ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സയൻസ് ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതിദിനം സമുചിതമായ് ആചരിച്ചു. പരിസ്ഥിതിദിനം - പോസ്റ്റർ, ക്വിസ് എന്നിവ
നടത്തി. വീടുകളിൽ കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.
മുൻ വർഷങ്ങളിലെതുപോലെ ഈ വർഷവും ചന്ദ്രദിനം സമുചിതമായി അഘോഷിച്ചു. സ്കൂൾ തലത്തിൽ വെബിനാർ(moon – a loyal friend), Digital album,quiz എന്നീ പരിപാടികളും പ്രസംഗ മത്സരവും നടത്തി.
july 21 നു നടത്തിയ വെബിനാറിൽ 99 കുട്ടികൾ പങ്കെടുത്തു.ക്ലാസ് നയിചത് V S S C യിലെ ശാസ്ത്രജ്ഞൻ ശ്രീ സനോജ് സാർ ആയിരുന്നു ചന്ദ്രന്റെ ഉത്ഭവം, ഒരു ഭാഗം മാത്രം അഭിമുഖമായി വരുന്ന തു എന്തകൊണ്ട് എന്നും, ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നു പോകുന്നു ഇതെല്ലാം video presentation അവതരിപ്പിച്ചു. ചോദ്യോതരവേളയിൽ തത്പരിയത്തോട് കുടേ കുട്ടികൾ പങ്കെടുത്തു.
സയൻസ് ക്ലബ്ബിന്റെ ഔപചരികമായഉദ്ഘാടനം ശ്രീ സനോജ് സാർ നിർവഹിച്ചു.
B R C തലത്തിൽ നടത്തിയപ്രസംഗ മത്സരത്തിൽ ശ്രീപാർവ്വതി സുനിൽ ഒന്നാം സ്ഥാനം നേടി.ക്വിസ് മത്സരത്തിൽ 321 കുട്ടികൾ പങ്കെടുത്തു.September 16 ഓസോൺ ദിനം- ക്വിസ്, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.ശാസ്ത്രരംഗത്തിന്റെ അഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
*International Day of Women and Girls in Science*
*അന്താരാഷ്ട്ര തലത്തിൽ, ശാസ്ത്രവുമായി ബന്ധപ്പെട്ട് വനിതകൾക്കു വേണ്ടിയുള്ള ദിനാചരണത്തിന്റെ* ഭാഗമായി *കുട്ടമശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ *റ്റിങ്കറിങ്ങ് ലാബിന്റെ ആഭിമുഖ്യത്തിൽ* സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഭാഗമായി സയൻസ് പ്രസന്റേഷൻ, പോസ്റ്റർ മേക്കിങ്ങ്, ക്വിസ് പ്രോഗ്രാം , ശാസ്ത്ര ചർച്ചകൾ തുടങ്ങിയവയും നടക്കുന്നുണ്ട്.
IEEE Volunteer Leader *Dr.ഷാഹിം ബേക്കറിന്റെ* നേതൃത്വത്തിൽ കുട്ടികൾക്ക് Electronics communication പരിചയപ്പെടുത്തുന്ന സെമിനാറും, വർക്ക് ഷോപ്പും സംഘടിപ്പിച്ചു. IEEE കേരള സെക്ഷൻ അദ്ധ്യക്ഷ ശ്രീമതി. മിനി ഉലനാട്ടിന്റെ നേതൃത്വത്തിൽ *IEEE Woman in Engineering* വിഭാഗമാണ് ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
പ്രോഗ്രാമിന്റെ ഉദ്ഘാടനം *Dr. മിനി ഉലനാട്ട്* നിർവ്വഹിച്ചു.
കേരള സെക്ഷൻ സെക്രട്ടറി, *Dr. ബിജോയ് A ജോസ്*,IEEE കൊച്ചി സബ് സെക്ഷൻ അദ്ധ്യക്ഷൻ *ശ്രീ.രാജേഷ് മാളിയേക്കൽ, Smt. സുജാത മാധവ് ചന്ദ്രൻ* (Chair, Rotary Club of Cochin Downtown), *Dr. മീനാക്ഷി* (Professor,Govt. എഞ്ചിനിയറിങ്ങ് കോളേജ്, തൃശൂർ) *Dr. തൃപ്തി വാര്യർ* ( Asst. Professor - Electronics CUSAT), *Dr. കല* (Asst. Professor- Electronics, IIIT Kottayam) തുടങ്ങിയവരും സന്നിഹ തരായിരുന്നു. റോട്ടറി ക്ലബ് ഇന്റർനാഷണൽ സ്പോൺസേർഡ് ക്ലബ്ബായ *"ഇന്ററാക്റ്റ് ക്ലബ് ഓഫ് ഗവ. HSS കുട്ടമശ്ശേരിയുടെ"* പ്രസിഡന്റ് *ബിതിയ ബിനു* സെക്രട്ടറി *ഭാഗ്യ പ്രിയ* ട്രഷറർ *ആദിൽ ജലീൽ* തുടങ്ങിയവരും വേദിയിലെത്തി. ഇലക്ട്രോണിക്സ് Workshop ൽ വിദ്യാർത്ഥികളുടെ ഗ്രൂപ്പുകൾക്ക് Student Volunteers സഹായങ്ങൾ നൽകി.
*Rotary Club of Cochin Downtown* ന്റെയും *Interact Club of Govt. HSS Kuttamassery* യുടെയും നേതൃത്വത്തിൽ സ്കൂളിൽ ആരംഭിക്കുന്ന വിവിധ പുരോഗമന പ്രവർത്തനങ്ങളുടെ ഭാഗമായി *Rotary Club* ആണ് റ്റിങ്കറിങ്ങ് ലാബിന് വേണ്ടി പ്രോഗ്രാം സ്പോൺസർ ചെയ്യുന്നത്.
സാധാരണക്കാരായ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം, കരിയർ എന്നീ മേഖലകളിൽ ഭാവിയുടെ ശാസ്ത്ര സാങ്കേതിക വളർച്ച പരിചയപ്പെടുത്തുന്നതിനും, അവർക്ക് വിദഗ്ദ്ധ ഗൈഡൻസ് നൽകുന്നതിനും വേണ്ടിയാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
*ചാൾസ് ഡാർവിൻ ദിനം ആചരിച്ചു*
-
Seminar On Charles Darwin Day
പരിണാമസിദ്ധാന്തം ആവിഷ്കരിച്ച ചാൾസ് ഡാർവിന്റെ ജന്മദിനമായ ഫെബ്രുവരി 12, രാജ്യാന്തര ഡാർവിൻ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ഗവ. HSS കുട്ടമശ്ശേരി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു.*"ഡാർവിന്റെ പരിണാമ യാത്ര"* എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് *Dr.Abesh Raghuvaran (Asst. Professor, C-Sis, Cusat)* സംസാരിച്ചു. തുടർന്ന് വരും ദിവസങ്ങളിലും ക്വിസ് പ്രോഗ്രാം , ശാസ്ത്ര ചർച്ച തുടങ്ങിയവയും നടക്കും. സയൻസ് ക്ലബിന്റെ ഭാഗമായ 70 - ഓളം വിദ്യാർത്ഥികളാണ് പരിപാടികളിൽ പങ്കെടുക്കുന്നത്.ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗ്രാമീണ വിദ്യാർത്ഥികളുടെ വളർച്ചക്ക് വേണ്ടി ജാവേദ് K ഹസ്സൻ ഫൗണ്ടേഷൻ സെന്റർ ഫോർ എക്സലൻസ് നടത്തി വരുന്ന പദ്ധതികളുമായി സഹകരിച്ച് കൊണ്ടാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീമതി. സീനാ പോൾ ആമുഖ ഭാഷണം നടത്തി. അദ്ധ്യാപിക ശ്രീമതി. ബിനീഷ നന്ദി രേഖപ്പെടുത്തി.