വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട

01:25, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ..

വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട
വിലാസം
വി പി എം എച്ച് എസ്സ് എസ്സ്, വെള്ളറട
,
വെള്ളറട പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - 6 - 1950
വിവരങ്ങൾ
ഫോൺ0471 2242149
ഇമെയിൽvpmhshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44016 (സമേതം)
എച്ച് എസ് എസ് കോഡ്1178
യുഡൈസ് കോഡ്32140900707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളറട പ‍ഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ660
പെൺകുട്ടികൾ682
ആകെ വിദ്യാർത്ഥികൾ1342
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ62
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅപർണ കെ ശിവൻ
പ്രധാന അദ്ധ്യാപകൻനന്ദിനി കെ
പി.ടി.എ. പ്രസിഡണ്ട്കോവില്ലൂർ രാധാകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്രലേഖ ആർ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.കൂടുതൽ വായനക്ക്

മാനേജ്മെന്റ്

1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ്‌റൂം , ലൈബ്രറി , തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർ‍ത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്

മുൻ സാരഥികൾ

1988-2001 ചന്ദ്രകുമാരി അമ്മ
2002-05 സത്യദാസ്
2006-10 നാഗേശ്വരി അമ്മ
2010-15 ഉമാദേവി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ അയ്യപ്പൻ
തങ്കപ്പൻ എസ്.ബി.റ്റി. ജനറൽ മാനേജർ
S രാധാകൃഷ്ണൻ എസ് പ്രസ് ക്ലബ്
ശോഭന
ഡോ അഭിലാഷ് ആനപ്പാറ ഹെൽത്തു സെന്റർ
പ്രമോദ്

 

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

മികവ്

പൊതു പരീക്ഷയിൽ 17-18 അധ്യയനവർ,ഷം100% വിജയം.
തികഞ്ഞ അച്ചടക്കവും വിദ്യാർത്ഥി സൗഹൃദവുമായ അന്തരീക്ഷം.
തനതും സമഗ്രവുമായ ആസൂത്രണം.
കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
ഡിജിറ്റൽ ക്ലാസ് മുറികൾ
ലൈബ്രറി
മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
കായിക രംഗത്തെ മികച്ച പ്രകടനം.
മികവോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്
. വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.
ഗ്രരാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.
പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്നു

എന്റെ ദേശം

പ്രാദേശിക നിഘണ്ടു

ഓർമ്മക്കൂട്

വി.പി . എം..എച്ച്. എസ്. എസ്. പൂർവ്വ  വിദ്യാർത്ഥി സംഘടന(1997-98 ബാച്ച്  )

വഴികാട്ടി

{{#multimaps: 8.44094,77.19663}}

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവനന്തപുരത്തു നിന്ന് 40കി.മി.അകലം
  • തിരുവനന്തപുരം ,നെയ്പായാറ്റിന്കര ,ധനുവച്ചപുരം വഴിയും തിരുവനന്തപുരം ,നെയ്പായാറ്റിന്കര പാറശ്ശാല വഴിയും തിരുവനന്തപുരം,കാട്ടാക്കട,ഒറ്റശേഖരമംഗലം വഴിയും എത്തിച്ചേരാം