ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുട്ടമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത്‌ 2014 -15 അദ്ധ്യേന വർഷത്തിലാണ് .കോമേഴ്‌സ് ബാച്ച് ആണ് ആദ്യം അനുവദിച്ചത് .തുടർന്ന് 2015 കമ്പ്യൂട്ടർ സയൻസ് ബാച്ച് അനുവദിച്ചു  .2021 - 22 അദ്ധ്യേന വർഷത്തിൽ 8 സ്ഥിരം അധ്യാപകരും 3 ഗസ്റ്റ് അധ്യാപകരും ആണുള്ളത് .230  വിദ്യാർത്ഥികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നു.2020 -21 പ്ലസ് ടു പരീക്ഷയിൽ ഏകദേശം 80 % വിദ്യാർത്ഥികൾ വിജയിച്ചു.

പഠന വിഷയങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഈ അദ്ധ്യേന വർഷം KALEIDO 2022 എന്ന പേരിൽ ഒരു ഇന്റെർസ്കൂൾ ഫെസ്റ്റ് സങ്കടിപ്പിക്കുകയും വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുകേയും ചെയ്‌തു .

കരിയർ ഗൈഡൻസ് & അഡോള്ലെസെന്റ് സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കരിയർ ക്ലബും ,സൗഹൃദക്ലബും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്‌തി ക്ലബ്,പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കോ  ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നുണ്ട് .