ്ഥാനം നേടി.