രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
വിലാസം
മൊകേരി

രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ് മൊകേരി,മൊകേരി
,
മൊകേരീ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം26 - 06 - 1995
വിവരങ്ങൾ
ഫോൺ0490 2313011
ഇമെയിൽragamhsmokeri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14028 (സമേതം)
യുഡൈസ് കോഡ്32020600413
വിക്കിഡാറ്റQ64457755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1748
പെൺകുട്ടികൾ1366
ആകെ വിദ്യാർത്ഥികൾ3114
അദ്ധ്യാപകർ97
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ3114
അദ്ധ്യാപകർ97
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമദാസൻ എ.കെ
പ്രധാന അദ്ധ്യാപകൻസുധീന്ദ്രൻ സി.പി
പി.ടി.എ. പ്രസിഡണ്ട്സജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിജയത
അവസാനം തിരുത്തിയത്
26-01-202214028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി

1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിൽ, മൊകേരി പഞ്ചായത്തിൽ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂൾ പ്രവർത്തിക്കുന്നു.രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാർക്ക് വിദൂര സ്വപ്നമായിരുന്നു എന്നാൽ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയിൽ നിന്നും വളർന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ മാറി കഴിഞ്ഞു. മെകേരിയുടെ തിലകക്കുറിയായി തിളങ്ങുന്ന സദാമന്ദമാരുതന്റെ തലോടലേറ്റ് കുളിരണിഞ്ഞ് കോരിത്തരിക്കുന്ന പ്രശാന്തസുന്ദരമായ കൊച്ചു കുന്നിൻനെറുകയിൽ ചന്തമാർന്ന വരിയൊത്ത് പണിതുയർത്തിയ കെട്ടിടങ്ങളിലിരുന്ന് പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ തെളിഞ്ഞ മനസ്സ്.കർമ്മകുശലതയും ലക്ഷ്യബോധവുമുള്ള സുമനസ്സുകളായ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും ആത്മാർപണം .സ്കൂളിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഭതികസാഹചര്യങ്ങളും മെച്ചമായരീതിയിൽ ഒരുക്കിയെടുക്കുന്ന മാനേജ്‌മെ‌ന്റിന്റ ഇച്ഛാശക്തി.പ്രധാനാധ്യാപകന്റെ തികഞ്ഞ കർമ്മശേഷിയും ആസുത്രണപാടവവും,നിസ്വാർത്ഥതയും സേവനസന്നദ്ധതയും കൈമുതലുള്ള പി.ടി.എയുടെയും മദർ പി.ടി.എയുടെയും പ്രവർത്തനം ഇവയുടെയൊക്കെ ആകെ തുകയെന്തോ അതാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ.

ചരിത്രം

1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്. 1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ ​എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി അനന്തൻ ഒ പി,പി.ടി.ഏ. പ്രസിഡണ്ട് സജീവൻ മാസ്റ്റർ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.ഈ കാലത്ത് അതി നൂതനമായ ദൃശ്യ,വർണ്ണ,സംഗീത പ്രപഞ്ചം കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച കുട്ടികൾക്ക് മുന്നിൽ അഥവാ ഹൈ ടെക്ക് സെൻസറി സ്റ്റിമുലേഷൻ ലഭിച്ച കുട്ടികൾക്ക് മുന്നിൽ ബ്ലാക്ക്ബോഡും,ചോക്കും മാത്രം ആയുധമാക്കി വരുന്ന അദ്ധ്യാപകർ തീർത്തും നിരായുധരാണ്.പഴയ കാലങ്ങളിൽ ഒരു മരച്ചുവട്ടിൽ മികച്ച വിദ്യാലയങ്ങളുണ്ടാക്കാനായിട്ടുണ്ടാകാം. പുതിയ കാലത്ത് മികച്ച കെട്ടിടത്തിൽ സാധാരണ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ നമുക്ക് വേണ്ടത് മികച്ച സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാണ്.ഇത്തരം കാഴ്ച്ചപ്പാടുകളോടെ എല്ലാ ക്ലാസമുറികളും സ്മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ മാനേജ് ‌മെന്റും അദ്ധ്യാപകരും പി.ടി.എ യും.മാനേജ് ‌മെന്റും,അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നുള്ളൊരു മികച്ച ടീമിനു മാത്രമേ ഒരു മികച്ച വിദ്യാലയം പടുത്തുയർത്താനാകൂവെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address saharsham(◄ഇവിടെ ക്ലിക്ക് ചെയ്യുക)










കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) <<--ഇവിടെ ക്ലിക്ക് ചെയ്യുക


  • വിദ്യാർത്ഥികളുടെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം 23 november 2018

യാത്രയ്ക്കിടയിൽ ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ പിടിഎ അനുമോദിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പിടിഎയുടെ ഉപഹാരം പ്രസിഡന്റ് കെ.കെ. സജീവ് കുമാർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. മാല തിരിച്ചു കിട്ടിയ ഉടമ വിദ്യാർഥിനികൾക്കു നൽകിയ സ്നോപഹാരം ചടങ്ങിൽ കൈമാറി.ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ പുക്കോം കൊയപ്പാളിൽ അഞ്ജന ,നിടുമ്പ്രം ചുങ്കക്കാരന്റവിട താരാട്ടിൽ അമീഷ എന്നിവർക്കാണ് സ്കുളിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ സ്വകാര്യ ബസിൽ നിന്ന് താലി മാല കിട്ടിയത്.അവർ മാല കണ്ടക്ടറെ ഏൽപിച്ചു. കണ്ടക്ടർ മാല പൊലീസിൽ കൈമാറി. ഇതിനിടയിൽ മാലയുടെ ഉടമ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. മാല തിരികെ നൽകി.

  • ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് 6 december 2018




വിവിധ ക്ലബ്ബുകൾ

  • ഇംഗ്ലീഷ് ക്ലബ്ബ്.

ഇംഗ്ലീഷ് ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ നമിത ടീച്ചർ
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം പ്രശംസനീയമാണ് ,ഐ.സി.ആർ ഡബ്ലു-ഇൻടെൻസിവ് കേർ ഫോർ റീഡിംഗ് ആന്റ് റൈറ്റിംഗ്( ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സഹായം),ക്യൂൻസ് ഇംഗ്ലീഷ് (ഭാഷയിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള വിവിധ പരിപാടികൾ),വാൾ മാഗസിൻ-(മാസം തോറും ക്ലസ് തല മത്സരം), ക്സാസ് മാഗസിൻ, ബുള്ളറ്റിൻ ബോർഡ് ഡക്കറേഷൻ(ക്ലസ് തല മത്സരം ആഴ്ചതോറും),പീയർ ടീച്ചിംഗ്(കുട്ടികൾ തന്നെ പഠിക്കുന്ന പരിപാടി),സ്കീൾതല പ്രസംഗ മത്സരം ഇവ സംഘടിപ്പിച്ചു.
english blog

  • nt>]
  • വാല്യു ക്ലബ്

വാല്യു ക്ലബ് സ്കൂൾതല കൺവീനർ ശ്രീ,സനിൽ കുമാർ
മൂല്യ ബോധം വളർത്തുന്നതിനായ് ഒരുപാട് പ്രവർത്തനങ്ങൾ 'വാല്യൂ ക്ലബ്ബ് ' നടത്തിവരുന്നു.പൂർവ്വ വിദ്യാർത്ഥിയും വൃക്ക രോഗിയുമായ ഷിനോജിന് 76,000രൂപ വാല്യൂ ക്ലബ്ബ് അംഗങ്ങൾ ചികിത്സക്കായി നൽകി.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ആവശ്യമായ സഹായസഹകരണങ്ങളും നല്കി വരുന്നുകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും കൗൺസിലിങ്ങിനും മാസം തോറും ക്ലാസ്സുകൾ. പ്രാദേശിക ഭരണകൂടങ്ങളുമായ് സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരേയും,പാർശ്വവൽകരിക്കപ്പെടുന്നവരേയും പൊതു സമൂഹത്തിന്റെ ഭാഗമായ് കാണുവാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നതിനായി വാല്യൂക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും ആവർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു Value 234.resized.png Value.resized.png

  • ഐ.ടി.ക്ലബ്ബ്.

ഐ.ടി.ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ ശ്രീ,സജിത്ത് കുമാർ
ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു. ഉപജില്ല,ജില്ല,സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഐ.ടി മേളയിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.ഉബണ്ടു ഇൻസ്റ്റലേഷൻ പരിശീലനം,‍ഡിജിറ്റൽ പെയിന്റിംങ്ങ് പരിശീലനം എന്നിവ നടത്തുന്നു. ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ ഓരോ ക്ലാസ്സിലേയും കുട്ടികൾക്ക് ഹൈടെക്ക് ക്ലാസ് മുറികൾ പരിപാലിക്കേണ്ടതിനെ കുറിച്ചുള്ള ക്ലാസ്സുകൾ നൽകി.സ്കൂളിൽ നല്ലൊരു ഡിജിറ്റൽ ലൈബ്രറിയുണ്ട്.ഐ.ടി സ്കൂൾ നൽകിയ റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി

മാനേജ്മെന്റ്

വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ ശ്രീ.മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ

1995-2008 കെ .കൃഷ്ണൻ മാസ്റ്റർ

കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു

മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു

ഇപ്പോഴത്തെ സാരഥികൾ

'പ്രിൻസിപ്പാൾ
ശ്രീ.എ.കെ. പ്രേമദാസൻ
"
ഹെഡ്‌മാസ്റ്റർ
ശ്രീ.സി പി സുധീന്ദ്രൻ
"


  • ഡപ്യൂട്ടി ഹെഡ്‌മാസ്റ്റർ. ഷാജിൽ ടി കെ

പി ടി എ

പി ടി എ പ്രസിഡന്റ് -സജീവൻ മാസ്റ്റർ
മദർ പി ടി എ പ്രസിഡന്റ് - വിജയത


  • നവപ്രഭ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠനതാത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്‌ററർ സുധീന്ദ്രൻ സി പി നിർവഹിച്ചു. പദ്ധതിയുടെ സ്ക‌ൂൾതല കോഡിനേറ്റർ വൽസൻ മാസ്‌ററർ രക്ഷിതാക്കൾക്ക് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്നുവരുന്ന ദിവസങ്ങളിൽ സ്ക‌ൂൾ സമയത്തിനുശേഷം അദ്ധ്യാപകർ അതാതു വിഷയങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി വരുന്നു


വിവിധ ബ്ലോഗുകൾ

പത്രങ്ങൾ

മാത്രുഭൂമി ദിനപത്രം
മലയാള മനോരമ ദിനപത്രം
കേരളകൗമുദി
മംഗളം ദിനപത്രം

പത്രതാളുകളിലെ RGMHSS


മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ

ഉപതാളുകളിലേക്ക് പോകാനായി താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്യുക

ചരിത്രം കായികം നേട്ടങ്ങൾ സ്കൂൾ:ഓർമ്മകൾ അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-എച്ച്.എസ്.എസ് അനദ്ധ്യാപകർ

PHOTO GALLERY


സ്റ്റാഫിന്റെ വിവരങ്ങൾ

സ്റ്റാഫിന്റെ വിവരങ്ങൾ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവവിദ്യാർത്ഥികളിൽ ചിലർ

  • സുകല-ഇൻഷൂറന്സ് ഡവലപ്പ്മെന്റ് ഓഫീസർ വടകര
  • ഷമ-എഞ്ചിനീയറിംഗ് കോളജ് ടീച്ചർ
  • ഡോ.അഹന
  • ഡോ.അസ്‌ന
  • ഡോ.നിമിഷ
  • ഡോ.ശ്രീജി
  • ഡോ.ഫാത്തിമ
  • ഡോ.ശ്രീലാൽ
  • ഡോ.മഷൂദ്
  • ഡോ.പ്രജിന
  • ഡോ.അശ്വതി ഭരത്.പാനൂർ ഗവ.ഹോസ്പിറ്റൽ
  • ഡോ.ടിന്റു.പാനൂർ ഗവ.ഹോസ്പിറ്റൽ
  • ഡോ.ജിതിൻ തലശ്ശേരി ഗവ.ഹോസ്പിറ്റൽ
  • ഡോ.ആനഘ നായർ-റേഡിയോളജി,ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
  • ഡോ.തേജസ്വിനി- ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
  • ദീപിന.എസ്‌.ബി.ഐ സ്റ്റാഫ് പാനൂർ
  • മൃദുആനന്ദ്.ബംഗലൂരു എയർപോർട്ട്
  • ജിഷ്ണു.പത്രപ്രവര്ത്തനം
  • ആതിര.കവയിത്രി


വഴികാട്ടി

{{#multimaps: 11.787352, 75.594681}}