വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട | |
---|---|
വിലാസം | |
വി പി എം എച്ച് എസ്സ് എസ്സ്, വെള്ളറട , വെള്ളറട പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 5 - 6 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2242149 |
ഇമെയിൽ | vpmhshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44016 (സമേതം) |
എച്ച് എസ് എസ് കോഡ് | 1178 |
യുഡൈസ് കോഡ് | 32140900707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 660 |
പെൺകുട്ടികൾ | 682 |
ആകെ വിദ്യാർത്ഥികൾ | 1342 |
അദ്ധ്യാപകർ | 62 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 62 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അപർണ കെ ശിവൻ |
പ്രധാന അദ്ധ്യാപകൻ | നന്ദിനി കെ |
പി.ടി.എ. പ്രസിഡണ്ട് | കോവില്ലൂർ രാധാകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രലേഖ ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ..
ചരിത്രം
വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.കൂടുതൽ വായനക്ക്
മാനേജ്മെന്റ്
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ്‌റൂം , ലൈബ്രറി , തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്
മുൻ സാരഥികൾ
1988-2001 | ചന്ദ്രകുമാരി അമ്മ |
2002-05 | സത്യദാസ് |
2006-10 | നാഗേശ്വരി അമ്മ |
2010-15 | ഉമാദേവി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ അയ്യപ്പൻ | |
തങ്കപ്പൻ | എസ്.ബി.റ്റി. ജനറൽ മാനേജർ |
S രാധാകൃഷ്ണൻ എസ് | പ്രസ് ക്ലബ് |
ശോഭന | |
ഡോ അഭിലാഷ് | ആനപ്പാറ ഹെൽത്തു സെന്റർ |
പ്രമോദ് |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
മികവ്
പൊതു പരീക്ഷയിൽ 17-18 അധ്യയനവർ,ഷം100% വിജയം.
തികഞ്ഞ അച്ചടക്കവും വിദ്യാർത്ഥി സൗഹൃദവുമായ അന്തരീക്ഷം.
തനതും സമഗ്രവുമായ ആസൂത്രണം.
കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
ഡിജിറ്റൽ ക്ലാസ് മുറികൾ
ലൈബ്രറി
മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
കായിക രംഗത്തെ മികച്ച പ്രകടനം.
മികവോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്
.
വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.
ഗ്രരാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.
പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്നു
എന്റെ ദേശം
പ്രാദേശിക നിഘണ്ടു
ഓർമ്മക്കൂട്
വി.പി . എം..എച്ച്. എസ്. എസ്. പൂർവ്വ വിദ്യാർത്ഥി സംഘടന(1997-98 ബാച്ച് )
വഴികാട്ടി
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവനന്തപുരത്തു നിന്ന് 40കി.മി.അകലം
- തിരുവനന്തപുരം ,നെയ്പായാറ്റിന്കര ,ധനുവച്ചപുരം വഴിയും തിരുവനന്തപുരം ,നെയ്പായാറ്റിന്കര പാറശ്ശാല വഴിയും തിരുവനന്തപുരം,കാട്ടാക്കട,ഒറ്റശേഖരമംഗലം വഴിയും എത്തിച്ചേരാം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44016
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ