ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. തോപ്പിലെ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയകാലത്തെ സിറ്റിയിലെ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന എ.എൻ കുഞ്ഞി സാഹിബ് അവുറാലി എന്ന കെട്ടിടത്തിൽ മഅദിനും ഉലൂം എന്ന പേരിൽ ആരംഭിച്ച ഒരു മദ്രസയണ് പിൽകാലത്ത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളായി മാറിയത്.
ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ | |
---|---|
വിലാസം | |
കണ്ണൂർ കന്നുർ സിറ്റി പി.ഒ , 670003 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04972731189 |
ഇമെയിൽ | disghsscity@gmail.com |
വെബ്സൈറ്റ് | http://disghsskannurcity.web4all.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഹരൂഫ്.റ്റി.പി |
പ്രധാന അദ്ധ്യാപകൻ | കെ.എം.സാബിര |
അവസാനം തിരുത്തിയത് | |
08-08-2018 | 13010 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1921 ലാണ് മഅദിനും മദ്രസ ലോവർ പ്രൈമറി സ്കൂളായി മാറിയത്. കുട്ടികളുടെ ആധിക്യം കാരണം അവുറാലി കെട്ടിടത്തിൽ നിന്ന് സ്കൂൾ പാലമഠം രാജകീയ കെട്ടിടത്തിന്റെ മുകൾഭാഗത്തേക്ക് മാറ്റി. അറക്കൽ രാജകുടുംബത്തിലെ അന്നത്തെ സുൽത്താനായിരുന്ന അലിരാജാ അഹമ്മദലി തിരുമനസായിരുന്നു ഈ കെട്ടിടം സ്കൂളിനു വേണ്ടി സൗജന്യമായി അനുവദിച്ചു കൊടുത്തത്. 1929 ൽ അതൊരു ഹയർ എലമെന്ററിസ്കൂളായി മാറി. 1964 ൽ ഈ സ്ഥാപനം ദീനുൽ ഇസ്ലാം സഭ ഏറ്റെടുക്കുകയും ദീനുൽ ഇസ്ലാം സഭ എന്നറിയപ്പെടുകയും ചെയ്തു. 1969 ൽ സ്കൂൾ കെട്ടിടം കത്തി നശിക്കുകയും ഗവൺമെന്റിന്റെയം നാട്ടുകാരുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടമാക്കി മാറ്റുകയും ചെയ്തു. 1979 ൽ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. 1998 ൽ ഇത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സകൂൾ ആയി ഉയർത്തി. വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന കണ്ണൂർ സിറ്റിയുടെ വിദ്യാഭ്യാസ മേഖലയിൽവിപ്ലവകരമായ മാറ്റം കുറിച്ച ഈ സ്കൂളിൽ ഇന്ന് 3000-ഓളം കുട്ടികൾ പഠനം നടത്തുന്നു. കണ്ണൂരിലെ ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളാണിത്. പ്രധാന അദ്ധ്യാപിക കെ.എം സാബിറ ടീച്ചർ .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൗകര്യ്ങേലൊദ് കൂദിയ സ്മാർറ്റ് ക്ലാസ് മുരിയും ഉന്ദ് 2009 ൽ നല്ല കമ്പ്യുട്ടർ ലാബിനുല്ല ജില്ലാ തല അവാർദ് വിദ്യാലയതിന് ലഭിചു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൂൽ ലൈബ്രരി
മാനേജ്മെന്റ്
ദീനുൽ ഇസ്ലാം സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അനവധി സ്താപനങൽ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അബ്ദുൽ സത്താർ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് കെ.എം സാബിറയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി.പി മെഹറൂഫുമാണ്..
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
-
ബി പി ഫാറൂഖ് -
സി.സമീർ -
അബ്ദുൾ സത്താർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നസറുദ്ധീൻ കെ എൻ
ഇബ്രാഹിം കുട്ടി മാസ്റ്റർ.കെ.കെ ആമു മാസ്റ്റർ. ഭാസ്കരൻ പി.യം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- ജ.ഇ അഹമ്മെദ് കെന്ദ്ര രൈല്വയ് സഹ മന്ത്രി
- ജസ്റ്റിസ് വി.ഖാലിദ്
- അദ്വ പി.മഹമൂദ്
- സ്രീലെഖ.എം-മുൻ കലതിലകം*
- അരുനിമ ദെവ്.എസ് - രെങ്ക് ജെതാവ്*
- അനുസ്രീ.പി.വി-ബാലസ്രീ അവാർദ്
സ്കൂൾ സംരക്ഷണ യജ്ഞം
-
പ്രതിജ്ഞ -
കുട്ടികൾ
2018 -2019
'ജൂൺ 01'
2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
2018 JUNE 1 ദീനുൽ ഇസ്ലാം സഭ ഗേ ൾ സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രേവേശനോത്സവം ജൂൺ ഒന്നാം തിയ്യതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. തെല്ല് അമ്പരപ്പോടെയും ആവേശത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് ഈ കൊല്ലത്തിന്റെ അവസാനം മാർച്ച് മാസത്തിൽ പിരിയുന്ന അദ്ധ്യാപിക ശ്രീമതി വിമല ടീച്ചരുടെ വകയായി LP കുട്ടികൾക്ക് ക്രയോൺസും UP HS ന് മഷിപേനയും വിതരണം നടത്തികൊണ്ട് HM സാബിറ ടീച്ചർ പ്രാർത്ഥനാ സംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുകയും വാക്കുകളിലൂടെ പുതിയ കുട്ടികക്കും ഒപ്പം പഴയ കുട്ടികൾക്കും പുതിയ ഊർജം പകർന്നു .ക്ലാസ്സ് ടീച്ചർ അല്ലാത്ത അദ്ധ്യാപകർ പുതിയ കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് എത്തിക്കുകയും അവർക്ക് പുതുപുതിയ അധ്യയനവർഷം ആശംസിക്കുകയും ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിദിനത്തിന്റെ ആവിശ്യകതെയെ അറിയാൻ കുട്ടികൾക്കു പരിസ്തിഥിദിനത്തെകുറിച്ച സാബിറ ടീച്ചർ സന്ദേശം നൽകി . കൂടാതെ കുട്ടികൾക്ക് കൃഷി ഓഫീസർ ക്ലാസ് എടുക്കുകയും നല്ലയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിനു മുന്നിലായി നല്ല ഒന്നാന്തരം ഔഷധ തോട്ടം നിർമിക്കുകയും ചെയ്തു. എല്ലാവിധ ഔഷധചെടികളും സംഘടിപ്പിക്കുന്നതിൽ ടീച്ചറും കുട്ടികളും ഒരുപോലെ പങ്കുചേർന്നു. ഓരോ ചെടിയിലും പേര് എഴുതുകയും അതിന്റെ ഉപയോഗം എഴുതി ചേർക്കുകയും ചെയ്തു. അതിന്റെ കൂടെ 'മുറ്റത്തൊരു പൂച്ചെടി നിർമാണം ' നടത്തുകയും ചെയ്തു. കൃഷി ഓഫീസർ കുട്ടികൾക്ക് നല്ലയിനം വിത്ത് വിതരണം നടത്തി.
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു. ശേഷം ഒൻപതാം താരത്തിലെ കഹ്റ മിസ്താവിയുടെകവിതാലാപനവും ഏഴാം തരത്തിലെ യൂനുസ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്താകാസ്വാദനവും നടത്തി .. വായന വാരാചരണത്തോടനുബന്ധിച്ചു വായനാമത്സരവും ചിത്രരചന,ബഷീർകൃതികളുടെ പ്രദർശനവും ഉണ്ടായി . മഴ എന്ന തലക്കെട്ടിൽ കവിത , കഥ എഴുത്തു മത്സരവും നടത്തി . നന്നായി എഴുതിയ ഒരുപറ്റം കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിച്ചു. അഭിനയ ഗ്രൂപ്പിനെയും സെലക്ട് ചെയ്തു.
പുസ്തക വായനാ മത്സരവും മത്സര ചാർട്ടും ഒക്കെ ചേർന്ന് വായനാ വാരാഘോഷം കെങ്കേമമായി. സ്കൂളിലേക്ക് പിറന്നാൾ സമ്മാനംഒരു പുസ്തകം എന്ന തീരുമാനം ക്ലാസ്സ് ലൈബ്രറി നിറയാനും കാരണമായി.
JULY 5 ബഷീർ അനുസ്മരണദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായി .
JULY 12 വിജയോത്സവം
പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മത്തോപ്പിന്റെ വകയായി വിജയോത്സവം സംഘടിപ്പിച്ചു. പ്ലസ്ടുവിലും പത്താം തരത്തിലും ഫുൾ എ-പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കലും നൂറുശതമാനം സ്കൂളിന് നേടിത്തന്ന അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വളരെ പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. അസിസ്റ്റന്റ് കളക്ടർ ആണ് കുട്ടികൾക്കും അദ്ധ്യാപകർക്കുമുള്ള മൊമെന്റോ വിതരണം നടത്തിയത്. ചടങ്ങിൽ മുൻ എഡിഎം അസ്ലം സാറും ഉണ്ടായിരുന്നു.
JULY 19 ചാന്ദ്രദിനം
സയൻസ് ക്ലബും സോഷ്യൽ ക്ലബും സംയുക്തമായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
JULY 24 വിജയോത്സവം
പി ടി എ യുടെ വകയായി എസ് എസ് എൽ സി , പ്ലസ് ടു ഫുൾ എ-പ്ലസ് കിട്ടിയ കുട്ടികൾക്ക് അനുമോദനം......
കൂടാതെ യു എസ്സ് എസ്സ് സ്കോളർഷിപ്പു കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം ....... ഏഷ്യാനെറ്റ് ജില്ലാതലത്തിൽ നടത്തിയ അഖിലേന്ത്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .
JULY 31 സ്കൂൾ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേള
സ്കൂളിൽ സമഗ്രമായി മേള സംഘടിപ്പിച്ചു. മിക്ക കുട്ടികളും അവർക്ക് തന്നാലാവും വിധം മേളയിൽ പങ്കെടുത്തു. ഓൺ ദി സ്പോട്ട് ആയിരുന്നു. മൂന്നു മണിക്ക് ശേഷം മേളയിലെ കുട്ടികൾ നിർമിച്ച വസ്തുക്കൾ കാണാൻ മറ്റു കുട്ടികൾക്കും അവസരം കൊടുത്തു. ഈ അവസരം മറ്റു കുട്ടികൾക്ക് പ്രചോദനമാകും വിധം ഒരുക്കിയിരുന്നു
2017 -2018
'ജൂൺ 01'
പ്രവേശനോത്സവം സമഗ്രമായി ആഘോഷിച്ചു. പുതിയ കുട്ടികൾ ആദ്യമായി പുതിയ വിദ്യാലയത്തിലേക്കു പ്രവേശിച്ചു. ആദ്യമായി ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾ അമ്മയുടെ കൈകളിൽനിന്നു വരാൻ ഒന്ന് മടിച്ചെങ്കിലും HM സാബിറാടീച്ചർ വളരെ സ്നേഹത്തോടെ കുട്ടികൾക്ക് ബലൂൺ മധുരവും കൊടുത്തു അവരെ ക്ലാസ്സിലേക്ക് ആനയിച്ചു . ഒന്നാം ക്ലാസ്സിലെത്തിയ പുതിയ കൂട്ടുകാർക്ക് ക്രയോൺസും, അഞ്ചാംതരം മുതലുള്ള കൂട്ടുകാർക്ക് ഇങ്ക് പേനയും നൽകി ടീച്ചർ അവരെ ക്ളാസ്സിലേക്ക് ആനയിച്ചുകൊണ്ടുപോയി. ആദ്യദിവസം തന്നെ കുട്ടികൾക്ക് പുതിയ സ്കൂൾ ഒരു പുതിയ അനുഭവമായി.
ജൂൺ-5 പരിസ്ഥിതിദിനം പരിസ്ഥിതിദിനം ദിനാചരണം സ്കൂളിൽ നടത്തി. പരിസ്ഥിതി ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ആലപിച്ചു.
കുട്ടികൾക്ക് പരിസ്ഥിതിയെ കുറിച്ച് ബോധവത്കരണം നടത്തി . കൂടാതെ വൃക്ഷതൈ വിതരണം H M സാബിറാടീച്ചർ കുട്ടികൾക്ക് നൽകി ഉത്ഘാടനം ചെയ്തു . നല്ലയിനം നാടൻ തൈകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.
ജൂൺ -19
വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം ചെയ്തു . ക്ലാസ്സ്ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|---- {{#multimaps: 11.856263, 75.368614 | width=600px | zoom=15 }} |} |}
, disgirls
muslim girls school </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
പ്രമാണം:/home/disghss/Desktop/ima/img 1791.jpg