വി.എച്ച്.എസ്.എസ്. കരവാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി.എച്ച്.എസ്.എസ്. കരവാരം | |
---|---|
വിലാസം | |
കരവാരം വി എച്ച് എസ് എസ് കരവാരം ,കരവാരം , കല്ലമ്പലം പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 0470 2692380 |
ഇമെയിൽ | vhsskaravaram@gmail.com |
വെബ്‍സൈറ്റ് | www.karavaramvhss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42050 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901031 |
യുഡൈസ് കോഡ് | 32140500803 |
വിക്കിഡാറ്റ | Q64036321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരവാരം,, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 313 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സിന്ധു ബി |
പ്രധാന അദ്ധ്യാപിക | റീമ ടി |
പി.ടി.എ. പ്രസിഡണ്ട് | M.മധുസൂദനൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
18-12-2023 | 42050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ,ഒറ്റൂർ ,നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ് കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.എട്ടാം- ക്ലാസ്സു മുതൽ പത്താം- ക്ലാസ് വരെ ഹൈസ്കൂൾ വിഭാഗവും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും ഉൾപ്പെട്ടതാണ് ഈ സ്കൂൾ.1984-ഇൽ 42 കുട്ടികളെ എട്ടാം ക്ലാസ്സിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് ഹൈസ്കൂൾ ആരംഭിച്ചത് .1995 ഇൽ ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു .അക്കാഡമികവും കല കായിക പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ മികവ് പുലർത്തുന്നു.എൻ.സി.സി.,ജെ.ആർ.സി ലിറ്റിൽ കൈറ്റ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.വി .എച്ച് .എസ് .എസ് വിഭാഗത്തിൽ എൻ.എസ് .എസ് പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു.
ചരിത്രം
കരവാരം പഞ്ചായത്ത് പരിധിയിൽ പാവല്ല എന്ന സ്ഥലത്തു 1984 ഇൽ അഞ്ചൽ സ്വദേശിയായ ശ്രീമാൻ.രാജൻ പിള്ള ആയിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.ഉൾഗ്രാമമായ ഈ സ്കൂൾപരിസര പ്രദേശത്തെകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും അനേകം കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിക്കൊടുക്കുകയും ചെയ്തു. 1984 ഇൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ പേര് തന്നെ നൽകി. ഇന്നും ആ നാടിന്റെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ 1995-ഇൽ വി.എച്ച്.എസ്.ഇ ആയി ഉയർത്തപ്പെട്ടു. 1995- ഇൽ വി.എച്ച് .എസ്.എസ്.വിഭാഗത്തിൽ നാലു കോഴ്സുകളിലായി 246 കുട്ടികൾ പ്രവേശനം നേടി .2007 ഇൽ സ്കൂൾ മാനേജ്‌മെന്റ് ശ്രീ.ജി.സുരേഷ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് വളരെ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഹൈസ്കൂൾ ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മുന്നേറുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ സ്വന്തം മികവ് കാട്ടാൻ ഈ വിദ്യാലയത്തിൽനിന്നും വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്
മാനേജ്മെന്റ്
സ്കൂളിന്റെ പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു 2007-ഇൽ അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വനജാക്ഷി അമ്മ
ജനാർദ്ദനൻ പിള്ളൈ.ആർ
രഘുനാഥൻ പിള്ളൈ
ആർ.രവികുമാർ
ബി.ശോഭ
എസ് .ജലജകുമാരി
ശ്രീലത
ഷെർളി പി ജോൺ
സജിനി പി രാജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 റോഡിൽ കല്ലമ്പലം ജംഗ്ഷൻ
- അവിടെനിന്നും നഗരൂർ റോഡിൽ പുല്ലൂർമുക്ക് ജംഗ്ഷൻ
- അവിടെ നിന്നും പാവല്ല റോഡിൽ ഒന്നര കിലോമീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി അകലെ .
- തൊട്ടടുത്തുള്ള വിമാനത്താവളം -തിരുവനന്തപുരം (37km ).
{{#multimaps: 8.755651,76.8016997 | zoom=12 }}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42050
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ