ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

Government HSS kuttamassery spc യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് എസ്പിസി ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം ADNO ഷാബു സാറിന്റെ സാന്നിദ്ധ്യത്തിൽ spcയിൽ ഭാഗമാകാൻ താൽപര്യമുള്ള വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും വിളിച്ചു ചേർത്തു.ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ, പ്രഥമാധ്യാപിക, പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ് സി പി ഒ മാർ എന്നിവരെ ഉൾപെടുത്തി ഉപദേശക സമിതിക്ക് രൂപം നൽകി പ്രവേശന പരീക്ഷയും കായിക ക്ഷമതയും അഭിമുഖവും നടത്തം 46 കുട്ടികളിൽ നിന്ന് കൂടുതൽ മിക്കവു പുലർത്തിയ 44 കുട്ടികളേ ഉൾപേടുതി യൂണിറ്റ് രൂപപ്പെടുത്തി.

പ്രവർത്തനങ്ങൾ

s p c ഡേ ദിനാചരണവുമായി ബന്ധപ്പെടുത്തി ഒരാഴ്‌ച നീണ്ടുനിന്ന വൈവിദ്ധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

02.08.2021

ഭൂമിക്കൊരു പച്ചക്കുട

വീട്ടുവളപ്പിൽ എസ് പി സി കേഡറ്റുകളുടെ വൃക്ഷ തൈ നടുന്നതിന്റെ ഫോട്ടോ എടുത്ത് അധ്യാപികക്ക് അയച്ചു തന്നു.

03.08.2021

വീട്ടിൽ ഒരു ഗ്രന്ഥശാല

എസ് പി സി കേഡറ്റുകളുടെ വീട്ടിൽ ഒരു ഗ്രന്ഥശാല നിർമിച്ച് ഫോട്ടോആയച്ചു നൽകി.

04.08.2021

കൊടുക്കില്ല വാങ്ങില്ല സ്ത്രീധനം

ഏറ്റവും വലിയസമൂഹിക വിപത്തായ സ്ത്രീധനത്തിനെതിരേ ബോധവൽകരണം നടത്തുന്നതിനായി ഈ വിഷയത്തിൽ ആനിമേഷൻ വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

05.08.2021

ക്വിസ് മത്സരം

എസ് പി സി ബന്ധമായ ക്വിസ് മൽസരം സംഘടിപ്പിച്ചു

06.08.2021

ഭിന്നശേഷിക്കാർക്കൊപ്പം ഒരു ദിനം

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി അവരുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ദിനം ആചരിച്ചു.ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്റയാസങ്ങളെ അടുത്തറിയാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

08.08.2021

കലാസന്ധ്യ

s p c ഡേ വാരാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് അദ്ധ്യാപകർ,രക്ഷകർത്താക്കൾ,പി ടി എ ഭാരവാഹികൾ എന്നിവരെ പങ്കെടുപിച്ചു കലാസന്ധ്യ സംഘടിപ്പിച്ചു.

15.08.2021

സ്വാതന്ത്ര്യ ദിനം

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 15 നു എസ് പി സി കേഡറ്റുകൾ സ്വന്തം വീട്ടുകളിൽ തന്നേ പാതാക ഉയർത്തി സ്വതന്ത്ര ദിനഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

25.09.2021

ലോക ഓസോൺ ദിനം

ഓലസോൺ ദിനോചരണത്തിന്റെ ഭോഗമോയി വെബ്ബിനാർ സംഘടിപ്പിച്ചു.കൊച്ചി സാങ്കേതിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രി.പി .ഷൈജു ക്ലാസ് നയിച്ച്.

02.10.2021

ഗാന്ധി ജയന്തി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു എസ പി സി കേഡറ്റുകൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന ചിത്രങ്ങൾ എടുത്തു അധ്യാപകർക്ക് അയച്ചു നൽകി .ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.

27.10.2021

അനശ്വര തൂലിക വയലാർ അനുസ്മരണം

മലയാളത്തിന്റെ അനുഗ്രഹീത കവി ശ്രി വയലാർ രാമവർമയുടെ ചരമദിനത്തോടനുബന്ധിച്ചു SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാനസന്ധ്യ സങ്കടിപ്പിച്ചു. ADNO ശ്രി ഷാബു സർ,പ്രദീപ് സർ ,ആലുവ BPC ,ശ്രിമതി ജ്യോതി ,പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രിമതി ജെസ്സി ടീച്ചർ ,HM ശ്രിമതി സീന പോൾ,പി ടി എ പ്രസിഡന്റ് ശ്രി അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കളെ ചടങ്ങിൽ ആദരിച്ചു.തുടർന്നു കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .Resource Teacher ശ്രിമതി ജിലേബി നന്ദി പറഞ്ഞു.