അഴീക്കോട് എച്ച് എസ് എസ്
അഴീക്കോട് എച്ച് എസ് എസ് | |
---|---|
വിലാസം | |
അഴീക്കോട് പി.ഒ.അഴീക്കോട് , കണ്ണൂർ 670009 | |
സ്ഥാപിതം | 02 - 02 - 1954 |
വിവരങ്ങൾ | |
ഫോൺ | 04972771049 |
ഇമെയിൽ | azhikodehs008@gmail.com |
വെബ്സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | [[13017 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം കെ ഗീത |
പ്രധാന അദ്ധ്യാപകൻ | ലസിത എൻ |
അവസാനം തിരുത്തിയത് | |
14-08-2018 | 13017 |
[[Category:13017
]]
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ.
ചരിത്രം
കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.
1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അച്യുതൻ നായരും രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമൻ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളിൽ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി എൻ ലസിത. രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ. ധർമ്മൻ. കണ്ണൂർ ജില്ലയിലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.
വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്.
ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.
ലിറ്റിൽ കൈറ്റ്സ്
ആദ്യ ക്ലാസ്സ്
വിജയത്തിളക്കവുമായി അഴീക്കോട് എച്ച് എസ് എസ്
2017-18 അധ്യേന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അഴീക്കോട് എച്ച് എസ് എസ്.
- എസ് എസ് എൽ സി 97% വിജയം .
- ഇംഗ്ലീഷ് മീഡിയം 99% വിജയം.
- 15 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
- 19 കുട്ടികൾക്ക് 9 എ പ്ലസ് .
ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാന ചടങ്ങ്.
നല്ല പാഠം ക്ലബ്ബ്
സിവിൽ സർവ്വീസ് ക്ലാസ്സ്
ചാലഞ്ച് ടാലന്റ് ടേബിൾ 2018-19 വർഷം പുതുതായി ഒരു പ്രോജക്ക്റ്റ് കൂടി നടപ്പിൽവരുന്നതാണ് . സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് . സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ച് ബോധ്യമാക്കുകയും നേരത്തെ തന്നെ ഐഎഎസ്,എപിഎസ് സ്ഥാനങ്ങൾക്കായി പരിശീലനം തുടങ്ങാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശ്യം . എന്റ്രൻസ് ടെസ്റ്റ് വഴി 100കുട്ടികളെ കണ്ടെത്തിയാണ് പരിശീലനം നൽകുന്നത് .ചാലഞ്ച് ടാലന്റ് ടേബിൾ ആണ് പദ്ധതി പ്രമോട്ട് ചെയ്യുന്നത്. പ്രമുഖരായ ഉദ്യോഗസ്ഥരാണ് ക്ലാസ്സെടുക്കാൻ സ്ക്കൂളിലെത്തുന്നത്.
നമ്മുടെ സംസ്ഥാനത്തിൽ ഏതാനം സ്ക്കൂളുകളിൽ മാത്രം നടക്കുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ് അഴീക്കോട് എച്ച് എസ്സ് എസ്സിലും ആരംഭിച്ചു. ഇതിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അറിവ് വർദ്ധിപ്പികുവാനും
സാധിക്കും.
സൈബർ സുരക്ഷ ബോധവത്കരണ പരമ്പര
സൈബർ സുരക്ഷ ബോധവത്കരണ പരമ്പര സഞ്ജയ് കുമാർ ഗുരുഡിൻ ഐ പി
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂറെ പരിപാടികൾ നടന്നു അതിൽ കുട്ടികൾ വരച്ച കുറച്ചു പോസ്റ്ററുകൾ.
ജെ ആർ സി
രക്തഗ്രൂപ്പ് ഡയറക്ടറി ജെ ആർ സിയുടെ നേതൃത്വത്തിൽ രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി.ജില്ല ഉപമേധാവി പ്രകാശനം ചെയ്തു.
പാമ്പുകളുടെ ലോകവും പ്രഥമ സുശ്രൂഷയും
ഒാഖി
മാതൃഭൂമി സീഡ്സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ നിരവധി പരിപാടികൾ നടന്നു വരുന്നുണ്ട് . കൃഷി ആരോഗ്യം ഊർജ്ജ-സംരക്ഷണം എന്നീ മേഖലകളിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട് . യോഗ ദിനംയോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ പ്രദർശനം നടത്തി. ലഹരി വിരുദ്ധ റാലി.വിവിധതരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഗണ്യമായ രീതിയിൽ കൂടിയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാരണങ്ങൾ പലതുമുണ്ടായിരിക്കാം . പുകയിലയുല്പന്നങ്ങളും ,മദ്യവും ,കഞ്ചാവും കുട്ടികൾക്ക് നൽകി അവരെ വലയിലാക്കുന്ന ഒരു റാക്കറ്റ് നമുക്കിടയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിലൂടെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നതെന്ന് അവർ അറിയുന്നില്ല. ലഹരി കേവലം മാനസികമായ ഒരു തോന്നൽ മാത്രമാണ്. ദോഷകരമായ എല്ലാ ലഹരികളെയും അകറ്റി നിർത്താൻ നമുക്കു കഴിയും . വായനയിലും കളിയിലും പാട്ടിലുമൊക്കെ ലഹരിയാവാമല്ലോ . ആയുസ്സ് കുറയ്ക്കുന്ന എല്ലാത്തരം ലഹരികളും ഉപേക്ഷിച്ച് ആയുസ്സ് കൂട്ടുന്ന പോസിറ്റീവ് ലഹരിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക. എൻ സി സി യുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണ റാലി നടത്തി.
ഫോട്ടോ ഗാലറിഭൗതികസൗകര്യങ്ങൾരണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന് കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ മികവിന്റെ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
ഫോക്ലോർ ക്ലബ്കേരളം കലയുടെ സ്വന്തം നാടാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിലും ,കാവുകളിലും, ഉത്സവപ്പറമ്പിലും നാട്ടുജീവിതത്തോടൊപ്പം കലകളും പിച്ചവെച്ചു വളർന്നു. ചെണ്ടയുടെ രൗദ്രതാളവും ചുവപ്പിന്റെ നിറഞ്ഞാട്ടവും ഗ്രാമജീവിതത്തെ ആഘോഷമാക്കി. അവ ഒരു ജനതയുടെ ജീവിതത്തിന്റെ അടയാളങ്ങളായി. തെയ്യം ,തിറ,പടയണി, മുടിയേറ്റ് തുടങ്ങി എണ്ണം പറയാനാവാതത്ര കലകൾ ഈ നാടിന്റെ പച്ചപ്പിനൊപ്പം വളർന്നിട്ടുണ്ട്. പരിഷ്കാരങ്ങളുടെ വെയിലിൽ ചിലതെല്ലാം തളർന്നെങ്കിലും തളരാത്ത നാട്ടുവഴികൾ ഇപ്പോഴും ജീവിക്കുന്നുണ്ട് ഒട്ടേറെ കലകൾ . കേരളത്തിന്റെ ജീവൻ തുടിക്കുന്ന നാടൻ കലകളെക്കുറിച്ച് അടുത്തറിയാൻ നമ്മുടെ സ്ക്കൂളിലെ ഫോക്ലോർ ക്ലബ് സഹായകമാകുന്നു.
'ഒാണപ്പുലരിയുടെ ആരവവുമായി അഴീക്കോട് എച്ച് എസ് എസ്'''' അഴീക്കോട്: അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേർന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തിൽ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളിൽ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോൾ അധ്യാപകരും ആ ആഘോഷവേളയിൽ നമ്മോടൊപ്പം പങ്കുചേർന്നിരുന്നു. അങ്ങനെ പൂക്കളങ്ങൾ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാർത്ഥികൾ മാത്രമല്ല അധ്യാപകരും ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങൾ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സിൽ കൂട്ടുകാരോടൊപ്പമുള്ള സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാർമ്മകളായിമാറി.
സെമിനാർ സംഘടിപ്പിച്ചുലോകകപ്പ് ആവേശത്തിൽ അഴീക്കോട് എച്ച് എസ്എസ്ലോകകപ്പോട്അനുബന്ധിച്ച് നടന്ന റാലി ഐ ടി ക്ലബ്ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ 17 -08-2017 ന് സ്കൂൾ വിനോദയാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പെയിന്റിങ്ങ് HS മത്സരം നടത്തി.
ഒന്നാം സ്ഥാനം ലഭിച്ച ചിത്രം
മലയാളം ടൈപ്പിങ് മത്സരവും നടത്തി.
ഡിജിറ്റൽ പെയിന്റിങ്
എെടി ക്ലബ്ബ് നടത്തിയ ഡിജിറ്റൽ പെയിന്റിങ്ങിൽ നിന്ന്. വായനാദിനംവായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. രവി ഏഴോം മുഖ്യ അത്ഥിയായി വന്നപ്പോൾ ക്വിസ് മത്സരവും വായന മത്സരവും നടത്തി. ഉപജില്ലാ കായികമേള....ഉപജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാലയത്തിന് മികച്ചനേട്ടം .. കണ്ണൂർ റവന്യൂ ജില്ലാ കായിക മേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിൽ വെള്ളിമെഡൽ നേടിയ ആകാശ് സുരേഷ്.
മാനേജ്മെന്റ്അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ പത്മനാഭൻ നമ്പ്യാർ മാനേജറായും പ്രവർത്തിക്കുന്നു. മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി{{#multimaps: 11.919484, 75.336247 | width=600px | zoom=15 }}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ