കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ഹൈസ്കൂൾ
ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തനങ്ങൾ കൂടുതൽ വിശദാംശങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നഗരത്തിലെ ഹൃദയഭാഗത്ത് മൂന്ന്ഏക്കറിലായി തിളങ്ങിനിൽക്കുന്ന മൂന്നുനില കെട്ടിടമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ. ഒരുഭാഗത്ത് ഹയർസെക്കൻഡറിയും, മറുഭാഗത്ത് ഹൈസ്കൂളും പ്രവർത്തിച്ചുവരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ,മനോഹരമായ രണ്ട് ഓഡിറ്റോറിയങ്ങൾ,സ്കൂൾ സൊസൈറ്റി ,ഹൈടെക് ക്ലാസ് മുറികൾ, ശുചിമുറികൾ സ്കൂൾ മൈതാനം, പാചകപ്പുര, സ്കൂൾ ബസ് എന്നിവയാണ് സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നത്. ഹൈസ്കൂളിന് 21 ക്ലാസ് മുറികളും ,ഹയർ സെക്കണ്ടറിക്ക് 24 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിലെ 16 ക്ലാസ് മുറികൾ ഹൈടെക്കാണ്. അതിവിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ ഒരു കിണറുണ്ട്