സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം | |
---|---|
വിലാസം | |
നരിയാപുരം സെൻറ് പോൾസ് എ ച്ച് ഏ സ് നരിയാപുരം , 689513 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 04682356379 |
ഇമെയിൽ | stpaulsnariyapuram99@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38099 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ തോമസ് മാത്യു |
അവസാനം തിരുത്തിയത് | |
07-11-2020 | 38099 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
ചരിത്രം
ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു....... സഹ്യാദ്രിയുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൈത്തലോടലേറ്റ് പച്ചപ്പ് പുതച്ച് കിടക്കുന്ന അനുഗ്രഹീത ദേശമായ പത്തനംതിട്ട ജില്ലയിലെ നരിയാപുരം ഗ്രാമം. 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു.
1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. ഏകദേശം മൂന്നര
ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ളബ്ബ്
- ഇക്കോ ക്ലബ്ബ്
- ഐ. റ്റി. ക്ലബ്ബ്
- ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- സ്ക്കൂൾ കൃഷിത്തോട്ടം
- പൂന്തോട്ടനിർമ്മാണം
- ജൈവ വൈവിധ്യ പാർക്ക്
- ശലഭ പാർക്ക്
- ഔഷധ സസ്യ പാർക്ക്
- സ്പോർട്ട്സ് & ഗെയിംസ്
- ആർട്ട്സ് ക്ലബ്ബ്|
- പ്രെയർ ഗ്രൂപ്പ്|
- സോഷ്യൽ സർവീസ് ലീഗ്|
- ലൈബ്രറി|
- ഹെൽത്ത് ക്ലബ്ബ്|
- വിദ്യാരംഗം സാഹിത്യവേദി
- ഹിന്ദി ക്ലബ്
- സംസ്കൃതം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
- ശ്രീ.കെ.റ്റി.മത്തായി (1957-1980)(സ്ഥാപകൻ. ഹെഡ്മാസ്റ്റർ)
- ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (1981-1982)
- ശ്രീ. ജോൺ തോമസ് (1982-2008)
- ശ്രീ. കെ. എസ്. ബാബു (2008-2015)
*ശ്രീമതി.അനിത മാത്യൂ (2015-- 2018)
- ശ്രീ ബിജു ജോൺ (1-4-2018-30-04-2020)
- ശ്രീ.തോമസ് മാത്യു (1-5-2020-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി / ഡോ അനീഷ് കുമാർ / ഡോ .ജ്യോത്സന / 1.==വഴികാട്ടി==
- പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു.
|----
- ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാ
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )