എസ് എസ് ഒ എച്ച് എസ്, ലക്കിടി

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 11 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20029 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എസ് ഒ എച്ച് എസ്, ലക്കിടി
വിലാസം
ലക്കിടി

ലക്കിടി
,
ലക്കിടി പി.ഒ.
,
679301
,
പാലക്കാട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0466 2231727
ഇമെയിൽssohslakkidi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20029 (സമേതം)
എച്ച് എസ് എസ് കോഡ്09135
യുഡൈസ് കോഡ്32060800312
വിക്കിഡാറ്റQ64690403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ402
പെൺകുട്ടികൾ368
ആകെ വിദ്യാർത്ഥികൾ770
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ217
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ439
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രവിത ടി എ
പ്രധാന അദ്ധ്യാപികഇന്ദുകല എൻ
പി.ടി.എ. പ്രസിഡണ്ട്തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
11-12-202320029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ലക്കിടി-പേരൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂൺ 1ന് ശ്രീ പി.എം.ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂർ പഞ്ചായത്ത്)1916ൽ സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ൽ ഹൈസ്കൂൾ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ താമസിച്ചിരുന്ന നാട്യാചാര്യ ൻ മാണി പരമേശ്വരചാക്യാർ തന്റെ ഭാഗിനേയനും ശിഷ്യ നുമായ മാണി മാധവചാക്യാരുടെ ഉപരിപഠനാർത്ഥം ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തിൽ വെച്ച് പഠിപ്പിക്കുവാൻ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാൾ, കലക്കത്ത് രാമൻ നമ്പ്യാർ, കലക്കത്ത് ദാമോദരൻ നമ്പ്യാർ.മേലേടത്ത് ദാമോദരൻ നമ്പ്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ തുടങ്ങിയ പലരും വിദ്യാർത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉൽക്കടമായ ആഗ്രഹവും ശങ്കരൻ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ മാണിമാധവ ചാക്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ൽ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റൽ ഹൈസ്കൂൾ എന്നപേരിൽ ഒരു എയിഡഡ് ഹൈസ്കൂൾ ആക്കി ഉയർത്തി.2010 ഓഗസ്ററ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂൾ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാർട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്ഥാപകനായ ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്ന് അദ്ദേഹത്തിന്റെ പുത്രൻ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാർദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജൻനമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ ശങ്കരൻ നായർ
  • ശ്രീ ജനാർദ്ദനൻ തമ്പാൻ
  • ശ്രീ ഉഴുത്ര വാരിയർ
  • ശ്രീ വിശ്വനാഥയ്യർ
  • ശ്രീ കിരാതദാസൻ തിരുമുൽപ്പാട്
  • ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റർ 01/04/1972 to 31/05/1987
  • ശ്രീ കൃഷ്ണൻ മാസ്റ്റർ 01/04/1987 to 31/03/1999
  • ശ്രീമതി അമ്മിണിക്കുട്ടി ടീച്ചർ 01/04/1999 to 31/03/2000
  • ശ്രീമതി ശാന്ത ടീച്ചർ 01/04/2000 to 31/03/2006
  • ശ്രീമതി സതി ടീച്ചർ 01/04/2006 to 22/02/2013
  • ശ്രീ ശങ്കരനാരായണൻ മാസ്റ്റർ 23/02/2013 to 31/05/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയിൽ ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡിൽ കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു.
  • ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മി. അകലം

{{#multimaps:10.764453515524956, 76.4333176640904|zoom=16}}