ബാക്ക് ടു സ്കൂൾ


ബാക്ക് ടു സ്കൂൾ
കൊറോണ എന്ന മഹാമാരിയുടെ മുമ്പിൽ നാടും നഗരവും വിറങ്ങലടിച്ചുനിന്നപ്പോൾ എല്ലാവരിലും ഭീതിപടരുകയുണ്ടായി. ഏറ്റവും കൂടുതൽ ഇത് ബാധിച്ചത് രണ്ടുവർഷം സ്കൂളിൽ പോകാതെ നമ്മുടെ കുട്ടികളെ ആണ്. സ്കൂളിൽ നിന്നും സാമൂഹ്യമായി ലഭിക്കേണ്ട പല അറിവും കൂട്ടുകാരുടെ കൂടെ ഉള്ള ഉല്ലാസവും അവർക്കു നഷ്ടപ്പെട്ടു. കൊറോണ കഴിഞ്ഞു സ്കൂളിലേക്ക് തിരിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് വളരെ മാനസിക പിരിമുറുക്കം അനുബാക്കുന്നതായി കണ്ടു. അതുകൊണ്ടുതന്നെ വിദ്യാലയത്തിലേക്ക് തിരിച്ചുവരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നരീതിയിൽ കുറെ അതികം വിനോദ പരിപാടികൾ കുട്ടികൾക്കുവേണ്ടി സ്ഥാപനം ഒരുക്കുകയുണ്ടായി.