അസംപ്ഷൻ യു പി എസ് ബത്തേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട്ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരിഎന്ന പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി. ഹെഡ്മാസ്റ്റർ അടക്കം 44 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 733 ആൺകുട്ടികളും 791 പെൺകുട്ടികളും അടക്കം 1524 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ-വർക്കി നിരപ്പേൽ, പി.റ്റി എ പ്രസിഡന്റ് ഷിബു എ.ബി എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്.
അസംപ്ഷൻ യു പി എസ് ബത്തേരി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1951 |
വിവരങ്ങൾ | |
ഫോൺ | 04936 225060 |
ഇമെയിൽ | hmaupsby@gmail.com |
വെബ്‍സൈറ്റ് | www.assumptionaup.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15380 (സമേതം) |
യുഡൈസ് കോഡ് | 32030200806 |
വിക്കിഡാറ്റ | Q64522055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 733 |
പെൺകുട്ടികൾ | 791 |
ആകെ വിദ്യാർത്ഥികൾ | 1524 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വർക്കി എൻ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിബു എ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | റജുല പി കെ |
അവസാനം തിരുത്തിയത് | |
13-03-2022 | 15380 |
ചരിത്രം
അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23).
സുൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ അറിയാം
ഭൗതിക സൗകര്യങ്ങൾ
- രണ്ട് ഏക്കർ സ്ഥലം
- ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
- വിശാലമായ ഗ്രൗണ്ട്
- പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്സ് റൂമ്സ്
- ലൈബ്രറി
- റീഡിംഗ് റൂം
- വിശാലമായ ഹാൾ
- സ്റ്റേജ്
- ഭക്ഷണപ്പുര
- ഫെൻസിങ്
- കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സയൻസ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)
ഐസക് മത്തായി നൂറനാൽ ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.
പി. കൃഷ്ണപ്രസാദ് എം.എൽ.എ
ഭാസ്കരൻ ബത്തേരി. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ.
ഹാരിസ് നെന്മേനി - സാഹിത്യകാരൻ
അർഷാദ് ബത്തേരി - സാഹിത്യകാരൻ
കൂടുതൽ ചിത്രങ്ങൾ
വഴികാട്ടി
- സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.66267,76.25242|zoom=18}}