കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്

  പ്രസ്തുത പ്രസ്ഥാനത്തിൻ്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും വിജയകരമായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിൻ്റെ ആഭിമുഖ്യത്തിൽ റിപബ്ലിക് ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, യോഗ ദിനം തുടങ്ങിയ അന്തർദേീയ പ്രാധാന്യമുള്ള ദിനങ്ങളെല്ലം ആചരിക്കുകയുണ്ടായി. സെമിനാറുകളും, റാലികളും നടത്തി. സ്കൂൾ യൂണിറ്റ് അംഗങ്ങൾക്കായി ത്രിദിനക്യാമ്പ് 2016 നവംബർ 18,19,20 തീയതികളിൽ വിജയകരമായി സംഘടിപ്പിച്ചു. ക്ലാസ്സുകൾ, സെമിനാറുകൾ, പരിശീലനപരിപാടികൾ, സർവ്വമത പ്രാർത്ഥന, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിലെ പ്രധാനയിനങ്ങളായിരുന്നു. ജില്ലാ നേതൃത്വത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി നടത്തിയ ദ്വിതീയ സോപാന പരീക്ഷയിൽ നമ്മുടെ യൂണിറ്റിലെ മുഴുവൻ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും ഉയർന്ന വിജയം കരസ്ഥമാക്കി. പ്രസ്ഥാനത്തിൻ്റെ ഹയർസെക്കണ്…