കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനംതിട്ട
കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട കാതോലിക്കേറ്റ് എച്ച് എസ്.എസ് പത്തനംതിട്ട , പത്തനംതിട്ട പി.ഒ. , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1931 |
വിവരങ്ങൾ | |
ഫോൺ | 0468 2222294 |
ഇമെയിൽ | catholicatehss@gmail.com |
വെബ്‍സൈറ്റ് | www.catholicatehsspta.com,http://catholicatehss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38057 (സമേതം) |
എച്ച് എസ് എസ് കോഡ് | 3023 |
യുഡൈസ് കോഡ് | 32120401945 |
വിക്കിഡാറ്റ | Q87595971 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 303 |
പെൺകുട്ടികൾ | 271 |
ആകെ വിദ്യാർത്ഥികൾ | 1257 |
അദ്ധ്യാപകർ | 51 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 373 |
ആകെ വിദ്യാർത്ഥികൾ | 1257 |
അദ്ധ്യാപകർ | 51 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1257 |
അദ്ധ്യാപകർ | 51 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജേക്കബ് ജോർജ് |
പ്രധാന അദ്ധ്യാപകൻ | മാത്യു. എം.ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | റെവ. ഫാദർ. ജേക്കബ് എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലത |
അവസാനം തിരുത്തിയത് | |
14-03-2022 | 38057 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
-
300x300ബിന്ദു]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നഗരത്തിലെ ഹൃദയഭാഗത്ത് മൂന്ന്ഏക്കറിലായി തിളങ്ങിനിൽക്കുന്ന മൂന്നുനില കെട്ടിടമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ. ഒരുഭാഗത്ത് ഹയർസെക്കൻഡറിയും, മറുഭാഗത്ത് ഹൈസ്കൂളും പ്രവർത്തിച്ചുവരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ,മനോഹരമായ രണ്ട് ഓഡിറ്റോറിയങ്ങൾ,സ്കൂൾ സൊസൈറ്റി ,ഹൈടെക് ക്ലാസ് മുറികൾ, ശുചിമുറികൾ സ്കൂൾ മൈതാനം, പാചകപ്പുര, സ്കൂൾ ബസ് എന്നിവയാണ് സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നത്. ഹൈസ്കൂളിന് 21 ക്ലാസ് മുറികളും ,ഹയർ സെക്കണ്ടറിക്ക് 24 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിലെ 16 ക്ലാസ് മുറികൾ ഹൈടെക്കാണ്. അതിവിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ ഒരു കിണറുണ്ട്,കൂടാതെ ജലം ശുദ്ധീകരിക്കുന്നതിന് ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട്.കൂടുതൽ വായിക്കുക
മാനേജ്മെന്റ്
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.:ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടർ ശ്രീ .മാത്യു .എം.ഡാനിയേലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ജേക്കബ് ജോർജും ആണ്. കൂടുതൽ വായിക്കുക
പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സെൻറ് ബേസിൽ അസോസിയേഷൻ\
- ജൂണിയർ റെഡ്ക്രോസ്
- സ്കൗട്ട് & ഗൈഡ്
- സൗഹൃദ ക്ലബ്
- സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി
- എ എസ് എ പി
- നാഷ്ണൽ സർവീസ് സ്കീം
- ലിറ്റിൽ കൈറ്റ്സ്
- സ്റ്റുഡന്റ്സ് കൗൺസിൽ
- ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏതോരു പൗരനും ജനാധിപത്യത്തിന്റെ അർത്ഥവും വ്യാപ്തിയും അറിയുവാൻ ബാധ്യസ്ഥനാണ് . ഈ അറിവ് വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ നേടുവാൻ സഹായകമായി തെരഞ്ഞെടുപ്പിൻെറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകോണ്ട് എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തി ഇല്കഷൻ പൂർത്തിയാക്കുന്നു.
- ആർട്ട്സ് ക്ലബ്
- കലാപരവും സാംസ്കാരികവുമായ വിജ്‍ഞാനം പകർന്നു കൊടുക്കുവാൻ സഹായിക്കുന്നു. ജില്ലാ തലത്തിലും സെന്റ്റു തലത്തിലുമുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു.
- ബാലജനസഖ്യം
- കുട്ടികളുടെ നേതൃത്വപാടവും, സേവനസന്നദ്ധത,കൂട്ടായ്മ എന്നീ ലക്ഷ്യങ്ങളെ വികസിപ്പിക്കുന്നതിനായി ബാലജനസഖ്യം പ്രവർത്തിച്ചു വരുന്നു.
- സോഷ്യൽ സയൻസ് ക്ലബ്
- വിദ്ധ്യർത്ഥികളിൽ സേവന തൽപരതയുംസഹജീവീ സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്
- കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തേടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ തലത്തിൽ എല്ലാ കുട്ടികൾക്കും ഹെൽത്ത് റെക്കോർഡ് നൽകിയിട്ടുണ്ട് . ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടത്തി വരുന്നു.
- വായന ക്കൂട്ടം
- കേരള ഭാഷാ ഇൻസ്ടിട്ട്യൂട്ട് ഗ്രന്ഥപുര ,സാസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനക്കൂട്ടങ്ങൾ സ്കൂളിൽ നടത്തി വരുന്നു.അക്ഷരപ്പുര/ ശ്രദ്ധ/ നവപ്രഭ/ വിദ്യാരംഗം യു.പി, എച്ച് . എസ് വിഭാഗത്തിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ക്കായി അക്ഷരപ്പുര എന്ന് പദ്ധതി രൂപികരിച്ച് നടപ്പിലാക്കി വരുന്നു. എട്ടാം ക്ലാസ്സിന് "ശ്രദ്ധ", ഒംബതാം ക്ലാസ്സിന് "നവപ്രഭ"എന്നി പ്രവർത്തനങ്ങളും, “മലയാള തിളക്കം" എന്നിവയും നടത്തി വരുന്നു. കുട്ടികളുടെ സാഹിത്യ വാസന വളർത്തുക എന്ന ലക്ഷ്യത്തോടെ "വിദ്യാരംഗം കലാ സാഹിത്യ വേദി"എന്ന പ്രവർത്തനവും നടത്തി വരുന്നു.
- ഫേസ് ബുക്ക് / യൂട്യൂബ്
- നവമാധ്യമായ ഫേസ് ബുക്കിൽ സ്കൂളിൻെറ പേരിൽ ഒരു പേജും,യൂട്യൂബിൽ സ്കൂൾ മികവുകൾ വീഡിയോകളായി അപ് ലോഡ് ചെയ്തു വരുന്നു.
- ഐ. ടി ക്ലബ്
- ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ "ലിറ്റിൽ കൈറ്റ്സ് " നന്നായി നടന്നു വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .
- ജൂനിയർ റെഡ് ക്രോസ്
മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. ഗാന്ധിജയന്തിദിനത്തിൽ നടത്തിയ രാലിയിലും സ്വാതന്ത്ര്യദിനറാലിയും യുണിറ്റ് പങ്കെടുത്തു.
- സോഷ്യൽ സർവ്വീസ് ക്ലബ്
വിദ്യാത്ഥികളിൽ സേവനതത്പരതയും സഹജീവി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇത് പ്രവർത്തിക്കുന്നു. രോഗികൾക്ക് ധനസഹായവും പ്രഥമ ശ്രുഷയ്ക്കാവശ്യമായ മരുന്നുകൾ നൽകുക, സൗജന്യ യൂണിഫോം അത്യാവശ്യക്കാർക്ക് നൽകുവാനും ഈ ക്ലബിനു കഴിയുന്നു.
മികവ് പ്രവർത്തനങ്ങൾ
അക്കാഡെമിക് മികവുകൾ
സംസ്ഥാന തലത്തിൽ എസ്. എസ്. എൽ. സി യിക്ക് 1998-ൽ ഷാനവാസ്. എസ്. 10th റാങ്കും 2002ൽ അജിൽ ബാബു .ആർ 15th റാങ്കും കരസ്ഥ മാക്കിയിട്ടുണ്ട്. യുവജനോത്സവത്തിൽസ്കൂൾ തുടർച്ചയായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും എ ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സ്കൂൾ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നുണ്ട്. കായികമേളയിൽ വിവിധ ഇനങ്ങളിലായി കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ ദേശീയ തലം വരെ കുട്ടികൾ പങ്കെടുത്തു സ്കൂളിന് അഭിമാനമായി ട്ടുണ്ട്.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ആത്മീയമായ പ്രചോദനവും സ്നേഹവും സഹാനുഭൂതിയും വളർത്തുന്നതിനായി സ്കൂളിൽ നടത്തിവരുന്നMGOCSM പ്രയോജനപ്പെടുന്നു. എച്ച്എസ്എസ് വിഭാഗത്തിൽ NSS, SCOUT&GUIDES എന്നിവയും ഹൈസ്കൂൾ തലത്തിൽJRC, Little kites എന്നീ യൂണിറ്റുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു മനോരമയുടെ നേതൃത്വത്തിലുള്ള നല്ലപാഠം യൂണിറ്റും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അതിന്റെ സഹകരണത്തോടുകൂടി സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി സ്കൂളിൽ നടത്തിയിരുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായന കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു.യുപി, എച്ച് എസ്സ് ക്ലാസുകളിൽ ഭാക്ഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരപ്പുര എന്ന പദ്ധതിയും ഹൈസ്കൂൾ വിഭാഗത്തിൽ നവപ്രഭ ,ശ്രദ്ധ എന്നീ പദ്ധതികളും നടത്തി വരുന്നു . നവ മാധ്യമമായ ഫേയസ്ബുക്കിൽ സ്ക്കൂളിൻ്റെ പേരിൽ ഒരു പേജും യൂ ട്യൂബിൽ സ്ക്കൂൾ മികവ് വീഡിയോകളും അപ് ലോഡ് ചെയ്യുന്നുണ്ട് . സ്കൂൾ സംരക്ഷണ സംവിധാനം 17 എച്ച് ഡിക്യാമറകൾ കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാത്ത വിധം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് . ഹരിതകേരള മിഷനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞവും സഹകരിച്ചു കൊണ്ട് നമ്മുടെ സ്കൂളിനെ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആക്കി 2016ൽ പ്രഖ്യാപിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളും ഹൈടെക് സ്കൂളായി മാറി. നമ്മുടെ സ്കൂളിലെയും മുഴുവൻ കുട്ടികളെയും ഒരുമിച്ച് പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കണം എന്ന ആഗ്രഹത്തോടെ ഒരു അസംബ്ലി കം ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുകയുണ്ടായി. സ്കൂളിൻ്റെ വിജയകരമായ പ്രവർത്തനത്തിന് പിന്നിൽ ശക്തമായ ഒരു പിറ്റിഎ യും പ്രവർത്തിച്ചു വരുന്നു.
പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ --മൈക്രോഗ്രീനാണ് പുതിയ താരം .
കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ പത്തനംതിട്ടഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്നവർക്ക് ഒരു ഹൈടെക് കൃഷിരീതി പ്രചരിപ്പിക്കുന്നു . ഹൈടെക്കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻപ്രത്യേകം സ്ഥലമോ വളമോ വേണ്ട കൃഷിപ്പണികളുമില്ല . വീട്ടിൽജനൽപ്പടിയിലോ ബാൽക്കണിയിലോപോഷക സമ്പുഷ്ടമായ ഇലക്കറികളുംധാന്യങ്ങളും വളർത്താം . ഇതാണ്മൈക്രോഗ്രീൻ . വിത്തിട്ട്തൈയുണ്ടാക്കി അത് നട്ട് കായ് വന്ന്പറിച്ചെടുക്കാൻ മാസങ്ങൾകാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേപോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻരീതി ചെറുപയർ വൻപയർ ,ചീരവിത്തുകൾ ,കടുക് , ഉലുവ തുടങ്ങപ്രാദേശികമായി കിട്ടുന്നവയെല്ലാംമൈക്രോഗ്രീൻ രീതിയിൽ കൃഷിചെയ്യാം . ചെറുപയപോലെയുള്ള ധാന്യങ്ങളാണഏറ്റവും ഉത്തമം . രണ്ട് ചെറിയബീജപത്രങ്ങളുനീളം കുറഞ്ഞഒരു തണ്ടും ആദ്യത്തെതളിരിലകളും ചേർന്നതാണമൈക്രോഗ്രീൻ . ഇവ സമൂലമോമുറിച്ചെടുത്തോ തോരനോ ,കറിയോ , സാലഡോ ഒരുക്കാം ഇതിന് മണ്ണു പോലും വേണ്ട .ചകിരിച്ചോറോ , ടിഷ്യൂ പേപ്പറോ ,കോട്ടൺ തുണിയോ എന്തിനധികംഅരിപ്പയിൽ വരെ കൃഷി ചെയ്യാം .പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തുചെയ്യും എന്നതിന് ഒരുത്തകൂടിയാണ് മൈക്രോഗ്രീൻ കൃഷി .വിറ്റാമിനുകളുടേയുംആന്റിഓക്സിഡൻറുകളുടേയുകലവറയാണ് മൈക്രോഗ്രീനുകൾ .
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
- വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം, ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു. മേളകൾ ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള, യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും A ഗ്രേഡുകൾ കരസ്തമാക്കിട്ടുണ്ട്‍. കായികം കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്.
- സെന്റ് ബേസിൽ അസോസിയേഷൻ (എം.ജി.ഓ.സി.എസ് . എം യൂണിറ്റ് )
- മാർ ബസേലിയോസ് എന്ന്പരിശുദ്ധ പിതാവിൻെറ നാമധേയത്തിൽ വളരെ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തിവരുന്നു. ഇതിനോടനുബന്ധിച്ച് കലാ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.
- സയൻസ് ക്ലബ്
- വിദ്ധ്യാർത്ഥികൾക്ക് ശാസ്ത്രാഭിരുചിയും, ആഭിമുഖ്യവും വളർ ത്തുന്നതിന് സയൻയ് ക്ലബ് പ്രവർത്തിച്ചു വരുന്നു.
- മാത്തമാറ്റിക്സ് ക്ലബ്
- ഗണിത ശാസ്ത്ര അഭിരുചി വളർത്തി പ്രതിഭകളെ കണ്ടെത്താൻ സഹായകമായി മാത്തമാറ്റിക്സ് ക്വിസ് നടത്തി.
- സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ മേളകളിൽ പങ്കെടുക്കാറുണ്ട് . ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, പങ്കെടുക്കാറുണ്ട് . ലോകജനസംഖ്യാദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്ധി ദിനം, സ്വാതത്ര ദിനം....എന്നി ദിനാചരണങ്ങൾ നടത്തി വരാറുണ്ട് . അതുമായി ബന്ധപ്പെട്ട് ഉപന്യാസം, പ്രസംഗം, ക്വിസ് എന്നിവ് നടത്തിവരുന്നു.
- 2020-21 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിലും, ചാന്ദ്ര ദിനത്തിൽ എല്ലാ കുട്ടികളയും പങ്കെടുപ്പിച്ചുകൊണ്ട്"ചന്ദ്രോത്സവം 2020” എന്ന് പരിപാടി നടത്തുകയുണ്ടായി. ‘RHYTHM OF FREEDOM 2020’എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തുവാൻ സാധിച്ചു.ഓണാഘോഷം ഓൺലൈനായി നടത്തി.നവംബർ 1 മലയാളദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തി.സമ്പൂർണ ഹൈടെക് പ്രഖ്യാപനം ഓൺലൈനായി നടത്തി. ശിശുദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തി.കലോത്സവം ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു.
2021-2022 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം,ലോക പരിസ്ഥിതി ദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, ശിശുദിനം,ലോകഹൃദയാരോഗ്യദിനം എന്നിവ ഓൺലൈനായി നടത്തി.മൈക്രോ ഗ്രീൻ സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.
*ലിറ്റിൽ കൈറ്റ്സ്
ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ "ലിറ്റിൽ കൈറ്റ്സ് " നന്നായി നടന്നു വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .
,
*സ്കൗട്ട് &ഗൈഡ്സ്
*എൻ എസ് എസ്
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം, ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു. മേളകൾ ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള, യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും A ഗ്രേഡുകൾ കരസ്തമാക്കിട്ടുണ്ട്‍. കായികം കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്.
*വിദ്യാരംഗം കലാസാഹിത്യവേദി"'
കുട്ടികളിൽ സാഹിത്യ വാസനവളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സ്കൂൾതല മത്സരങ്ങൾ ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. വിദ്യാരംഗം ജില്ലാ തല ചിത്ര രചന മത്സരത്തിൽ എൽസാ സെലിൻ ഡാനിയേലിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.
*ഐ. ടി ക്ലബ്
- ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ "ലിറ്റിൽ കൈറ്റ്സ് " നന്നായി നടന്നു വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .
*ജൂനിയർ റെഡ് ക്രോസ്
മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. ഗാന്ധിജയന്തിദിനത്തിൽ നടത്തിയ രാലിയിലും സ്വാതന്ത്ര്യദിനറാലിയും യുണിറ്റ് പങ്കെടുത്തു.
*സോഷ്യൽ സർവ്വീസ് ക്ലബ്
വിദ്യാത്ഥികളിൽ സേവനതത്പരതയും സഹജീവി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇത് പ്രവർത്തിക്കുന്നു. രോഗികൾക്ക് ധനസഹായവും പ്രഥമ ശ്രുഷയ്ക്കാവശ്യമായ മരുന്നുകൾ നൽകുക, സൗജന്യ യൂണിഫോം അത്യാവശ്യക്കാർക്ക് നൽകുവാനും ഈ ക്ലബിനു കഴിയുന്നു.
ദിനാചരണങ്ങൾ
ജൂൺ1പ്രവേശനോത്സവം
ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.
ജൂലൈ 21- ചാന്ദ്രദിനം
ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.
ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം
ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.
ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.
സെപ്റ്റംബർ 5- അദ്ധ്യാപക ദിനം കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.
സെപ്റ്റംബർ 14- ഹിന്ദി ദിവസം ഹിന്ദി അസംബ്ലി നടത്തി.
സെപ്റ്റംബർ 16- ഓസോൺ ദിനം ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.
ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.
നവംബർ 1- കേരളപ്പിറവി
നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).
നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)
നവംബർ 14- ശിശുദിനം ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.
ഡിസംബർ 1- ലോക എയ്ഡ്സ് ദിനം ബോധവൽക്കരണ ക്ലാസും സെമിനാറും.
ജനുവരി 26- റിപ്പബ്ലിക് ദിനം
ഫെബ്രുവരി
മാർച്ച് കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.
മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
ശ്രീ.ജേക്കബ് ജോർജ് (പ്രിൻസിപ്പാൾ )
ശ്രീ.മാത്യു എം.ഡാനിയേൽ(ഹെഡ്മാസ്റ്റർ)
ശ്രീമതി.റോസ്ലിൻ ജോർജ്(എച്ച് എസ് എസ് ടി)
ശ്രീമതി.ഷൈനി ജോൺസൺ(എച്ച് എസ് എസ് ടി)
ശ്രീമതി.ബിജി കെ റെയ്ച്ചൽ(എച്ച് എസ് എസ് ടി)
ശ്രീമതി.സൂസി മാത്യു(എച്ച് എസ് എസ് ടി)
ശ്രീമതി.മേരി ഫീലിപ്പോസ് തരകൻ(എച്ച് എസ് എസ് ടി)
ശ്രീമതി.ആനി മാത്യു (എച്ച് എസ് എസ് ടി)
ശ്രീമതി.ലിജാകുമാരി ജോഷ്വാ(എച്ച് എസ് എസ് ടി)
ശ്രീമതി.അന്നമ്മ വി.ജെ (എച്ച് എസ് എസ് ടി)
ശ്രീമതി.മറിയാമ്മ സി. കോശി (എച്ച് എസ് എസ് ടി)
ശ്രീ.ചെറിയാൻ ജോൺ (എച്ച് എസ് എസ് ടി)
ശ്രീമതി.അന്നമ്മ ജോൺ (എച്ച് എസ് എസ് ടി)
ശ്രീമതി.ഡെസി സൂസൻ തോമസ് (എച്ച് എസ് എസ് ടി)
ശ്രീമതി.നിഷാ വർഗ്ഗീസ്(എച്ച് എസ് എസ് ടി)
ശ്രീമതി.ജമി വർഗ്ഗീസ്(എച്ച് എസ് എസ് ടി)
ശ്രീമതി.ജിസി കെ ജോർജ്(എച്ച് എസ് എസ് ടി)
ശ്രീമതി.സൂസൻ ജേക്കബ്(എച്ച് എസ് എസ് ടി)
ശ്രീമതി.ലിജി പൊന്നച്ചൻ(എച്ച് എസ് എസ് ടി)
ശ്രീമതി.അന്നു ഫിലിപ്പ്(എച്ച് എസ് എസ് ടി)
ശ്രീമതി.ലിസാ പീറ്റർ(എച്ച് എസ് എസ് ടി)
ശ്രീമതി.സ്മിതാ മേരി തോമസ്(എച്ച് എസ് എസ് ടി)
ശ്രീമതി.ബിന്ദു മോൾ റ്റി(എച്ച് എസ് എസ് ടി)
ശ്രീമതി.ജോ സൂസൻ മാത്യു(എച്ച് എസ് എസ് ടി)
ശ്രീമതി.ബീനാ ബി തോമസ്(എച്ച് എസ് എസ് ടി)
ശ്രീമതി.സൂസൻ മാത്യു(എച്ച് എസ് എസ് ടി)
ശ്രീമതി.ഷീബാ മനോജ്(എച്ച് എസ് എസ് ടി)
ശ്രീമതി.അഞ്ജു ആൻ എബ്രഹാം(എച്ച് എസ് എസ് ടി)
ശ്രീമതി.ദീപ മേരീ ജേക്കബ് (എച്ച് എസ് ടി)
ശ്രീമതി.ഡോളി റ്റൈറ്റസ്(എച്ച് എസ് ടി)
ശ്രീമതി.അജി ജോർജ്(എച്ച് എസ് ടി)
ശ്രീമതി.സൂസൻ ഫിലിപ്പോസ് തരകൻ(എച്ച് എസ് ടി)
ശ്രീമതി.മിനി കെ. ജോർജ്(എച്ച് എസ് ടി)
ശ്രീമതി.സുജ മാത്യു(എച്ച് എസ് ടി)
ശ്രീമതി.രേണു അധികാരി(എച്ച് എസ് ടി)
ശ്രീമതി.ബിൻസി മാത്യു(എച്ച് എസ് ടി)
ശ്രീമതി.ശുഭ വർഗീസ്(എച്ച് എസ് ടി)
ശ്രീമതി.സൂസൻ .എം.അലക്സാണ്ടർ(എച്ച് എസ് ടി)
ശ്രീമതി.പാൻസി ഉമ്മൻ(എച്ച് എസ് ടി)
ശ്രീമതി.കെ. സാലമ്മ(എച്ച് എസ് ടി)
ശ്രീ.അനീഷ് തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ)
ശ്രീമതി.സുജ മേരി .കെ. ജോൺ(യു.പിഎസ്.ടി)
ശ്രീമതി.മോണി മാത്യു(യു.പിഎസ്.ടി)
ശ്രീമതി.ബിജി ആൻഡ്രൂസ്(യു.പിഎസ്.ടി)
ശ്രീമതി.ജിജി ഫിലിപ്പ്(യു.പിഎസ്.ടി)
ശ്രീമതി.സെലിൻ ജോസഫ്(യു.പിഎസ്.ടി)
ശ്രീമതി.ബിജി ബാബു(യു.പിഎസ്.ടി)
ശ്രീമതി.ദീപ മറിയം ജോയി(യു.പിഎസ്.ടി)
ശ്രീമതി.ഫ്ളൊറിഡ വർഗീസ്(യു.പിഎസ്.ടി)
അനധ്യാപകർ
പത്രോസ് എം ഐ ( ലാബ് അസിസ്റ്റൻ്റ്,)
ജെസ്സി വർഗീസ് ( ലാബ് അസിസ്റ്റൻ്റ്)
വിനു കെ.വർഗീസ്(ക്ലാർക്ക്)
ഷീലമ്മ ബേബി(ഓഫീസ് സ്റ്റാഫ്)
ശമുവേൽ ജേക്കബ്(ഓഫീസ് സ്റ്റാഫ്)
ജോമോൻ തോമസ് (ഓഫീസ് സ്റ്റാഫ്)
മുൻ സാരഥികൾ(സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | FROM | TO |
---|---|---|
ശ്രീ.കെ.ജി.ചെറിയാൻ | ||
റവ.ഫാ. എൻ. ജി. കുര്യൻ | ||
ശ്രീ.റ്റി.എസ്. വർഗ്ഗിസ് | ||
വി. ജി. തോമസ്. | ||
റവ.ഫാ.കെ.ജെ.വർഗീസ് | 1957 | 1960 |
റ്റി.വി.തോമസ് | 1960 | 1963 |
റ്റി.വി.തോമസ് | 1963 | 1964 |
റവ.ഫാ.കെ.സി.ഉമ്മൻ(തെയോഫോറസ് റമ്പാൻ) | 1964 | 1973 |
എം.ജെ.വർഗീസ് | 1973 | 1978 |
പി.വി.ജോർജ്ജ് (തുമ്പമൺ) | 1978 | 1982 |
പി.വി.ജോർജ്ജ് (ചെങ്ങന്നൂർ) | 1982 | 1983 |
റവ.ഫാ.കെ.പി.ഈപ്പൻ | 1983 | 1984 |
റ്റി.പി. മാത്യൂ | 1984 | 1985 |
എം.ഡി.ഡേവിഡ് | 1985 | 1989 |
റവ.ഫാ.പി.എം.സക്കറിയ | 1989 | 1990 |
ശ്രീ.എബ്രഹാം ഫിലിപ്പ് | 1990 | 1993 |
എ.ഐ.വർഗീസ് | 1993 | 1994 |
കെ.എ.ഉമ്മൻ | 1994 | 1996 |
എൻ.ഡി.ജോയ് | 1996 | 1998 |
റ്റി.എം.സാമുവൽ | 1998 | 2001 |
റവ.ഫാ.ജേക്കബ് ഫിലിപ്പ് | 2001 | 2005 |
കെ.എംമേഴ്സി | 2005 | 2006 |
ജേക്കബ് കെ വർക്കി | 2006 | 2007 |
ജോർജ്ജ് വർഗീസ് | 2007 | 2009 |
ഫിലിപ്പ് കെ വർഗീസ് | 2010 | 2011 |
ജോസ് മാത്യൂ | 2011 | 2016 |
മാത്യു എം ഡാനായേൽ | 2016 | 2017 |
കെ.പി.സാംകുട്ടി | 2017 | 2019 |
മാത്യു .എം .ഡാനിയേൽ | 2019 | കളത്തിലെ എഴുത്ത് |
ക്രമനമ്പർ | സ്കൂൾ നയിച്ച പ്രിൻസിപ്പൽമാർ |
---|---|
1 | ടി.എം.സാമുവേൽ |
2 | റവ.ഫാദർ.ജേക്കബ് ഫിലിപ്പ് |
3 | ശ്രീമതി.കെ.എം.മേഴ്സി |
4 | ശ്രീ.ജേക്കബ് കൊച്ചേരി |
5 | ഡോ.ജേക്കബ് ജോൺ |
6 | ജസ്സി വർഗീസ് |
7 | അലക്സ് തോമസ് |
8 | ജേക്കബ് ജോർജ് |
പൂർവ അധ്യാപകർ
1.അനു ജോർജ് എച്ച് എസ് എ
2.ഏലിശുഭ.സി യു.പി.എസ് .എ
3.ലീന മേരി ജോർജ്( എച്ച് എം എം .ജി.എം എച്ച് എസ് കുണ്ടറ)
4.സാലി മേരി തോമസ്,(റിട്ട .എച്ച് എം എം എസ്എം എച്ച്എസ് തഴക്കര)
3.സാലമ്മ ജോർജ്,യു.പി.എസ് .എ
4.മേരി വർഗീസ് എച്ച് എസ് എ
5.സാജൻ ജോർജ് എച്ച് എസ് എ
6..എം ജി റെയ്‌ച്ചൽ, എച്ച് എസ് എ
7.വി ജി ഏലിയാമ്മ ,എച്ച് എസ് എ
8.എം ജെ അമ്മിണികുട്ടി, യു പി എസ് എ
9.വി സി ഏലിയാമ്മ ,എച്ച് എസ് എ
10. ഇ ജി സൂസമ്മ,എച്ച് എസ് എ
11.എം ബി മാലതി ( മ്യൂസിക് )
12.റോസമ്മ ,യു പി എസ് എ
13.പി ടി തോമസ്
14.എം പി റെബേക്ക
15.കെ ബി ബേബി ,എച്ച് എസ് എ
16.ഇ ടി വർഗീസ് ,യു പി എസ് എ
17.മേരി ജോഷുവ ,യു പി എസ് എ
18.കുഞ്ഞമ്മ ജോർജ് ,യുപിഎസ്‌എ
19.സി യു മാത്യു ,യു പി എസ് എ
20.റവ. ഫാദർ.മാത്യൂസ് ഇളവിനാമണ്ണിൽ
21.കെ ജി ജോയ്കുട്ടി ,എച്ച് എസ് എ
22.വി സി മേരിയമ്മ
23.മേരി വർഗീസ് 24.പി ജി വർഗീസ്സ്
25. തമ്പി വിളവിനാൽ
26.ഇ ജി ശോശാമ്മ
27.റവ.ഫാദർ.ടി എം വർഗീസ്
28.പി എം ജോൺ
29.പ്രിയ ജേക്കബ്
30.റവ.ഫാദർ.പി ഇ ഡാനിയേൽ
30.ടി എസ് വർഗീസ്
31.വി ജി തോമസ്
32എം സി ജോർജ് ആല , ചെങ്ങന്നൂർ
33.സി സി മാമ്മൻ ,കുമ്പനാട്
34കെ വി ഉമ്മൻ
35.ടി ജോൺ മാത്യു ,ചെങ്ങന്നൂർ
36.വി ടി എബ്രഹാം, മല്ലപ്പള്ളി
37.നീലകണ്ഠനാചാരി,പത്തനംതിട്ട 38.റവ.ഫാദർ. ടി എം വർഗ്ഗീസ്
39.എം ജി ചെറിയാൻ
40.കെ എം ഇടിക്കുള
41.റവ.ഫാദർ.ഡാനിയേൽ എം വർഗീസ്
42.സാറാമ്മ ഉമ്മൻ,തുമ്പമൺ
42.സൂസൻ ടി തോമസ്
43.എലിസബത്ത് തോമസ്, തുമ്പമൺ
44.സി പി ഏലിയാമ്മ ,യുപിഎസ്‌എ
45.ജെസ്സി കുര്യാക്കോസ്, യുപിഎസ്‌എ
46.ജോൺസൺ ടി
47.ടി സി ജോർജ് (drawing) 48 .എ വി സ്കറിയ,എച്ച് എസ് എ
49.സി പി ചാണ്ടി/
50.എസ് എ ജെയിംസ്, തമിഴ്നാട്
51.ആർ വി വർഗീസ്
52.ഷേർലി ജോൺ
53.വെരി.റവ.കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി
54.മറിയാമ്മ ഗീവർഗീസ്
55.ഡി അന്നമ്മ
56.മറിയാമ്മ ജേക്കബ്
57.മറിയം ടി പണിക്കർ
58.എലിസബത്ത് തോമസ്
59.ഡെയ്സി ഡാനിയേൽ
60സൂസമ്മ ചെറിയാൻ
60.സൂസമ്മ ചെറിയാൻ,വട്ടപ്പറമ്പിൽ
61യോഹന്നാൻ
62.ഐസക്
63.വി ജി ജോർജ്,കിഴവള്ളൂർ
64.വെരി.റവ.ഡാനിയേൽ മാർ പീലക്സീനോസ് തിരുമേനി
65.ടി വി മറിയാമ്മ
66.പി എം ജോൺ
67.ഈപ്പൻ വർഗീസ്
68.ജനാർദ്ദനൻ
69ലീലാമ്മ വർഗീസ്
70.ടി കെ ഗ്രേസിക്കുട്ടി
71.ടി ജി ജോർജ്
72വി പി മറിയാമ്മ
73റവ.ഫാദർ.എ ടി ഗബ്രിയേൽ
74.കെ സി വർഗീസ്
75.കെ ഇ.സാമുവേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ജസ്റ്റിസ് ഫാത്തിമാ ബീവീ (മുൻ തമിഴ് നാട് ഗവർണർ)
2.ജാതവേതൻ നമ്പൂതിരി (മുൻ ഗുജറാത്ത് ഡി.ജി.പി.)
3.അഭിവന്ദ്യ ഏബ്രാഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി
4.ഡോ.റ്റി.കെ.അലക്സ് (ശാസ്ത്രജ്ഞൻ ചന്ദ്രയാൻ ദൗത്യ ടീമിലെ അംഗം)
5.സൂര്യാ തങ്കപ്പൻ ഐ.പി.എസ്
6. ശ്രീ. കെ കെ നായർ എം എൽ എ
7. ക്യാപ്റ്റൻ രാജു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങൾ ഒരുമിച്ച് അസംബ്സി കൂടി പൊതുവിദ്യാഭ്യാസം സംരൿിക്കേണ്ടതിൻറെ ഉത്തരവാദിത്തത്തെപ്പറ്റി വിദ്യാർത്ഥികളെ ഉദ്ബോധിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സർക്കാരിൻറെ വലിയ ഉദ്യമത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ധാപകരും രക്ഷകർത്താക്കളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളും ഒരുമിച്ച് പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു പതിനൊന്നുമണിക്ക് കൂടിയ യോഗതിതിൽ ഹെഡ്മാസ്റ്റർ മാത്യൂ . എം. ഡാനിയേൽ സ്വാഗതം ആശംസിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പാൾ ഡോ.ജേക്കബ് ജോൺ, വർദ്ധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെപ്പറ്റിയും, വിദ്യാലയവും പരിസരവും ഹരിതാഭമാക്കി മാറ്റുന്നതിനെപ്പറ്റിയും ഉദ്ബോധിച്ച തങ്ങളുടെ പരിപൂർണ്ണ പിൻതുണ സ്കൂളിൻറെ പ്രവർത്തങ്ങൾക്ക് എന്നും ഉണ്ടാക്കുമെന്നും, ഒരുമിച്ച് മുൻപോട്ടുപോയി സ്കൂളിനെ മികവിൻറെ പാതയിൽ എത്തിക്കാമെന്നും ഒന്നടങ്കം ഏറ്റുചൊല്ലി. പി. റ്റി. യെ. വൈസ് പ്രസിഡൻറ് ശ്രീമതി. മോനി വർഗ്ഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് ദേശിയ ഗാനത്തോടെ പര്യവസാനിച്ചു.
എന്റെ ഗ്രാമം
നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു.[1] എന്നാൽ ഈ സ്ഥലനാമോത്പത്തിയെക്കുറിച്ച് രസകരങ്ങളായ മറ്റ് അഭിപ്രായങ്ങളുമുണ്ട്. പുരാതനകാലത്ത് വിവിധ ജാതിയിൽപ്പെട്ട പത്ത് ജനവിഭാഗക്കാർ താമസിച്ചിരുന്ന ജനപദം എന്ന അർത്ഥത്തിൽ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ടയെന്നായി എന്നാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം.[2] ധർമ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താൻ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികൾക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതിൽ കെട്ടി മറച്ചുനൽകിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പിൽക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നുമാണ് മറ്റൊരഭിപ്രായം.
സ്കൂൾ ചിത്രങ്ങളിലൂടെ
അവലംബം
വഴികാട്ടി
1.പത്തനംതിട്ട നഗരത്തിൽ നിന്നും 1 കി.മി. അകലെയായി പത്തനംതിട്ട--ഓമല്ലൂർ റോഡിൽ കാതോലിക്കേറ്റ് കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു.
2.ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി.മി. അകലെയായി പത്തനംതിട്ട--ഓമല്ലൂർ റോഡിൽ കാതോലിക്കേറ്റ് കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps:9.25829,76.7751| zoom=10}}