ചിന്മയ വിദ്യാലയം വഴുതക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചിന്മയ വിദ്യാലയം വഴുതക്കാട് | |
---|---|
വിലാസം | |
വഴുതയ്ക്കാട് ചിന്മയ വിദ്യാലയ എച്ച് എസ്സ് എസ്സ് , വഴുതയ്ക്കാട് , ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 0471 2724136 |
ഇമെയിൽ | chin_vcaud@yahoo.co.in |
വെബ്‍സൈറ്റ് | http://vkd.chintvm.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43089 (സമേതം) |
എച്ച് എസ് എസ് കോഡ് | 1113 |
യുഡൈസ് കോഡ് | 32141100312 |
വിക്കിഡാറ്റ | Q64036707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 467 |
പെൺകുട്ടികൾ | 240 |
ആകെ വിദ്യാർത്ഥികൾ | 707 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 165 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആശാലത പി എം |
വൈസ് പ്രിൻസിപ്പൽ | ഇന്ദു വിക്രമൻ ജെ |
പ്രധാന അദ്ധ്യാപിക | ആശാലത പി എം |
പി.ടി.എ. പ്രസിഡണ്ട് | പ്രേം കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സമ്പത്ത് |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ൽ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ൽ അപ്പർ പ്രൈമറിയായും തുടർന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു. ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. more...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. യൂണിറ്റുകൾ രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ, ശ്രീമതി എൽ. പി. താര ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ ഒരു യൂണിറ്റ് ബുൾബുൾ - ശ്രീമതി ബിന്ദു ജി. കെ
പ്രവർത്തനങ്ങൾ
ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ. വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു. കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജോട്ട ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു. ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകൾ എല്ലാവർഷവും സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന പരേഡുകളിലും പങ്കെടുക്കുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1969 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2007 - 2017 | ആശാലത പി. എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാഹുൽ ഈശ്വർ (ഭാരതീയ യുവ എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടൺഹിൽ സ്‌കൂളിൽ നിന്നും 400മീറ്റർ അകലെ.
- ടാഗോർ തീയറ്ററിനും സുബ്രഹ്മണ്യം ഹാളിനും ഇടയിലുള്ള വഴി.
- വഴുതയ്ക്കാട് ബസ് സ്റ്റോപ്പിൽ നിന്ന് അര കി.മി ദൂരം.
- തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 4.5 കി.മി ദൂരം.
{{#multimaps: 8.504064978826001, 76.9618671121822| zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43089
- 1969ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ