കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ

12:59, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - മയ്യിൽ റൂട്ടിൽ കണ്ണൂരിൽ നിന്നും 12 കി.മീ.അകലെ പന്ന്യൻകണ്ടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
KMHSS
വിലാസം
കമ്പിൽ

കൊളച്ചേരി പി.ഒ
കണ്ണൂർ
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04602240455
ഇമെയിൽkmhskambil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13055 (സമേതം)
എച്ച് എസ് എസ് കോഡ്13152
യുഡൈസ് കോഡ്32021100128
വിക്കിഡാറ്റQ64457687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി പഞ്ചായത്ത്
വാർഡ്II
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ492
പെൺകുട്ടികൾ562
ആകെ വിദ്യാർത്ഥികൾ1054
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് കെ
പ്രധാന അദ്ധ്യാപികസുധർമ്മ ജി
അവസാനം തിരുത്തിയത്
22-12-2021Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.

കൂടുതൽ വായിക്കുക. യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ ,മാസ്റ്ററെ വരുത്തി നിയമിച്ചു.. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ. കണ്ണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.എം. രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

കൂടുതൽ വായിക്കുക...


ഭൗതികസൗകര്യങ്ങൾ

ഇവർ നമ്മുടെ സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വർക്ക് എക്സ്പീരിയൻസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ് ക്രോസ്സ്
  • പച്ചക്കറിത്തോട്ടം
  • നേർക്കാഴ്ച്ച

ഫോട്ടോ ഗ്യാലറി

ചിത്രശാല

ക്ലബ്ബ് ഉൽഘാടനം

കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം Dr.നിധീഷ്. കെ.പി. നിർവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998 -2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉൽഘാടകൻ. മലയാളം സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉത്ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി. മൊമെന്റോ നൽകി ആദരിച്ചു.

ലിറ്റിൽ കൈറ്റ്സ്

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്റർ ജാബി‍ർ മാസ്റ്റർ കൈറ്റ് മിസ്ട്രസ് സരിത ടീച്ചർ ത‍ുടങ്ങിയവര‍ുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിര‍ുചിയ‍ുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒര‍ു ദിവസം ഐടി പരിശീലനം നൽകി വര‍ുന്ന‍ു

 

ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം ഫാത്തിമ എൻ.വി കരസ്ഥമാക്കി

ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ – ORC പദ്ധതി

കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

ഒ.ആർ.സി. എന്ത്? എന്തിന്? എങ്ങിനെ? ഇവിടെ ക്ലിക്ക് ചെയ്യുക

ലൈബ്രറി

ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻസർ.ശ്രീനീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.

കായിക പരിശീലനം

കായിക അധ്യാപകൻ ശ്രീ.ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.കൂടുതൽ ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ

 

കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം

'മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി 10 E, സാന്ത്രാ കൃഷ്ണൻ 9 B ഫാത്തിമത്തുൽ റിഫ. കെ.വി. 9 B എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.

മാനേജ്മെൻറ്

ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രി.വി.സി.നാരായണൻ നമ്പ്യാർ 1964 1968
2 ശ്രി.പി.പി.കുഞ്ഞിരാമൻ 1968 1973
3 ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1973 1984
4 ശ്രി.ജോജ്ജ് ജോസഫ് 1984 1998
5 ശ്രി.പി.വി.രവീന്ദ്രൻ നമ്പ്യാർ 1998 1998
6 ശ്രി.പി.വി.വേണുഗോപാലൻ നമ്പ്യാർ 1998 2001
7 ശ്രീമതി.ഇ.പി.കല്ല്യാണി 2001 2002
8 ശ്രി.എം.വി.നാരായണൻ 2002 2005
9 ശ്രീമതി.കെ.സി.രമണി 2005 2007
10 ശ്രീമതി.കെ.കോമളവല്ലി 2007 2008
11 ശ്രീമതി.എ.വി.രോഹിണി 2008 2009
12 ശ്രീമതി.കെ.ഇ പ്രസന്ന കുമാരി 2009 2011
13 ശ്രീമതി.പി.വി.രാജലക്ഷ്മി 2011 2013
14 ശ്രീമതി.പി.എ.പ്രമീള 2013 2015
15 ശ്രീ.പ്രദീപ് കുുമാർ കെ 2015 2016
16 ശ്രീ.സി.കെ.ജയചന്ദ്രൻ നമ്പ്യാർ 2016 2019
17 ശ്രീമതി. സുധർമ്മ ജി 2019 ----

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

സ്ഥലത്തെ സ്റ്റേഷൻ ഹെഡ് ഓഫീസർ ചെയർമാൻ ആയുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് ബാഹ്യ ശക്തികളിൽ നിന്നും സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തു പോകുന്ന കുട്ടികളെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തങ്ങളാണ് എസ്.പി.ജി നടത്തുക . സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിക്കാനും ബോധവൽക്കരിക്കാനും തീരുമാനിച്ചു .
രക്ഷാധികാരി: ശ്രീമതി. താഹിറ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
ചെയർമാൻ: മയ്യിൽ പോലീസ് സ്റ്റേഷൻ SHO
വൈസ് ചെയർമാൻ : ശ്രീ. രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ PRO)
ജനറൽ കൺവീനർ: ശ്രീ.കെ.രാജേഷ്( പ്രിൻസിപ്പാൾ,KMHSS)
ജോയിന്റ് കൺവീനർ: ശ്രീമതി. സുധർമ്മ.ജി ( ഹെഡ്മിസ്ട്രസ്സ്, KMHSS)
കൺവീനർ: ശ്രീ.എം.മമ്മു മാസ്റ്റർ( പി.ടി.എ, പ്രസിഡണ്ട്)

                               മെമ്പർമാർ

ശ്രീ.പി.കെ.അശോകൻ (അധ്യാപകൻ)
ശ്രീ.മുഹമ്മദ്.കെ (അധ്യാപകൻ)
ശ്രീ.സുനിൽകുമാർ (അധ്യാപകൻ)
ശ്രീമതി.സീമ.സി.വി. (അധ്യാപിക)
ശ്രീ.പ്രമോദ്.എ.പി. (അനധ്യാപകൻ)
ശ്രീമതി.ഷബ്‌ന.സി.എച്ച് (അധ്യാപിക)
ശ്രീമതി.സജ്‌ന. കെ.ടി. (മദർ പി.ടി.എ. പ്രസിഡണ്ട്)
ശ്രീ.സഹജൻ(വ്യപാരി വ്യവസായി സമിതി)
ശ്രീ.രാമചന്ദ്രൻ (മോട്ടോർ വാഹന അസോസിയേഷൻ)
ശ്രീ.ജസീല യു.എം.പി.(മെമ്പർ,പി.ടി.എ)
ശ്രീ.മോഹനൻ (സ്കൂൾ ബസ്സ് ഡ്രൈവർ)
അദീബ.കെ.പി.(സ്കൂൾ ലീഡർ)

2019 -2020 സ്കൂൾ പാർലിമെന്റ്

ചെയർപേഴ്സൺ സൈഫുന്നിസ എം.എ +2 (ഹ്യൂമാനിറ്റീസ്)
വൈസ് ചെയർപേഴ്സൺ മുഹമ്മദ് ഷിബിൽ എം.കെ. 10 B
സെക്രട്ടറി അദീബ വി.കെ. 10 C
ജോയിന്റ് സെക്രട്ടറി സഞ്ജയ് സഹദേവൻ +1 (സയൻസ്)
കായികവേദി സെക്രട്ടറി ഫാത്തിമത്തുൽ ജൗഹറ സി.കെ 10 D
കലാവേദി സെക്രട്ടറി മുസമ്മിൽ സി.കെ +2 (കൊമേഴ്‌സ്)
സാഹിത്യവേദി സെക്രട്ടറി ഷാമിൽ 10 A

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

      * ശ്രി. ഇ. പി. ജയരാജൻ- മുൻ എം. എൽ. എ
      * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, ഇപ്പോൾ  കണ്ണൂ൪   എം എൽ. എ.
      * ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
      * ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.

=

വഴികാട്ടി

{{#multimaps:11.970473,75.402547|width=700px | zoom=16}}