സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം

19:08, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരത്തെ തിങ്ങിനിറഞ്ഞ മഹാനഗരത്തിലെ പട്ടം എന്ന സ്ഥലത്ത് സെന്റ് മേരീസ് കത്തീഡ്രൽ ഗാംഭീര്യത്തോടെ നിൽക്കുന്ന കുന്നിൻ ചുവട്ടിലാണ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയുനത് . നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന സെന്റ് മേരീസ് വിദ്യാർത്ഥികളുടെ ശക്തിയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂളുകളിൽ ഒന്നാണ് .

സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം
വിലാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്,
,
പട്ടം. പി.ഒ.
,
695004
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0471 2447396
ഇമെയിൽpattomstmarys@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43034 (സമേതം)
എച്ച് എസ് എസ് കോഡ്01066
യുഡൈസ് കോഡ്32141002003
വിക്കിഡാറ്റQ64037961
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർകാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,തിരുവനന്തപുരം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ295
ഹയർസെക്കന്ററി
അദ്ധ്യാപകർ55
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ.ഫാ. ബാബു ടി
വൈസ് പ്രിൻസിപ്പൽബിജോ ഗീവറുഗ്ഗീസ്‌
പ്രധാന അദ്ധ്യാപകൻബിജോ ഗീവറുഗ്ഗീസ്‌
പി.ടി.എ. പ്രസിഡണ്ട്എൻ. കെ . സുനിൽ കുമാർ. എൻ
എം.പി.ടി.എ. പ്രസിഡണ്ട്Dr. ജിബി ഗീവറുഗ്ഗീസ്‌
അവസാനം തിരുത്തിയത്
19-01-202243034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ്ഹയർസെക്കൻഡറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.

യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നിവയിലായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ, 211 ഡിവിഷനുകൾ, 295 അധ്യാപകർ, 10 കാര്യാലയ പ്രവർത്തകർ, 60 ഇതരജീവനക്കാർ എന്നിവർ അടങ്ങുന്നതാണ് പട്ടം സെന്റ് മേരീസ് മഹാവിദ്യാലയം. സംഖ്യാബലം, അച്ചടക്കം, പഠനനിലവാരം, സ്വച്ഛ് ക്യാമ്പസ് എന്നിവയിൽ കേരളത്തിലെ ഗവൺമെന്റ് /എയ്ഡഡ് മേഖലയിൽ ഏഷ്യയിലെതന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് പട്ടം സെന്റ് മേരീസ്.

തുടർന്ന് വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 114 ക്ലാസ് മുറികളും 79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,മൈക്രോലാബ്, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം, ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവ സൗകര്യങ്ങളും നിലവിലുണ്ട്.

തുടർന്ന് വായിക്കുക .....

select pic

പ്രവർത്തനങ്ങൾ

2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ


തുടർന്ന് വായിക്കുക .....

മാനേജ്മെന്റ്

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. വിശുദ്ധ മേരിയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ നിയന്ത്രണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ മോറൻ മോർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയുടെ കീഴിലാണ്.

മുൻ സാരഥികൾ

1940 - 44 ശ്രീ.എ.ശങ്കരപിള്ള

(ഹെഡ്മാസ്റ്റർ)

1944 - 46 റവ.ഫാ.എൻ.എ.തോമസ്

(ഹെഡ്മാസ്റ്റർ)

1946 - 48 ശ്രീ.സി.ഫിലിപ്പ്

(ഹെഡ്മാസ്റ്റർ)

1948 - 49 ശ്രീ.ഇ.സി.ജോൺ

(ഹെഡ്മാസ്റ്റർ)

1949 - 53 റവ.ഫാ.സക്കറിയാസ്

(ഹെഡ്മാസ്റ്റർ)

1953 - 54 റവ.ഫാ.എ.സി.ജോസഫ്

(ഹെഡ്മാസ്റ്റർ)

1954 - 59 ശ്രീ.ചെറിയാൻ തരകൻ

(ഹെഡ്മാസ്റ്റർ)

1959- 62 റവ.ഫാ.തോമസ് കാരിയിൽ

(ഹെഡ്മാസ്റ്റർ)

1962 - 70 ശ്രീ.ചെറിയാൻ തരകൻ

(ഹെഡ്മാസ്റ്റർ)

1970 - 77 ശ്രീ.പരമേശ്വര അയ്യർ

(ഹെഡ്മാസ്റ്റർ)

1977 - 87 ശ്രീമതി.ഗ്രേസി വർഗ്ഗീസ്

(ഹെഡ്മിസ്ട്രസ്)

1987 - 98 ശ്രീ.എ.എ.തോമസ്

(ഹെഡ്മാസ്റ്റർ)

1998- 2000 ശ്രീ.എ.എ.തോമസ്

(പ്രിൻസിപ്പൽ)

2000 - 02 ശ്രീ.കെ.എം.അലക്സാണ്ടർ

(പ്രിൻസിപ്പൽ)

2002 - 11 റവ.ഫാ.ജോർജ്ജ് മാത്യു കരൂർ

(പ്രിൻസിപ്പൽ)

2006 ശ്രീമതി.അലക്സി സാമുവേൽ (ഹെഡ്മിസ്ട്രസ്)
2006-08 ശ്രീമതി.എലിസബത്ത് ജോർജ്ജ് (ഹെഡ്മിസ്ട്രസ്)
2008- 18 ശ്രീമതി.ആശാ ആനി ജോർജ്ജ് (ഹെഡ്മിസ്ട്രസ്)
2011- 15 റവ.ഡോ.എ.വി.വർക്കി ആറ്റുപുറത്ത് (പ്രിൻസിപ്പൽ)
2015 -21 റവ.ഫാ.ജോൺ സി.സി.

(പ്രിൻസിപ്പൽ)

2018 -21 ശ്രീ.എബി ഏബ്രഹാം

(ഹെഡ്മാസ്റ്റർ)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്...........മുൻ ചീഫ് സെക്രട്ടറി ‍2. ശ്രീ. ഷാജഹാൻ ഐ.എ.എസ്.......................പൊതുവിദ്യാഭ്യാസസെക്രട്ടറി

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (5.4കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.525746, 76.937365 | zoom=18 }}St Marys HSS, Pattom

https://goo.gl/maps/dpR8ZgoZ967x1Egy9