ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി | |
---|---|
വിലാസം | |
കുട്ടമശ്ശേരി തൊട്ടുമുഖം പി.ഒ. , 683105 , എറണാകുളം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 0484 2624980 |
ഇമെയിൽ | ghskutmy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25004 (സമേതം) |
എച്ച് എസ് എസ് കോഡ് | 7181 |
യുഡൈസ് കോഡ് | 32080100802 |
വിക്കിഡാറ്റ | Q99485829 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കീഴ്മാട് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 268 |
പെൺകുട്ടികൾ | 197 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഞ്ജു എൻ |
പ്രധാന അദ്ധ്യാപിക | സീന പോൾ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഗഫൂര് പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | സോനാ എസ് നായർ |
അവസാനം തിരുത്തിയത് | |
20-01-2022 | Ghsskuttamassery |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെരിയാർ തീരത്തിന് സമീപം ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.
1904 ൽ ഒരു എൽ പി സ്കൂൾ ആയി കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട് യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു ഈ വിദ്യാലയം.
ഭൗതിക സാഹചര്യങ്ങൾ
2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും ,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്റൂമും പ്രവർത്തനയോഗ്യമായി.2018 ഇൽ ഉണ്ടായ മഹാപ്രളയത്തെ തുടർന്നു IEEE യുടെ സഹായത്തോടെ നിലവിലെ കമ്പ്യൂട്ടർ ലാബ് അത്യന്താധുനിക സൗകര്യങ്ങളോടെ നവീകരിച്ചു.
നേട്ടങ്ങൾ
പാഠ്യ,പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവുതെളിയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടം ആണ്.സയൻസ്, സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവർത്തിപരിചയം,ഐ.ടി തുടങ്ങിയ മേളകളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർഥികൾ സബ് ജില്ല,ജില്ലാ,സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു.കൂടാതെ കലാമേളകളിലും അറബി കലോത്സവങ്ങളിലും വിദ്യാർഥികൾ വളരെ മികവ് പലർത്തുന്നുണ്ട്.
പുരസ്കാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മു൯ സാരഥികൾ
പ്രശസ്തരായ പൂ൪വ്വവിദ്യാ൪ത്ഥികൾ
ഉപതാളുകൾ
മറ്റു പ്രവർത്തനങ്ങൾ
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
യാത്രാസൗകര്യം
വളരെ യാത്രാസൗകര്യമുള്ള സ്കൂൾ ആണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി .ആലുവ മൂന്നാർ റോഡിന്റെ സമീപത്തായി സ്ഥിതി ചെയുന്നു .കുട്ടമശ്ശേരി ജംഗ്ഷനിൽ നിന്ന് 250 മീറ്റർ ആലുവ റൂട്ടിൽ മാറിയാണ് സ്ഥിതിചെയ്യുന്നത് .എല്ലാ ലോക്കൽ ഓർഡിനറി കെ എസ ആർ ടി സി ബസുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ട് .കുട്ടികൾക്ക് യാത്രാസൗകര്യത്തിനു സ്കൂൾ ബസ് ഏർപ്പാടാകീട്ടുണ്ട് .
വഴികാട്ടി
{{#multimaps: 10.119897, 76.388306° | width=600px| zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25004
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ