സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അതുകൊണ്ട് തന്നെ ഈ പേജിനെ പ്രധാനമായും രണ്ട് വിഭാഗമായി തിരിക്കാം. തനത് പ്രവർത്തനങ്ങളും സാധാരണ പ്രവർത്തനങ്ങളും.

തനത് പ്രവർത്തനങ്ങൾ

തനത് പ്രവർത്തനങ്ങൾ എന്നത് ഈ വിദ്യായത്തിലെ അധ്യാപകരും പിടിഎ യും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ്. അതായത് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരമല്ലാതെ അഥവാ ചില നിർദേശങ്ങളെ വിപുലമായ അർത്ഥത്തിൽ വികസിപ്പിച്ച് ഞങ്ങളുടേതായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. DPEP കാലം മുതൽ തുടങ്ങിയതാണ് ചിട്ടയായ ആസൂത്രണത്തോടെ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളെ താഴെ പരിചയപ്പെടാം.

സാധാരണ പ്രവർത്തനങ്ങൾ

വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും എല്ലാം ഇവിടെ കാണാം. ഏത് പ്രവർത്തനങ്ങളും സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് വ്യത്യസ്ഥമായി ചെയ്യുന്നതിനാൽ ഒരു പുതുമ അനുഭവപ്പെടും എന്ന് ഉറപ്പാണ്. അത്തരം പ്രവർത്തനങ്ങളെ അടുത്തറിയാൻ തുടർന്ന് വായിക്കൂ.