സഹായം Reading Problems? Click here


എസ് എസ് ഒ എച്ച് എസ്, ലക്കിടി

Schoolwiki സംരംഭത്തിൽ നിന്ന്
(20029 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ് എസ് ഒ എച്ച് എസ്, ലക്കിടി
20029.jpg
വിലാസം
ലക്കിടി പി.ഒ,
പാലക്കാട്

ലക്കിടി
,
679301
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04662231727
ഇമെയിൽssohslakkidi@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20029 (സമേതം)
ഹയർസെക്കന്ററി കോഡ്09135
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഒറ്റപ്പാലം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം571
പെൺകുട്ടികളുടെ എണ്ണം484
വിദ്യാർത്ഥികളുടെ എണ്ണം1055
അദ്ധ്യാപകരുടെ എണ്ണം35
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രവിത ടി എ
പ്രധാന അദ്ധ്യാപകൻശങ്കരനാരായണൻ വി.ടി
പി.ടി.ഏ. പ്രസിഡണ്ട്പ്രകാശൻ ടി കെ
അവസാനം തിരുത്തിയത്
05-01-2021Ravikumar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ലക്കിടി-പേരൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂൺ 1ന് ശ്രീ പി.എം.ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂർ പഞ്ചായത്ത്)1916ൽ സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ൽ ഹൈസ്കൂൾ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ താമസിച്ചിരുന്ന നാട്യാചാര്യ ൻ മാണി പരമേശ്വരചാക്യാർ തന്റെ ഭാഗിനേയനും ശിഷ്യ നുമായ മാണി മാധവചാക്യാരുടെ ഉപരിപഠനാർത്ഥം ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തിൽ വെച്ച് പഠിപ്പിക്കുവാൻ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാൾ, കലക്കത്ത് രാമൻ നമ്പ്യാർ, കലക്കത്ത് ദാമോദരൻ നമ്പ്യാർ.മേലേടത്ത് ദാമോദരൻ നമ്പ്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ തുടങ്ങിയ പലരും വിദ്യാർത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉൽക്കടമായ ആഗ്രഹവും ശങ്കരൻ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ മാണിമാധവ ചാക്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ൽ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റൽ ഹൈസ്കൂൾ എന്നപേരിൽ ഒരു എയിഡഡ് ഹൈസ്കൂൾ ആക്കി ഉയർത്തി.2010 ഓഗസ്ററ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂൾ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാർട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്ഥാപകനായ ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്ന് അദ്ദേഹത്തിന്റെ പുത്രൻ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാർദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജൻനമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ ശങ്കരൻ നായർ
  • ശ്രീ ജനാർദ്ദനൻ തമ്പാൻ
  • ശ്രീ ഉഴുത്ര വാരിയർ
  • ശ്രീ വിശ്വനാഥയ്യർ
  • ശ്രീ കിരാതദാസൻ തിരുമുൽപ്പാട്
  • ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റർ 01/04/1972 to 31/05/1987
  • ശ്രീ കൃഷ്ണൻ മാസ്റ്റർ 01/04/1987 to 31/03/1999
  • ശ്രീമതി അമ്മിണിക്കുട്ടി ടീച്ചർ 01/04/1999 to 31/03/2000
  • ശ്രീമതി ശാന്ത ടീച്ചർ 01/04/2000 to 31/03/2006
  • ശ്രീമതി സതി ടീച്ചർ 01/04/2006 to 22/02/2013

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...