എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ സ്വന്തം പുസ്തകപ്പുര

നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകക്കൂട് ( home library) ഒരുക്കുന്നതിൻറെ സുപ്രധാന ഘട്ടം പിന്നിട്ടിരിക്കുന്നു. ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകക്കൂട് ​എന്നത്. ക്ലാസ് ലൈബ്രറി സംവിധാനത്തിന് പുറമെ വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്ത യാണ് ഈ സംരഭത്തിലേക്ക് നയിച്ചത്.